കണ്ണൂരിൽ സീൽചെയ്ത കടയ്ക്കുള്ളിൽ കുടുങ്ങി അടക്കാക്കുരുവി; കളക്ടറുടെ ഇടപെടൽ, ജഡ്ജി പൂട്ടുപൊളിച്ച് രക്ഷപെടുത്തി

കണ്ണൂരിൽ സീൽചെയ്ത കടയ്ക്കുള്ളിൽ കുടുങ്ങി അടക്കാക്കുരുവി; കളക്ടറുടെ ഇടപെടൽ, ജഡ്ജി പൂട്ടുപൊളിച്ച് രക്ഷപെടുത്തി
Apr 10, 2025 12:55 PM | By Athira V

കണ്ണൂര്‍: ( www.truevisionnews.com ) ഉളിക്കലില്‍ കടയ്ക്കുള്ളിലെ ചില്ലുകൂട്ടില്‍ കുടുങ്ങിയ അടയ്ക്കാ കുരുവിയെ ജില്ലാ കളക്ടര്‍ ഇടപെട്ട് രക്ഷപ്പെടുത്തി. കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ജഡ്ജി നേരിട്ട് സ്ഥലത്തെത്തി രക്ഷപ്പെടുത്തുകയായിരുന്നു. കേസില്‍പ്പെട്ട് കോടതി സീല്‍ ചെയ്ത് താഴിട്ടുപൂട്ടിയ കടയ്ക്കുള്ളിലാണ് കുരുവി കുടുങ്ങിയിരുന്നത്. പക്ഷി കുടുങ്ങിക്കിടക്കുന്നതു കണ്ട നാട്ടുകാര്‍ ഭക്ഷണവും വെള്ളവുമെല്ലാം നല്‍കിയിരുന്നു.

ജില്ലാ കളക്ടര്‍ അരുണ്‍ കെ. ജയന്റെ ഉത്തരവ് പ്രകാരം ജില്ലാ ജഡ്ജി നേരിട്ടെത്തി പൂട്ടുതുറന്നാണ് രക്ഷപ്പെടുത്തിയത്. തര്‍ക്കത്തെത്തുടര്‍ന്ന് സീല്‍ചെയ്ത് പൂട്ടിയ വസ്ത്ര വ്യാപാരസ്ഥാപനമാണിത്. കടയ്ക്ക് മുന്‍പില്‍ ചില്ലുകൂടുണ്ട്. അതിനകത്താണ് അടയ്ക്കാക്കുരുവി അബദ്ധത്തില്‍ കുടുങ്ങിയത്. ഗ്ലാസോ കടയുടെ പൂട്ടോ തകര്‍ത്ത് മാത്രമേ കുരുവിയെ രക്ഷിക്കാനാവുമായിരുന്നുള്ളൂ.

ലക്ഷങ്ങള്‍ വിലമതിക്കുന്നതിനാല്‍ ഗ്ലാസ് പാളികള്‍ തകര്‍ക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറി. നിയമക്കുരുക്കില്‍ കിടക്കുന്നതിനാല്‍ കടയുടെ പൂട്ട് പൊളിച്ച് രക്ഷപ്പെടുത്താനുള്ള ശ്രമവും വിഫലമായി. തുടര്‍ന്നാണ് കളക്ടറും ജഡ്ജിയുമടക്കം ഇടപെട്ടത്. കുരുവിയെ രക്ഷിക്കാനായില്ലെങ്കിലും വെള്ളവും ആഹാരവും നല്‍കി നാട്ടുകാര്‍ കുരുവിയുടെ ജീവന് കരുതലേകിയിരുന്നു.

#bird #trapped #kannur

Next TV

Related Stories
വിരൽ ചൂണ്ടിയതിന് നടപടി, ആരോപണം അടിസ്ഥാനരഹിതം - ചുമട്ട് തൊഴിലാളി യൂണിയൻ വടകര

Apr 18, 2025 01:02 PM

വിരൽ ചൂണ്ടിയതിന് നടപടി, ആരോപണം അടിസ്ഥാനരഹിതം - ചുമട്ട് തൊഴിലാളി യൂണിയൻ വടകര

പ്രസ്തുത വിഷയം യൂണിയൻ ജില്ലാ ഭാരവാഹി യോഗം ചേർന്ന് മനോജിനെ വടകര ചുമട്ട് തൊഴിലാളി ഏരിയ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കാൻ തീരുമാനിക്കുകയാണ്...

Read More >>
കോഴിക്കോട്ടെ ഡോക്ടർക്ക് ഒന്നേകാല്‍ കോടി നഷ്ടമായതിന് പിന്നിൽ കമ്പോഡിയൻ സംഘമെന്ന് പൊലീസ്

Apr 18, 2025 12:57 PM

കോഴിക്കോട്ടെ ഡോക്ടർക്ക് ഒന്നേകാല്‍ കോടി നഷ്ടമായതിന് പിന്നിൽ കമ്പോഡിയൻ സംഘമെന്ന് പൊലീസ്

നഷ്ടമായ തുകയില്‍ എഴുപത് ലക്ഷം രൂപ ചെന്നൈയിലെ ബാങ്ക് അക്കൗണ്ടിലേക്കാണ് പോയതെന്ന് സൈബര്‍ പൊലീസ്...

Read More >>
അഞ്ച് കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

Apr 18, 2025 12:51 PM

അഞ്ച് കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

സൌത്ത് റെയിൽവേ സ്റ്റേഷനിന് സമീപത്ത് വെച്ച് സച്ചിന് കഞ്ചാവ് കൈമാറുന്നതിനിടെയാണ്...

Read More >>
നികാഹ് വേദിയിൽ പുസ്തക പ്രകാശനം; വധുവിന്റെ പുസ്തകം ഏറ്റുവാങ്ങി വരൻ

Apr 18, 2025 12:45 PM

നികാഹ് വേദിയിൽ പുസ്തക പ്രകാശനം; വധുവിന്റെ പുസ്തകം ഏറ്റുവാങ്ങി വരൻ

ഫാത്വിമ ശൈമയുടെ പിതാവ് സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂരാണ് പുസ്തകം വരന് കൈമാറിയത്....

Read More >>
'ആർഎസ്എസിൻ്റെ വോട്ട് വാങ്ങി ജയിച്ചയാളാണ് രാഹുൽ മാങ്കൂട്ടത്തിൽ, വർഗീയ ധ്രുവീകരണത്തിനാണ് ബിജെപി ശ്രമം'

Apr 18, 2025 12:29 PM

'ആർഎസ്എസിൻ്റെ വോട്ട് വാങ്ങി ജയിച്ചയാളാണ് രാഹുൽ മാങ്കൂട്ടത്തിൽ, വർഗീയ ധ്രുവീകരണത്തിനാണ് ബിജെപി ശ്രമം'

വികസന പ്രവർത്തനങ്ങൾക്ക് എതിരാണ് ബിജെപി. ആർഎസ്എസിന്റെ അജണ്ടയുടെ ഭാഗമാണ് ഹെഡ്ഗേവാറിൻ്റെ പേരിട്ടത്....

Read More >>
30 കുപ്പി മാഹിമദ്യവുമായി നാദാപുരം സ്വദേശികൾ പിടിയിൽ

Apr 18, 2025 12:23 PM

30 കുപ്പി മാഹിമദ്യവുമായി നാദാപുരം സ്വദേശികൾ പിടിയിൽ

സത്യനെ 10 കുപ്പി മദ്യവുമായി വാണിമേൽ വെള്ളിയോട് പള്ളിക്കുസ മീപത്തെ ബസ് സ്റ്റോപ്പിൽനിന്ന് വളയം പൊലീസും...

Read More >>
Top Stories