ജ്യൂസിൽ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം; പെണ്‍കുട്ടിയെ ഇരുപതിലധികം പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത് 7 ദിവസം..

ജ്യൂസിൽ  മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം; പെണ്‍കുട്ടിയെ ഇരുപതിലധികം പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത് 7 ദിവസം..
Apr 7, 2025 09:53 PM | By Anjali M T

വാരണാസി:(truevisionnews.com) ഉത്തര്‍ പ്രദേശില്‍ പന്ത്രണ്ടാംക്ലാസുകാരിയെ ഇരുപതിലധികം പേര്‍ ചേര്‍ന്ന് 7 ദിവസം കൂട്ട ബലാത്സംഗത്തിനിരയാക്കി. ഉത്തര്‍ പ്രദേശിലെ വാരണാസിയില്‍ മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ നാലുവരെയാണ് പെണ്‍കുട്ടിയെ സംഘം പീഡിപ്പിച്ചത്. ശീതളപാനിയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധം കെടുത്തിയായിരുന്നു ക്രൂരത.

സംഭവത്തില്‍ 23 പേര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 6 പേരെ അറസ്റ്റ് ചെയ്തു. 11 പേരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. മാര്‍ച്ച് 29 നാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. സുഹൃത്തിനൊപ്പം വാരണാസിയിലെ പിശാച് മോചന്‍ എന്ന സ്ഥലത്തെ ബാറില്‍ പോയതായിരുന്നു പെണ്‍കുട്ടി. ഇവിടെ നിന്ന് പ്രതികള്‍ കുട്ടിക്ക് ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തുകയും വിവിധ ഹോട്ടലുകളിലെത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പ്രതികളില്‍ പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടവരും മുന്‍ സുഹൃത്തുക്കളും ഉള്‍പ്പെട്ടിട്ടുണ്ട്.

#Gang#raped #drugging #girl #juice #20people #7days

Next TV

Related Stories
ഭീഷണിപ്പെടുത്തി മതപരിവർത്തനമെന്ന് ആരോപണം; മലയാളി കന്യാസ്ത്രീക്കെതിരേ കേസെടുത്തു

Apr 8, 2025 12:08 PM

ഭീഷണിപ്പെടുത്തി മതപരിവർത്തനമെന്ന് ആരോപണം; മലയാളി കന്യാസ്ത്രീക്കെതിരേ കേസെടുത്തു

ഇതിന് പിന്നാലെയാണ് പെൺകുട്ടി ജില്ലാ കളക്ടർക്ക് പരാതി നൽകിയതെന്നാണ് കോളേജിന്‍റെ...

Read More >>
ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ വേർപ്പെട്ടു

Apr 8, 2025 11:42 AM

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ വേർപ്പെട്ടു

തെലങ്കാനയിലെ സെക്കന്തരാബാദിൽ നിന്ന് ഹൗറയിലേക്ക് പുറപ്പെട്ട ട്രെയിനിലെ ബോഗികളാണ്...

Read More >>
കുട്ടിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടയാളെ വെറുതെ വിട്ട് സുപ്രീം കോടതി

Apr 8, 2025 10:32 AM

കുട്ടിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടയാളെ വെറുതെ വിട്ട് സുപ്രീം കോടതി

കുറ്റസമ്മത മൊഴി വാങ്ങി പൊലീസ് ആ വ്യക്തിയുടെ മേൽ കേസ് കെട്ടിവയ്ക്കാൻ ശ്രമിച്ചുവെന്ന് കോടതി...

Read More >>
എം എ ബേബി യെ അറിയാൻ  തനിക്ക് ഗൂഗിൾ ചെയ്യേണ്ടി വരും; പരിഹാസവുമായി ത്രിപുര മുൻമുഖ്യമന്ത്രി ബിപ്ലവ് കുമാർദേവ്

Apr 8, 2025 10:14 AM

എം എ ബേബി യെ അറിയാൻ തനിക്ക് ഗൂഗിൾ ചെയ്യേണ്ടി വരും; പരിഹാസവുമായി ത്രിപുര മുൻമുഖ്യമന്ത്രി ബിപ്ലവ് കുമാർദേവ്

മോദിയെപ്പോലെ യോഗിയെ പോലെയോ തലപ്പൊക്കമുള്ള നേതാവ് സിപിഎമ്മിൽ ഇല്ലെന്നും അദ്ദേഹ...

Read More >>
വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍സുഹൃത്തിനെ കുത്തി, സ്വയം ആത്മഹത്യയ്ക്ക് ശ്രമിച്ചു; രണ്ടുപേരും ഗുരുതരാവസ്ഥയിൽ

Apr 8, 2025 09:27 AM

വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍സുഹൃത്തിനെ കുത്തി, സ്വയം ആത്മഹത്യയ്ക്ക് ശ്രമിച്ചു; രണ്ടുപേരും ഗുരുതരാവസ്ഥയിൽ

സംഭവസ്ഥലത്തെത്തിയ പൊലീസ് ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു....

Read More >>
Top Stories