(truevisionnews.com) സദ്യയിലെ പ്രധാന വിഭവമാണ് പച്ചടി. സ്വാദ് മാത്രമല്ല, അതിന്റെ ഭംഗി കണ്ട് പോലും പച്ചടി ഇഷ്ടപ്പെടുന്നവരാണ് പലരും. ചോറിനൊപ്പം പച്ചടി കൂട്ടി കഴിക്കുന്ന ഫീൽ വേറെ തന്നെയാണ്. വിഷു ഒക്കെ വരുവല്ലേ... എങ്കിൽ പച്ചടി തയാറാക്കൽ തന്നെയായാലോ ഇന്നത്തെ പരിപാടി.

ചേരുവകൾ
വെള്ളരിക്ക - ഒന്ന്
തേങ്ങ ചിരണ്ടിയത് - അരക്കപ്പ്
തൈര് - ഒരു കപ്പ്
കടുക്
പച്ചമുളക് - ഒന്ന്
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
വറ്റൽമുളക് -രണ്ട് എണ്ണം
വെളിച്ചെണ്ണ
തയാറാക്കും വിധം
വെള്ളരിക്ക, തൊലിയും കുരുവും കളഞ്ഞു ചെറിയ കഷണങ്ങളാക്കി ആവശ്യത്തിന് ഉപ്പും വെള്ളവും പച്ചമുളകും ചേർത്തു വേവിക്കുക.
വെള്ളം വറ്റിത്തുടങ്ങുമ്പോൾ തേങ്ങ അരച്ചത് ചേർത്തിളക്കുക. ശേഷം പച്ചമണം മാറുമ്പോൾ വാങ്ങി വയ്ക്കുക. ഇതിലേക്ക് തൈര് ചേർത്തിളക്കുക.
ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്ക് വറ്റൽമുളകും കറിവേപ്പിലയും അഞ്ചാമത്തെ ചേരുവ താളിച്ചു കറിയിൽ ചേർത്തിളക്കണം. നല്ല സ്വാദുള്ള പച്ചടി തയാർ.
#main #dish #sadhya #preparing #Vishu #special #pachadi
