'വ്രതമെടുക്കുന്ന ഒരു മാസം മലപ്പുറം ജില്ലയിൽ ഒരു തുള്ളി വെള്ളം ഒരാൾക്കും ലഭിക്കില്ല'; വിദ്വേഷ പരാമര്‍ശവുമായി കെ.സുരേന്ദ്രൻ

'വ്രതമെടുക്കുന്ന ഒരു മാസം മലപ്പുറം ജില്ലയിൽ ഒരു തുള്ളി വെള്ളം ഒരാൾക്കും ലഭിക്കില്ല'; വിദ്വേഷ പരാമര്‍ശവുമായി കെ.സുരേന്ദ്രൻ
Apr 8, 2025 05:00 PM | By VIPIN P V

ന്യൂഡൽഹി: (www.truevisionnews.com) മലപ്പുറം ജില്ലക്കെതിരെ സംഘ്പരിവാർ നടത്തുന്ന വിദ്വേഷ പ്രചാരണം ആവർത്തിച്ച് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വ്രതമെടുക്കുന്ന ഒരു മാസം മലപ്പുറം ജില്ലയിൽ ഒരു തുള്ളി വെള്ളം ഒരാൾക്കും ലഭിക്കില്ലെന്നാണ് സുരേന്ദ്രന്‍റെ വാക്കുകൾ.

എന്തൊരു ഫാഷിസ്റ്റ് സമീപനമാണിതെന്നും സുരേന്ദ്രൻ പറഞ്ഞു. വെള്ളാപ്പള്ളി പറഞ്ഞത് മലപ്പുറത്തെ പൊള്ളുന്ന യഥാർഥ്യമാണ്. ലീഗും മറ്റു വർഗീയ സംഘടനകളും നടത്തുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്നും സുരേന്ദ്രൻ ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'ശബരിമല വ്രതം നോൽക്കുന്ന കാലത്ത് കടകളിലൊന്നും നിര്‍ബന്ധപൂര്‍വം വെജിറ്റേറിയൻ കച്ചവടമേ നടത്താൻ പാടുള്ളുവെന്ന് പറയാറില്ല. പക്ഷേ മലപ്പുറം ജില്ലയിൽ ഒരു മാസം തുള്ളി വെള്ളം ഒരാള്‍ക്കും ലഭിക്കില്ല.

എന്തൊരു ഫാഷിസ്റ്റ് സമീപനമാണിത്. നാം വ്രതമെടുക്കുന്നു, നമ്മൾ കുടിക്കുന്നില്ല. പക്ഷെ ഒരു മാസം മലപ്പുറം ജില്ലയിലും കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലും ഒരു തുള്ളി വെള്ളം ലഭിക്കില്ല. ഞാനെന്‍റെ അനുഭവം പറയുകയാണ്.

ഒരു പുരോഗമന പാര്‍ട്ടിക്കാരും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. മലപ്പുറം ജില്ലയിൽ വാക്സിനെടുക്കുന്നില്ല. വലിയ തോതിലുള്ള പ്രചരണം നടക്കുന്നു. ഇവിടെ അതൊരു ചർച്ചാവിഷയമാകുന്നില്ല.

വാക്സിനേഷനെതിരായ ബോധപൂര്‍വമായ കാമ്പയിൻ. ഒരു വീട്ടിൽ ഒരു സ്ത്രീ അഞ്ച് പ്രസവം വീട്ടിൽ നടത്തി. ആദ്യം വിചാരിച്ചത് അവരുടെ അറിവില്ലായ്മയാണെന്നാണ്. പക്ഷേ അങ്ങനെയല്ല, അതിന്‍റെ പിന്നിലൊക്കെ വലിയ ആൾക്കാരുണ്ട്.

ആശുപത്രിയിൽ ചികിത്സക്ക് പോകരുത്. വാക്സിനേഷൻ പാടില്ല. ഇതൊക്കെ കാണിക്കുന്നത് എങ്ങോട്ടാണ്? ഒരുതരത്തിൽ റാഡിക്കൽ എലമെന്‍റ്സ് അല്ലെങ്കിൽ അത്തരം നിഗൂഢ ശക്തികൾ ഈ രീതിയിൽ വലിയ പ്രവര്‍ത്തനം അവിടെ നടക്കുന്നുണ്ട്.

മുസ്‍ലിം ലീഗിന്‍റെ അപ്രമാദിത്തം ആരും ചോദ്യം ചെയ്യാത്തതുകൊണ്ട് ഇതൊന്നും പുറത്തുവരുന്നില്ല. ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ല. രാമനാട്ടുകര മുതൽ തൃശൂര്‍ ജില്ലയുടെ അതിര്‍ത്തി വരെ ഒരുമാസക്കാലം ഒരു തുള്ളി വെള്ളം ആര്‍ക്കും കിട്ടില്ല.

പല സ്ഥലത്തും ഉച്ചക്കഞ്ഞി മുടങ്ങി, വലിയ പ്രക്ഷോഭങ്ങൾ വേണ്ടിവന്നു. ഇതെല്ലാം പച്ചയായ യാഥാര്‍ഥ്യങ്ങളാണ്. നമ്മൾ കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല. എത്രയോ സ്കൂളുകളിൽ കുട്ടികൾക്ക് ഉച്ചക്കഞ്ഞി കിട്ടുന്നില്ല. അതെന്തൊരു ന്യായമാണ്.

തങ്ങളല്ല ഇതിന്‍റെ പിന്നിലെന്നാണ് ലീഗുകാര്‍ പറയുന്നത്. നിര്‍ബന്ധിച്ചാണോ കടയടപ്പിക്കുന്നതെന്ന് ചോദിച്ചാൽ ആരും നിര്‍ബന്ധിക്കുന്നതായി കണ്ടിട്ടില്ല.

പക്ഷെ കടകളൊന്നും തുറക്കുന്നില്ല. അത് ശരിയായ സമീപനമല്ല. പുരോഗമന പാര്‍ട്ടികൾ തന്നെ രംഗത്ത് വന്ന് അതിനെതിരെയുള്ള സമീപനമെടുക്കണം. പുരോഗമനം പ്രസംഗിച്ചാൽ പോരാ.

തികഞ്ഞ വര്‍ഗീയ ചിന്താഗതിയാണ് മുസ്‍ലിം ലീഗിനുള്ളത്. മലപ്പുറത്ത് തികഞ്ഞ ഫാഷിസ്റ്റ് നിലപാടാണ് പല കാര്യങ്ങളിലും ലീഗിനുള്ളത്. ലീഗ് നേതാക്കൾ നടത്തിയ പരാമർശം അപലപനീയമാണ്. ഇ.ടിയും കുഞ്ഞാലിക്കുട്ടി നടത്തുന്നത് പ്രകോപനപരമായ പ്രസ്താവനകളാണ്.

ശ്രീനാരായണ ഗുരുവിന്‍റെ പേര് ഉച്ചരിക്കാൻ ലീഗിന് അവകാശമില്ല. തിരൂരിൽ എഴുത്തച്ഛന്‍റെ പ്രതിമ സ്ഥാപിക്കുന്നത് എതിർത്തവരാണ്. ലീഗ് മന്ത്രിമാർ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തപ്പോൾ മറ്റ് സമുദായങ്ങളുടെ സ്ഥാപനങ്ങളെ ഞെരുക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

ലീഗ് മതപരമായ സംവരണവും ഒബിസി സംവരണവും ആവശ്യപ്പെടുന്നു. ഈഴവ സമുദായം ഉൾപ്പെടെ പിന്നാക്ക സമുദായങ്ങളുടെ സംവരണം അട്ടിമറിക്കപ്പെടുന്നതിൽ സർക്കാർ പഠനം നടത്താൻ തയ്യാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

#one #Malappuram #district #single #drop #water #during #month #fasting #KSurendran #makes #hateful #remarks

Next TV

Related Stories
'നിലമ്പൂരിൽ സിപിഎം പ്രവർത്തകർ ഉൾപ്പെടെ യുഡിഎഫിന് വോട്ട് ചെയ്യും' - എ.പി അനിൽകുമാര്‍

Apr 19, 2025 08:58 AM

'നിലമ്പൂരിൽ സിപിഎം പ്രവർത്തകർ ഉൾപ്പെടെ യുഡിഎഫിന് വോട്ട് ചെയ്യും' - എ.പി അനിൽകുമാര്‍

പി.വി. അൻവറിന്‍റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ യു.ഡി.എഫ് സംസ്ഥാന നേതൃത്വം...

Read More >>
നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതുവരെ മാധ്യമങ്ങളെ കാണില്ല - പി വി അൻവർ

Apr 18, 2025 07:20 PM

നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതുവരെ മാധ്യമങ്ങളെ കാണില്ല - പി വി അൻവർ

നിലവില്‍ ആര്യാടന്‍ ഷൗക്കത്തിന്റെയും വി എസ് ജോയ്യുടെയും പേരുകളാണ് നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതൃത്വം...

Read More >>
'സഹപ്രവർത്തകന്‍റെ നെഞ്ചിലേക്ക് കഠാര ഇറക്കാൻ മടിയില്ലാത്ത പ്രത്യയശാസ്ത്രത്തിന്‍റെ പേരാണ് സംഘപരിവാർ' - സന്ദീപ് വാര്യര്‍

Apr 17, 2025 04:40 PM

'സഹപ്രവർത്തകന്‍റെ നെഞ്ചിലേക്ക് കഠാര ഇറക്കാൻ മടിയില്ലാത്ത പ്രത്യയശാസ്ത്രത്തിന്‍റെ പേരാണ് സംഘപരിവാർ' - സന്ദീപ് വാര്യര്‍

ആർഎസ്എസിന്‍റെ അന്നത്തെ ജില്ലാ പ്രചാരകനുമായി വാക്കുതർക്കം ഉണ്ടായി എന്നുള്ള പേരിലാണ് ആർഎസ്എസ് ഈ കൊലപാതകം നടത്തിയതെന്നും കുറിപ്പിൽ...

Read More >>
'ഉന്തും തള്ളും അവമതിപ്പുണ്ടാക്കി'; ഉദ്ഘാടനത്തിന് വന്നാലും ആരും ശ്രദ്ധിക്കില്ലെന്ന് കെ മുരളീധരൻ

Apr 17, 2025 01:18 PM

'ഉന്തും തള്ളും അവമതിപ്പുണ്ടാക്കി'; ഉദ്ഘാടനത്തിന് വന്നാലും ആരും ശ്രദ്ധിക്കില്ലെന്ന് കെ മുരളീധരൻ

ഉന്തും തള്ളിനെ കുറിച്ച് പാർടി ഇന്നലെ ഗൗരവമായി ചർച്ച ചെയ്തെന്നും ആവർത്തിച്ചാൽ കെപിസിസി കർശന നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ്...

Read More >>
'എംഎൽഎയുടെ തലവെട്ടുമെന്ന് പറഞ്ഞിട്ടില്ല, തല ആകാശത്ത് വെച്ച് നടക്കേണ്ടി വരുമെന്നാണ് പറഞ്ഞത്' - പ്രശാന്ത് ശിവൻ

Apr 17, 2025 10:16 AM

'എംഎൽഎയുടെ തലവെട്ടുമെന്ന് പറഞ്ഞിട്ടില്ല, തല ആകാശത്ത് വെച്ച് നടക്കേണ്ടി വരുമെന്നാണ് പറഞ്ഞത്' - പ്രശാന്ത് ശിവൻ

തൃശൂർ ടൗണിൽ കൂടി ഓടിയത് എന്തിനെന്ന് ഒന്ന് അന്വേഷിക്കാവുന്നതാണ്. ബിജെപിയെ പോലീസ് ചർച്ചയ്ക്ക് വിളിച്ചിരുന്നു. ഞങ്ങൾ...

Read More >>
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; സിപിഎം വലിയ വോട്ടിന് തോൽക്കുമെന്ന് അവർക്ക് തന്നെ ഉറപ്പാണ്, സ്ഥാനാർഥി പോലും ആയിട്ടില്ല' -പി.വി അൻവർ

Apr 17, 2025 09:24 AM

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; സിപിഎം വലിയ വോട്ടിന് തോൽക്കുമെന്ന് അവർക്ക് തന്നെ ഉറപ്പാണ്, സ്ഥാനാർഥി പോലും ആയിട്ടില്ല' -പി.വി അൻവർ

ജനങ്ങൾ സര്‍ക്കാറിനെ വിലയിരുത്തുമെന്നും സ്ഥാനാർഥി ചർച്ചയിൽ ഏതെങ്കിലും ഒരു സിപിഎമ്മുകാരന്റെ പേരു പോലുമില്ലെന്നും അന്‍വര്‍...

Read More >>
Top Stories