തിരുവനന്തപുരം: (truevisionnews.com) വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ലോൺ ആപ്ലിക്കേഷനുകളിൽനിന്ന് പണം എടുത്തിരുന്നുവെന്ന് മാതാവ് ഷെമി. 25 ലക്ഷം രൂപയുടെ ബാധ്യത മാത്രമാണ് ഉണ്ടായിരുന്നത്. പലപ്പോഴും അഫാൻ പണം ചോദിച്ചിരുന്നുവെന്നും കൈയിലുള്ളതെല്ലാം കൊടുത്തെന്നും മാതാവ് ഷെമി പറയുന്നു.

അന്നത്തെ ദിവസത്തേപ്പറ്റിയൊന്നും ഓർമ്മയില്ല. കാലത്ത് മകനെ സ്കൂളിൽ വിട്ട കാര്യമേ ഓർമ്മയുള്ളൂ. വൈകുന്നേരം പോലീസ് എത്തി ജനൽ തുറക്കുന്നത് മാത്രമാണ് ഓർമ്മവരുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോഴാണ് കുടുംബത്തിൽ പ്രശ്നം ഉണ്ടാകുന്നത്.
ബാങ്കിലും പലിശയ്ക്ക് എടുത്തതുമൊക്കെ ആയി 25 ലക്ഷം രൂപയുടെ ബാധ്യതയാണ് ഉള്ളത്. ലോൺ ആപ്പിൽനിന്ന് അഫാൻ കടമെടുത്തിരുന്നു. ഏതൊക്കെ ആപ്പിൽനിന്നാണ് എന്ന് അറിയില്ല. സന്ധ്യയ്ക്ക് അവനെ വിളിച്ചിരുന്നു. പിറ്റേന്നും വിളിച്ചിരുന്നു. അങ്ങനെയാണ് ലോൺ ആപ്പിൽനിന്ന് പണം എടുത്ത കാര്യം അറിയുന്നത്.
തിരിച്ചടക്കാൻ പൈസ റോൾ ചെയ്യുകയും ഭർത്താവ് അയക്കുന്ന പണവുമൊക്കെ എടുത്ത് അഡ്ജസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നേരത്തെ ആത്മഹത്യാ പ്രവണതകളൊന്നും അവൻ കാണിച്ചിരുന്നില്ല. ലത്തീഫുമായിട്ട് പ്രശ്നമുണ്ടായിരുന്നു.
വീട് വിക്കണമെന്നായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. കുറച്ചൂടി കഴിയട്ടെ എന്ന് ഞങ്ങൾ പറഞ്ഞു. അതാണ് പ്രശ്നമായത്. ഫർസാനയുമായുള്ള കല്യാണത്തിന് കുടുംബം എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. അവരുടെ ഇഷ്ടമെന്നായിരുന്നു ഞാൻ പറഞ്ഞിരുന്നത്.
കടം ഉണ്ടായിരുന്നത് എനിക്കായിരുന്നു. അഫാന് അല്ലായിരുന്നു. കടം തീർക്കണമെന്ന് അവനോട് പറഞ്ഞിട്ടില്ല. വസ്തു വിറ്റ് കടം തീർക്കാമെന്ന് ഞാൻ അവന് വാക്ക് കൊടുത്തിരുന്നു. 44000 രൂപ അടക്കണമെന്നാവശ്യപ്പെട്ട് ബാങ്കിൽനിന്ന് അന്ന് നോട്ടീസ് വന്നിരുന്നു. ജപ്തിക്കുള്ള നോട്ടീസ് വാങ്ങി ഒപ്പിട്ടു കൊണ്ടുപോയി- മാതാവ് ഷെമി പറഞ്ഞു.
അഫാൻ എന്റെ കഴുത്ത് ഞെരിച്ച് ഉമ്മച്ചീ മാപ്പ് തരണമെന്ന് പറഞ്ഞു. അപ്പോ എവിടെ ആയിരുന്നു എന്ന് ശരിക്ക് ഓർമ്മയില്ല. ഞാൻ ഒന്നും പറഞ്ഞില്ല. ഞാൻ പോയി ഫർസാനയെ വിളിച്ചു വരാം, ഉമ്മച്ചിയെ ആശുപത്രിയിൽ കൊണ്ടു പോകാം എന്ന് അവൻ പറഞ്ഞു. ഞാൻ ഓ എന്ന് പറഞ്ഞു. പിന്നെ ഒന്നും എനിക്ക് ഓർമ്മയില്ല, ഷെമി സംഭവദിവസത്തെക്കുറിച്ച് ഓർത്തു.
ഒരു കോടിയുടെ സ്വത്ത് അവിടെ ഉണ്ട്. അത് വിറ്റ് തീർക്കാവുന്ന ബാധ്യതയേ ഉണ്ടായിരുന്നുള്ളൂ എന്നും ഷെമി കൂട്ടിച്ചേർത്തു. തന്‍റെ മക്കളില്ലാത്തിടത്ത് പോകുന്നില്ലെന്നും ഷെമി പറഞ്ഞു. വെഞ്ഞാറമ്മൂടിലെ സ്നേഹസ്പർശം എന്ന വയോജനകേന്ദ്രത്തിലാണ് ഷെമിയുള്ളത്.
#Venjaramoodu #massacre #accused #Afan #taken #money #from #loan #applications #says #mother #Shemi.
