കണ്ണൂരിൽ ലോഡ്ജ് മുറിയിൽ എംഡിഎംഎ കണ്ടെത്തിയ സംഭവം: 'സിസിടിവി ഓഫാക്കി, എക്സൈസുകാര്‍ വെച്ച സാധനം അവര് തന്നെ എടുത്തു'; ലഹരിക്കേസില്‍ യുവതി

കണ്ണൂരിൽ ലോഡ്ജ് മുറിയിൽ എംഡിഎംഎ കണ്ടെത്തിയ സംഭവം: 'സിസിടിവി ഓഫാക്കി, എക്സൈസുകാര്‍ വെച്ച സാധനം അവര് തന്നെ എടുത്തു'; ലഹരിക്കേസില്‍ യുവതി
Apr 6, 2025 09:14 PM | By VIPIN P V

കണ്ണൂർ: (www.truevisionnews.com) കണ്ണൂർ തളിപ്പറമ്പ് എക്സൈസിനെതിരെ എംഡിഎംഎ കേസിലെ പ്രതി റഫീന. ലോഡ്ജ് മുറിയിൽ എംഡിഎംഎ കൊണ്ടുവച്ചത് എക്സൈസ് ഉദ്യോഗസ്ഥർ എന്ന് റഫീന ഫേസ്ബുക്കിൽ കുറിച്ചു.

കൈക്കൂലി വാങ്ങിയാണ് ഉദ്യോഗസ്ഥർ തന്നെ പിടിച്ചതെന്നും ആരോപണം. റഫീനയുടെ വാദം പൂർണമായും തള്ളുകയാണ് എക്സൈസ്.

ഫേസ്ബുക്ക് വിഡിയോയിലാണ് എക്സൈസിനെതിരെ റഫീന ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്റെ പേരിൽ ഒരു കേസില്ലെന്നും പൊലീസുകാരും ആരും പിടിച്ചിട്ടില്ലെന്നും റഫീന പറയുന്നു. തന്റെ ചിത്രം മാധ്യമങ്ങളിൽ എത്തിയത് ഒറ്റിയതാണെന്നും റഫീന വീഡിയോയിൽ പറയുന്നു.

തന്റെ പേരിൽ കേസെടുക്കാതെ വ്യാജ ആരോപണം ഉന്നയിക്കുന്നുവെന്നാണ് റഫീന പറയുന്നത്. കൈക്കൂലി വാങ്ങിയാണ് ഉദ്യോഗസ്ഥർ തന്നെ ലോഡ്ജിൽ‌ നിന്ന് പിടിച്ചതെന്ന് റഫീന ആരോപിക്കുന്നു.

കേസെടുത്തിട്ടുണ്ടെങ്കിൽ തന്നെ റിമാൻഡ് ചെയ്യാതിരുന്നത് എന്തുകൊണ്ടെന്നും റഫീന ചോദിക്കുന്നു. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും ആരെയും പേടിക്കേണ്ട കാര്യമില്ലെന്നും റഫീന പറയുന്നു.

കേസെടുക്കാതെ നാറ്റിക്കാനാണെന്നും സത്യം അറിയുന്നതുവരെ കേസിന് പിന്നാലെ ഉണ്ടാകുമെന്നും വീഡിയോയിൽ റഫീന പറയുന്നു. അതേസമയം റഫീനയുടെ വാദം എക്സൈസ് പൂർണമായും തള്ളി.

റഫീന ലഹരി ഉപയോഗിച്ചിരുന്നുവെന്നും കേസെടുത്തിട്ടുണ്ടെന്നും എക്സൈസ് വ്യക്തമാക്കി. കുറഞ്ഞ അളവു മാത്രമായതുകൊണ്ടാണ് റിമാൻഡ് ചെയ്യാതെ ജാമ്യത്തിൽ വിട്ടതെന്നും എക്സൈസ് വിശദമാക്കി.

ഇന്നലെയാണ് റഫീന അടക്കം നാലു പേരെ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി പിടികൂടിയത്. ഇരിക്കൂർ സ്വദേശി റഫീനയെ കൂടാതെ കണ്ണൂർ മട്ടന്നൂർ സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ് ജംഷിൽ, കണ്ണൂർ സ്വദേശിനി ജസീന എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്.

എംഡിഎംഎയ്ക്ക് പുറമെ എംഡിഎംഎ ഉപയോഗിക്കാനുള്ള ടെസ്റ്റ് ട്യൂബുകളും ഇവരിൽ നിന്ന് പിടികൂടിയിരുന്നു.

#MDMA #found #lodgeroom #Kannur #CCTV #turned #exciseofficers #items #left #Woman #drugcase

Next TV

Related Stories
കണ്ണൂരിൽ മിന്നൽ ചുഴലിക്കാറ്റ്; വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണ് വൻ നാശനഷ്ടം

Apr 8, 2025 11:25 PM

കണ്ണൂരിൽ മിന്നൽ ചുഴലിക്കാറ്റ്; വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണ് വൻ നാശനഷ്ടം

പാനൂരിൽ കൃഷിനാശം ഉണ്ടായി.ചമ്പാട് മുതുവനായി മടപ്പുരയ്ക്ക് സമീപം വൻമരം ഇലക്ട്രിക് ലൈനിലേക്ക് കടപുഴകി...

Read More >>
പെരുമാറ്റത്തിൽ സംശയം തോന്നി കാർ തടഞ്ഞു; കഞ്ചാവ് കേസ് പ്രതികൾ പിടിയിൽ

Apr 8, 2025 11:18 PM

പെരുമാറ്റത്തിൽ സംശയം തോന്നി കാർ തടഞ്ഞു; കഞ്ചാവ് കേസ് പ്രതികൾ പിടിയിൽ

കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലിൽ കൂടുതൽ വിവരം...

Read More >>
വെഞ്ഞാറമൂട്ടിൽ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

Apr 8, 2025 10:46 PM

വെഞ്ഞാറമൂട്ടിൽ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കൾ പൊലീസിൽ പരാതി...

Read More >>
പ്ലാറ്റ്‌ഫോം ലാഡറില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്

Apr 8, 2025 10:08 PM

പ്ലാറ്റ്‌ഫോം ലാഡറില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്

30 അടിയിലധികം ഉയരമുള്ള പ്ലാറ്റ്‌ഫോം ലാഡറില്‍ കയറിനിന്നായിരുന്നു ഇവർ...

Read More >>
 അസാധാരണമായൊരു അനക്കം; സ്കൂട്ടറിൽ പാമ്പ്, പരിഭ്രാന്തയായ യുവതി സ്കൂട്ടറിൽ നിന്ന് വീണു

Apr 8, 2025 09:59 PM

അസാധാരണമായൊരു അനക്കം; സ്കൂട്ടറിൽ പാമ്പ്, പരിഭ്രാന്തയായ യുവതി സ്കൂട്ടറിൽ നിന്ന് വീണു

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സ്കൂട്ടറിന്റെ മുൻ ഭാഗം സ്ക്രൂ ഡ്രൈവർ കൊണ്ട് അഴിച്ചെടുത്താണ് അതിനുള്ളിൽ ഉണ്ടായിരുന്ന വലിയ പാമ്പിനെ...

Read More >>
സ്വകാര്യ ഭാഗത്ത് പിടിച്ച് ഞെരിച്ചു, പൊക്കിളിന്റെ ഭാഗത്തുനിന്നും രോമം വലിച്ചു പറിച്ചു; വിദ്യാർത്ഥികൾ നേരിട്ടത് ക്രൂര മർദ്ദനമെന്ന് സി.പി.എം

Apr 8, 2025 09:38 PM

സ്വകാര്യ ഭാഗത്ത് പിടിച്ച് ഞെരിച്ചു, പൊക്കിളിന്റെ ഭാഗത്തുനിന്നും രോമം വലിച്ചു പറിച്ചു; വിദ്യാർത്ഥികൾ നേരിട്ടത് ക്രൂര മർദ്ദനമെന്ന് സി.പി.എം

സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. വേറെയും കുട്ടികളെയും പോലീസ് മർദിച്ചതായി പരാതിയുണ്ട്....

Read More >>
Top Stories