വടകര :(കോഴിക്കോട്) (www.truevisionnews.com) വടകരയിൽ ട്രെയിലർ ലോറിയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ഡ്രൈവർക്ക് പരിക്ക്. വടകര ഗവണ്മെന്റ് ജില്ലാ ആശുപത്രിക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.

വടകരയിൽ നിന്ന് മേമുണ്ട ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയ്‌ലർ ലോറിയിൽ ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വട്ടം കറങ്ങിയ ഗുഡ്‌സ് വാഹനം മറുവശത്തേക്ക് മറിഞ്ഞു.
ഗുഡ്സ് ഓട്ടോറിക്ഷ പൂർണമായും തകർന്നു. ഓട്ടോറിക്ഷ ഡ്രൈവർ പാറോള്ളപറമ്പത്ത് പവിത്രനാണ് പരിക്കേറ്റത്.
തലയ്ക്ക് പരിക്കേറ്റ ഇയാൾ വടകര ഗവണ്മെന്റ് ആശുപത്രിൽ ചികിത്സ തേടി. കെഎസ്ഇബി ക്കായി ഇലക്ട്രിക് പോസ്റ്റുമായി പോകുകയായിരുന്ന കോട്ടയം സ്വദേശികളുടെ ലോറിയിലാണ് വാഹനം ഇടിച്ചത്.
ഗതാഗതം തടസപ്പെട്ടതിനാൽ കൺട്രോൾ റൂമിൽ നിന്നും പോലീസുകാരെത്തി നാട്ടുകാരുടെ സഹായത്തോടെ വാഹനം മാറ്റി. പരിക്കേറ്റ പവിത്രന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ പോലീസുകാർ നടത്തിയ പരിശോധനയിൽ ഇയാൾ മദ്യപിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
#Goodsauto #hits #trailerlorry #Vadakara #Kozhikode #Driver #injured
