യു.എസ് വിമാനത്താവളത്തിൽ എട്ട് മണിക്കൂർ തടഞ്ഞുവെച്ചു; ദുരനുഭവം പങ്കുവെച്ച് ഇന്ത്യൻ സംരംഭക ശ്രുതി ചതുർവേദി

യു.എസ് വിമാനത്താവളത്തിൽ എട്ട് മണിക്കൂർ തടഞ്ഞുവെച്ചു; ദുരനുഭവം പങ്കുവെച്ച് ഇന്ത്യൻ സംരംഭക ശ്രുതി ചതുർവേദി
Apr 8, 2025 04:19 PM | By VIPIN P V

(www.truevisionnews.com) ഇന്ത്യൻ സംരംഭക ശ്രുതി ചതുർവേദിയെ യു.എസ് വിമാനത്താവളത്തിൽ എട്ട് മണിക്കൂർ തടഞ്ഞുവച്ചു. ലഗേജിൽ സംശയാസ്പദമായി പവർ ബാങ്ക് കണ്ടെത്തിയതിനെ തുടർന്നാണിത്.

പബ്ലിക് റിലേഷൻസ് സ്ഥാപനമായ ചൈപാനിയുടെ സ്ഥാപകയാണ് ശ്രുതി ചതുർവേദി. പവർ ബാങ്ക് കണ്ടെത്തിയതിനെ തുടർന്ന് എട്ട് മണിക്കൂർ തടഞ്ഞുവെക്കുകയും ഉദ്യോഗസ്ഥൻ ശരീര പരിശോധന നടത്തുകയും ചെയ്തു.

അമേരിക്കയിലെ അലാസ്കയിലുള്ള ആങ്കറേജ് വിമാനത്താവളത്തിൽ വെച്ച് തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് ശ്രുതി എക്സിലൂടെ പങ്ക് വെച്ചു. 'പൊലീസും എ.ഫ്ബി.ഐയും ചോദ്യം ചെയ്തെങ്കിലും വളരെ മോശമായാണ് പെരുമാറിയത്.

ഫോൺ, വാലറ്റ് ഉൾപ്പെടെയുള്ള സ്വകാര്യ വസ്തുക്കൾ പിടിച്ചെടുക്കുകയും വസ്ത്രങ്ങൾ അഴിച്ചുമാറ്റി പരിശോധന നടത്തുകയും ചെയ്തു. ഫോൺ വിളിക്കാൻ പോലും അനുവാദം നൽകിയില്ല.

വിശ്രമമുറി ഉപയോഗിക്കാൻ അനുമതി നിഷേധിക്കുകയും വിമാനയാത്ര ഒഴിവാക്കുകയും ചെയ്തു. ആ അവസ്ഥ ഭീകരമാണ്'. വിദേശകാര്യ മന്ത്രാലയത്തെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ് ഷെയർ ചെയ്തത്. ശ്രുതി ചതുർവേദിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് ആശങ്ക പ്രകടിപ്പിച്ച് കമന്‍റ് ചെയ്തത്.

#Indian #entrepreneur #ShrutiChaturvedi #shares #ordeal #after #detained #eight #hours #USairport

Next TV

Related Stories
പെസഹാ ആചാരണത്തിന്റെ ഭാഗമായി ബ്രിസ്‌ബെയിനിൽ കാൽ കഴുകൽ ശുശ്രൂഷകൾ

Apr 17, 2025 07:36 PM

പെസഹാ ആചാരണത്തിന്റെ ഭാഗമായി ബ്രിസ്‌ബെയിനിൽ കാൽ കഴുകൽ ശുശ്രൂഷകൾ

സൺഷൈൻ കോസ്റ്റ് മുതൽ ഗോൾഡ് കോസ്റ്റ് വരെയുള്ള വിവിധ ദേവാലയങ്ങളിൽ നിന്നുള്ള വിശ്വാസികളാണ് ചടങ്ങിൽ...

Read More >>
'പിറവിയിലേ സ്ത്രീയെങ്കിൽ മാത്രമേ സ്ത്രീയാകൂ', സ്ത്രീയെ നിർവ്വചിച്ച്  സുപ്രീംകോടതി

Apr 17, 2025 11:27 AM

'പിറവിയിലേ സ്ത്രീയെങ്കിൽ മാത്രമേ സ്ത്രീയാകൂ', സ്ത്രീയെ നിർവ്വചിച്ച് സുപ്രീംകോടതി

സ്കോട്ടിഷ് സർക്കാരും ‘ഫോർ വിെമൻ സ്കോട്ട്‌ലൻഡ്’ (എഫ്ഡബ്ല്യുഎസ്) എന്ന സ്ത്രീ അവകാശസംഘടനയും തമ്മിൽ‍ വർഷങ്ങളായുള്ള നിയമപോരാട്ടത്തിന്റെ...

Read More >>
ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; ഗാസ, പലസ്തീനികളുടെ കൂട്ട ശവക്കുഴിയായി മാറിയിരിക്കുന്നു, ഇന്ന് ഇതുവരെ കൊല്ലപ്പെട്ടത് 35ൽ അധികം പേർ

Apr 17, 2025 09:53 AM

ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; ഗാസ, പലസ്തീനികളുടെ കൂട്ട ശവക്കുഴിയായി മാറിയിരിക്കുന്നു, ഇന്ന് ഇതുവരെ കൊല്ലപ്പെട്ടത് 35ൽ അധികം പേർ

പലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തകയും അവരുടെ കുടുംബത്തിലെ പത്ത് അംഗങ്ങളും കൊല്ലപ്പെട്ടവരില്‍...

Read More >>
അഞ്ചാംപനി പടരുന്നു, യുഎസ്സില്‍ 700-ലധികം പേർക്ക്  രോ​ഗം സ്ഥിരീകരിച്ചു; വാക്സിനേഷൻ കുറഞ്ഞത് തിരിച്ചടിയായി

Apr 15, 2025 10:34 AM

അഞ്ചാംപനി പടരുന്നു, യുഎസ്സില്‍ 700-ലധികം പേർക്ക് രോ​ഗം സ്ഥിരീകരിച്ചു; വാക്സിനേഷൻ കുറഞ്ഞത് തിരിച്ചടിയായി

വാക്സിൻ അവതരിപ്പിക്കുന്നതിന് മുമ്പ് 48,000-ത്തോളം ആളുകളെ അഞ്ചാംപനി ബാധിച്ച് യു.എസിലെ ആശുപത്രികളിൽ...

Read More >>
ഫലസ്തീൻ ചിത്രകാരി ദിന സൗറുബ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

Apr 14, 2025 01:12 PM

ഫലസ്തീൻ ചിത്രകാരി ദിന സൗറുബ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

നിരവധി ഫലസ്തീൻ മനുഷ്യാവകാശ പ്രവർത്തകർ ദിനയുടെ മരണത്തിൽ...

Read More >>
യുക്രൈനിലെ റഷ്യൻ മിസൈല്‍ ആക്രമണണം; കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി, 110 പേർക്ക് പരിക്ക്

Apr 14, 2025 08:06 AM

യുക്രൈനിലെ റഷ്യൻ മിസൈല്‍ ആക്രമണണം; കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി, 110 പേർക്ക് പരിക്ക്

ആക്രമണത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ കടുത്ത പ്രതികരണം ഉണ്ടാവണമെന്ന് യുക്രൈന്‍ പ്രധാനമന്ത്രി വ്ലാദിമിര്‍ സെലന്‍സ്കി...

Read More >>
Top Stories