കണ്ണൂർ: (www.truevisionnews.com) മട്ടന്നൂർ ഉരുവച്ചാലിൽ കാറപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. ഉംറ കഴിഞ്ഞ് വരികയായിരുന്ന ചെങ്ങളായി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.

കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഇരിക്കൂറിലേക്ക് പോവുകയായിരുന്ന ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണ് വണ്ടിയിൽ ഉണ്ടായിരുന്നത്.
ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആറുമണിയോടെയായിരുന്നു അപകടം.
#Accident #while #returning #Umrah #kannur #natives #injured #car #losescontrol #falls #depression
