മലപ്പുറം: (truevisionnews.com) നിലമ്പൂരിൽ രണ്ടുമാസം മുൻപ് തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അൻവർ.ജനങ്ങൾ സര്‍ക്കാറിനെ വിലയിരുത്തുമെന്നും സ്ഥാനാർഥി ചർച്ചയിൽ ഏതെങ്കിലും ഒരു സിപിഎമ്മുകാരന്റെ പേരു പോലുമില്ലെന്നും അന്‍വര്‍ പറഞ്ഞു.

'മനുഷ്യന്റെ മുന്നിൽ നിർത്താൻ കഴിയുന്ന ഒരു സ്ഥാനാർഥികളെയും യുഡിഎഫിൽ നിന്ന് സിപിഎമ്മിന് ലഭിക്കില്ല. പിണറായിയെ പാർട്ടി സഖാക്കൾ തിരുത്തുന്ന തെരഞ്ഞെടുപ്പ് ആയിരിക്കുമിതെന്നും നിലമ്പൂരിൽ എൽഡിഎഫിന് ഇരുട്ടാണെന്നും അന്‍വര്‍ പറഞ്ഞു.
അതേസമയം, കോൺഗ്രസ് സ്ഥാനാർഥി നിർണയം ഒരു തമാശയായി കാണാനാകില്ല. കേരളത്തിലെ 140 മണ്ഡലങ്ങളെയും ബാധിക്കുന്ന ഉപതെരഞ്ഞെടുപ്പാണ് നിലമ്പൂരിലേത്. എന്തെങ്കിലും താല്പര്യത്തിന്റെ പേരിൽ സ്ഥാനാർഥിയെ നിശ്ചയിക്കാൻ യുഡിഎഫിന് കഴിയില്ലന്നും ഏറ്റവും കൂടുതൽ വോട്ട് പിടിക്കാൻ കഴിയുന്ന ജനസ്വാധീനമുള്ള സ്ഥാനാർഥിയെ നിർത്തുകയെന്നത് വലിയ ബാധ്യതയാണന്നും പി.വി അൻവർ പറഞ്ഞു.മുന്നണി പ്രവേശനം തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ ഉണ്ടാകുമെന്നും അൻവർ വ്യക്തമാക്കി.
#Nilambur #byelection #CPM #lose #large #margin #candidate #PVAnwar
