കാസർകോട്: (truevisionnews.com) ഫാഷൻ ഗോൾഡ് തട്ടിപ്പിൽ എംസി ഖമറുദീൻ എംഎൽഎയെ ഇഡി അറസ്റ്റ് ചെയ്തു. ഫാഷൻ ഗോൾഡ് എംഡി ടികെ പൂക്കോയ തങ്ങളും അറസ്റ്റിലായി. തിങ്കളാഴ്ചയാണ് ഇരുവരും അറസ്റ്റിലായത്.

കേരള പൊലീസ് കാസർകോട്, കണ്ണൂർ ജില്ലകളിൽ റജിസ്റ്റർ ചെയ്ത 168 കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. പൊതുജനങ്ങളിൽനിന്നു നിക്ഷേപം സ്വീകരിക്കാൻ ഫാഷൻ ഗോൾഡിന് അധികാരമില്ലെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു.
പ്രതികൾ ഓഹരിയായും വായ്പയായും സ്വീകരിച്ച പണമെടുത്ത് സ്വന്തം പേരിൽ സ്വത്തുക്കൾ വാങ്ങുകയും പിന്നീട് അവ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്‌തെന്നും ഇ.ഡി കണ്ടെത്തിയിരുന്നു.
#Fashion #Gold #scam #Former #MLA #MCKhamaruddin #arrested
