ന്യൂനമർദ്ദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു, ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത

ന്യൂനമർദ്ദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു, ഇടിമിന്നലോടു കൂടിയ മഴയ്ക്കും  സാധ്യത
Apr 9, 2025 06:39 AM | By Jain Rosviya

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം ശക്തി പ്രാപിച്ചതിനാൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ കിട്ടിയേക്കും. ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി കൂടിയ ന്യുനമർദ്ദമായി മാറി.

അടുത്ത 24 മണിക്കൂർ വടക്ക് - വടക്ക് പടിഞ്ഞാറ് ദിശയിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യുനമർദ്ദം തുടർന്നുള്ള 24 മണിക്കൂറിൽ വടക്കു -വടക്കു കിഴക്ക് ദിശയിൽ സഞ്ചരിച്ചു ശക്തി കുറയാൻ സാധ്യത.

#Low #pressure #area #strengthens #Temperature #warning #continues #state #possibility #rain #thunderstorms

Next TV

Related Stories
ഓടുന്ന വാഹനത്തിന്‍റെ ഫോട്ടോയെടുത്ത്​ പിഴ ചുമത്തേണ്ട -ഉദ്യോഗസ്ഥർക്ക്​ കർശന നിർദേശം

Apr 17, 2025 09:09 PM

ഓടുന്ന വാഹനത്തിന്‍റെ ഫോട്ടോയെടുത്ത്​ പിഴ ചുമത്തേണ്ട -ഉദ്യോഗസ്ഥർക്ക്​ കർശന നിർദേശം

കാറുകൾക്കും മറ്റും മുകളിൽ റൂഫ്​ ലഗേജ്​ കാരിയർ സ്ഥാപിച്ചത്​ അനധികൃത രൂപമാറ്റമായി കണ്ട്​ പിഴചുമത്തുന്ന പ്രവണതയും...

Read More >>
രഹസ്യ വിവരത്തില്‍ പരിശോധന; വാടക വീട്ടിൽ കഞ്ചാവ് കൃഷി ചെയ്തതിന് അസിസ്റ്റന്റ് ഓഡിറ്റ് ഓഫിസർ പിടിയിൽ

Apr 17, 2025 08:50 PM

രഹസ്യ വിവരത്തില്‍ പരിശോധന; വാടക വീട്ടിൽ കഞ്ചാവ് കൃഷി ചെയ്തതിന് അസിസ്റ്റന്റ് ഓഡിറ്റ് ഓഫിസർ പിടിയിൽ

എന്നാല്‍ താന്‍ ഒറ്റയ്ക്കാണ് കഞ്ചാവ് കൃഷിയില്‍ നടത്തിയതെന്ന് ജിതിൻ എക്സൈസ് ഉദ്യോഗസ്ഥരോട്...

Read More >>
കോഴിക്കോട് പേരാമ്പ്രയിൽ റോഡിലേക്കിറങ്ങിയ ഏഴു വയസ്സുകാരൻ ബൈക്കിടിച്ച് മരിച്ചു

Apr 17, 2025 08:37 PM

കോഴിക്കോട് പേരാമ്പ്രയിൽ റോഡിലേക്കിറങ്ങിയ ഏഴു വയസ്സുകാരൻ ബൈക്കിടിച്ച് മരിച്ചു

പേരാമ്പ്ര എയുപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ധ്യാൻ...

Read More >>
വിഷുവേലയ്ക്കിടെ സംഘര്‍ഷം; ഗ്രേഡ് എസ്‌ഐയെ മര്‍ദ്ദിച്ച അഞ്ചുപേര്‍ അറസ്റ്റില്‍

Apr 17, 2025 08:14 PM

വിഷുവേലയ്ക്കിടെ സംഘര്‍ഷം; ഗ്രേഡ് എസ്‌ഐയെ മര്‍ദ്ദിച്ച അഞ്ചുപേര്‍ അറസ്റ്റില്‍

പരിക്കേറ്റ എസ്‌ഐയെ കുഴല്‍മന്ദം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. പ്രതികളെ പാലക്കാട് ഒന്നാം ക്ലാസ്...

Read More >>
ഉത്സവത്തിനിടെ ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയർത്തിയ സംഭവം; കർശന നടപടിയെടുക്കാൻ മന്ത്രി വി എൻ വാസവൻ്റെ നിർദേശം

Apr 17, 2025 08:00 PM

ഉത്സവത്തിനിടെ ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയർത്തിയ സംഭവം; കർശന നടപടിയെടുക്കാൻ മന്ത്രി വി എൻ വാസവൻ്റെ നിർദേശം

താമരക്കുളം ഗണപതി ക്ഷേത്രവും പുതിയകാവ് ക്ഷേത്രവുമാണ് കൊല്ലം പൂരത്തിലെ കുടമാറ്റത്തിന് നേതൃത്വം വഹിക്കുന്നത്. ഈ രണ്ട് ക്ഷേത്രങ്ങളും...

Read More >>
Top Stories