കണ്ണൂരിൽ ലോഡ്ജ് മുറിയിൽ എംഡിഎംഎ കണ്ടെത്തിയ സംഭവം: 'സിസിടിവി ഓഫാക്കി, എക്സൈസുകാര്‍ വെച്ച സാധനം അവര് തന്നെ എടുത്തു'; ലഹരിക്കേസില്‍ യുവതി

കണ്ണൂരിൽ ലോഡ്ജ് മുറിയിൽ എംഡിഎംഎ കണ്ടെത്തിയ സംഭവം: 'സിസിടിവി ഓഫാക്കി, എക്സൈസുകാര്‍ വെച്ച സാധനം അവര് തന്നെ എടുത്തു'; ലഹരിക്കേസില്‍ യുവതി
Apr 6, 2025 09:14 PM | By VIPIN P V

കണ്ണൂർ: (www.truevisionnews.com) കണ്ണൂർ തളിപ്പറമ്പ് എക്സൈസിനെതിരെ എംഡിഎംഎ കേസിലെ പ്രതി റഫീന. ലോഡ്ജ് മുറിയിൽ എംഡിഎംഎ കൊണ്ടുവച്ചത് എക്സൈസ് ഉദ്യോഗസ്ഥർ എന്ന് റഫീന ഫേസ്ബുക്കിൽ കുറിച്ചു.

കൈക്കൂലി വാങ്ങിയാണ് ഉദ്യോഗസ്ഥർ തന്നെ പിടിച്ചതെന്നും ആരോപണം. റഫീനയുടെ വാദം പൂർണമായും തള്ളുകയാണ് എക്സൈസ്.

ഫേസ്ബുക്ക് വിഡിയോയിലാണ് എക്സൈസിനെതിരെ റഫീന ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്റെ പേരിൽ ഒരു കേസില്ലെന്നും പൊലീസുകാരും ആരും പിടിച്ചിട്ടില്ലെന്നും റഫീന പറയുന്നു. തന്റെ ചിത്രം മാധ്യമങ്ങളിൽ എത്തിയത് ഒറ്റിയതാണെന്നും റഫീന വീഡിയോയിൽ പറയുന്നു.

തന്റെ പേരിൽ കേസെടുക്കാതെ വ്യാജ ആരോപണം ഉന്നയിക്കുന്നുവെന്നാണ് റഫീന പറയുന്നത്. കൈക്കൂലി വാങ്ങിയാണ് ഉദ്യോഗസ്ഥർ തന്നെ ലോഡ്ജിൽ‌ നിന്ന് പിടിച്ചതെന്ന് റഫീന ആരോപിക്കുന്നു.

കേസെടുത്തിട്ടുണ്ടെങ്കിൽ തന്നെ റിമാൻഡ് ചെയ്യാതിരുന്നത് എന്തുകൊണ്ടെന്നും റഫീന ചോദിക്കുന്നു. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും ആരെയും പേടിക്കേണ്ട കാര്യമില്ലെന്നും റഫീന പറയുന്നു.

കേസെടുക്കാതെ നാറ്റിക്കാനാണെന്നും സത്യം അറിയുന്നതുവരെ കേസിന് പിന്നാലെ ഉണ്ടാകുമെന്നും വീഡിയോയിൽ റഫീന പറയുന്നു. അതേസമയം റഫീനയുടെ വാദം എക്സൈസ് പൂർണമായും തള്ളി.

റഫീന ലഹരി ഉപയോഗിച്ചിരുന്നുവെന്നും കേസെടുത്തിട്ടുണ്ടെന്നും എക്സൈസ് വ്യക്തമാക്കി. കുറഞ്ഞ അളവു മാത്രമായതുകൊണ്ടാണ് റിമാൻഡ് ചെയ്യാതെ ജാമ്യത്തിൽ വിട്ടതെന്നും എക്സൈസ് വിശദമാക്കി.

ഇന്നലെയാണ് റഫീന അടക്കം നാലു പേരെ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി പിടികൂടിയത്. ഇരിക്കൂർ സ്വദേശി റഫീനയെ കൂടാതെ കണ്ണൂർ മട്ടന്നൂർ സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ് ജംഷിൽ, കണ്ണൂർ സ്വദേശിനി ജസീന എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്.

എംഡിഎംഎയ്ക്ക് പുറമെ എംഡിഎംഎ ഉപയോഗിക്കാനുള്ള ടെസ്റ്റ് ട്യൂബുകളും ഇവരിൽ നിന്ന് പിടികൂടിയിരുന്നു.

#MDMA #found #lodgeroom #Kannur #CCTV #turned #exciseofficers #items #left #Woman #drugcase

Next TV

Related Stories
നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ചതിന് ശേഷം ബസിലിടിച്ച് അപകടം; രണ്ട് പേരുടെ നില ​ഗുരുതരം

Apr 17, 2025 04:01 PM

നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ചതിന് ശേഷം ബസിലിടിച്ച് അപകടം; രണ്ട് പേരുടെ നില ​ഗുരുതരം

അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്...

Read More >>
കോഴിക്കോട് വീണ്ടും ലഹരിവേട്ട; നാല് കിലോയിലധികം വരുന്ന കഞ്ചാവുമായി സ്ത്രീ പിടിയിൽ

Apr 17, 2025 02:15 PM

കോഴിക്കോട് വീണ്ടും ലഹരിവേട്ട; നാല് കിലോയിലധികം വരുന്ന കഞ്ചാവുമായി സ്ത്രീ പിടിയിൽ

ഇതിൽ 5 വർഷം ജയിൽ ശിക്ഷ കിട്ടിയിട്ടുണ്ട്. കൂടാതെ കോഴിക്കോട് എക്‌സൈസിൽ മൂന്ന് കഞ്ചാവ്...

Read More >>
'മരിക്കുന്നതിന് മുൻപ് ആ വീട്ടിൽ എന്തോ കാര്യം സംഭവിച്ചിട്ടുണ്ട്',ജിസ്മോളുടെയും മക്കളുടെയും ആത്മഹത്യ; ഭർത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ വീട്ടുകാർ

Apr 17, 2025 02:09 PM

'മരിക്കുന്നതിന് മുൻപ് ആ വീട്ടിൽ എന്തോ കാര്യം സംഭവിച്ചിട്ടുണ്ട്',ജിസ്മോളുടെയും മക്കളുടെയും ആത്മഹത്യ; ഭർത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ വീട്ടുകാർ

ജിസ്മോളുടെ ഭർത്താവിന്റെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാരുന്നു. മുമ്പ് ഒരിക്കൽ ജിസ്മോളെ ഭർത്താവ് മർദിച്ചിരുന്നുവെന്ന് സഹോദരൻ ജിറ്റു...

Read More >>
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗം: ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Apr 17, 2025 02:09 PM

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗം: ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പങ്കെടുത്ത പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യം അംഗീകരിച്ചെന്നും കോണ്‍ഗ്രസ് പ്രതിനിധിയും അനുകൂല പ്രതികരണം നടത്തിയെന്നും ഡിവൈഎസ്പി...

Read More >>
വയനാട്ടിൽ മുറിച്ചു മാറ്റുന്നതിനിടെ മരം ദേഹത്ത് വീണ് അപകടം; യുവാവിന് ദാരുണാന്ത്യം

Apr 17, 2025 01:44 PM

വയനാട്ടിൽ മുറിച്ചു മാറ്റുന്നതിനിടെ മരം ദേഹത്ത് വീണ് അപകടം; യുവാവിന് ദാരുണാന്ത്യം

തലക്ക് ഗുരുതര പരിക്ക് ഏറ്റ രാജേഷിനെ വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചേങ്കിലും ജീവൻ...

Read More >>
Top Stories