കൊല്ലത്ത് ഗ്രാമപഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ കൂട്ടയടി; വൈസ് പ്രസിഡണ്ട് ഉൾപ്പെടെ നാലുപേർക്ക് പരിക്ക്

കൊല്ലത്ത് ഗ്രാമപഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ കൂട്ടയടി; വൈസ് പ്രസിഡണ്ട് ഉൾപ്പെടെ നാലുപേർക്ക് പരിക്ക്
Apr 10, 2025 08:22 AM | By Jain Rosviya

കൊല്ലം: കൊല്ലത്ത് ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ കൂട്ടയടി. പാറക്വാറിക്ക് ലൈസൻസ് പുതുക്കി നൽകാൻ കൂടിയ യോഗത്തിലാണ് കയ്യാങ്കളി ഉണ്ടായത്. വൈസ് പ്രസിഡണ്ട് ഉൾപ്പെടെ പരിക്കേറ്റ നാലുപേർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത അടിയന്തര പഞ്ചായത്ത് കമ്മിറ്റിയാണ് തമ്മിലടിയിൽ കലാശിച്ചത്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് ഉമ്മന്നൂർ.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുജാതൻ, കോൺഗ്രസ് അംഗം അനീഷ് മംഗലത്ത് എന്നിവരും, കോൺഗ്രസിൽ നിന്നു പുറത്താക്കപ്പെട്ട ജിജോയ് വർഗീസ്, മുൻ ബിജെപി അംഗം തേവന്നൂർ ഹരികുമാർ എന്നിവരുമാണ് ഏറ്റുമുട്ടിയത്. വ്യകതിപരമായ ഭീഷണികളും അഴിമതി ആരോപണവും ആണ് തമ്മിലടിയിൽ കലാശിച്ചതെന്ന് ഇരുകൂട്ടരും പറയുന്നു.

ക്വാറിക്ക് ലൈസൻസ് പുതുക്കി നൽകുന്നതിന് എതിരെ പരിസരത്തെ ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞ കമ്മറ്റി യോഗങ്ങളിലും അജൻഡയായി ചർച്ച ചെയ്തെങ്കിലും പരാതിയുള്ളതിനാൽ തീരുമാനം എടുത്തിരുന്നില്ല. സംഘർഷത്തിനു ശേഷം വീണ്ടും യോഗം ചേർന്ന് ക്വാറിക്ക് ലൈസൻസ് പുതുക്കി നൽകാൻ തീരുമാനമെടുത്തു.

#clash #GramaPanchayat #Committee #meeting #Kollam #Four #people #Vice #President #injured

Next TV

Related Stories
കൊല്ലത്ത് ട്യൂഷന് പോയ 14കാരനെ കാണാനില്ലായെന്ന് പരാതി

May 12, 2025 10:53 PM

കൊല്ലത്ത് ട്യൂഷന് പോയ 14കാരനെ കാണാനില്ലായെന്ന് പരാതി

കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന്...

Read More >>
 ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

May 12, 2025 10:23 AM

ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ...

Read More >>
Top Stories










Entertainment News