ഡെപ്യൂട്ടി സ്പീക്കറുടെ വാഹനത്തെ മറികടന്ന് തടഞ്ഞുനിർത്തി തർക്കം; ദമ്പതിമാർ അറസ്റ്റിൽ

ഡെപ്യൂട്ടി സ്പീക്കറുടെ വാഹനത്തെ മറികടന്ന് തടഞ്ഞുനിർത്തി തർക്കം; ദമ്പതിമാർ അറസ്റ്റിൽ
Apr 6, 2025 09:38 AM | By Jain Rosviya

ആലപ്പുഴ: (truevisionnews.com) വള്ളികുന്നം കെ.പി. റോഡിലൂടെ പോകുന്നതിനിടെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ ഔദ്യോഗിക വാഹനത്തിനുമുന്നിൽ ബൈക്ക് കുറുകെവെച്ച് തടസ്സമുണ്ടാക്കിയ ദമ്പതിമാർ അറസ്റ്റിൽ.

കറ്റാനം വെട്ടിക്കോട് ഉദയഭവനത്തിൽ ആദിത്യൻ (23), ഭാര്യ ശ്രുതി (21) എന്നിവരെയാണ് വള്ളികുന്നം പോലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ കറ്റാനം ജങ്ഷനു കിഴക്കായിരുന്നു സംഭവം.

കായംകുളത്തെ പരിപാടിയിൽ പങ്കെടുത്തശേഷം ഡെപ്യൂട്ടി സ്പീക്കർ, അടൂർ വഴി കോട്ടയത്തേക്കു പോകുകയായിരുന്നു. കായംകുളം ഭാഗത്തുനിന്ന് ഭാര്യയുമായി ബൈക്കിൽവന്ന ആദിത്യൻ, കറ്റാനം ജങ്ഷനിലെത്തിയപ്പോൾ ഡെപ്യൂട്ടി സ്പീക്കറുടെ വാഹനത്തെ മറികടന്ന് തടഞ്ഞുനിർത്തുകയായിരുന്നു.

വാഹനം അതിവേഗത്തിലായിരുന്നെന്ന് ആരോപിച്ചായിരുന്നു ഇത്. വാഹനത്തിൽനിന്നു പുറത്തിറങ്ങിയ ചിറ്റയം ഗോപകുമാർ, ഗൺമാൻ, ഡ്രൈവർ എന്നിവരുമായി ആദിത്യനും ഭാര്യയും തർക്കിച്ചു. വാഹനം കറ്റാനം ജങ്ഷനു പടിഞ്ഞാറുള്ള ഹമ്പിൽ കയറിയപ്പോൾ ഇവരുടെ ബൈക്കിലിടിക്കാൻ പോയെന്നാരോപിച്ചായിരുന്നു തർക്കം.

സംഭവമറിഞ്ഞ് വള്ളികുന്നം പോലീസെത്തെത്തി ആദിത്യനെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തു. കേസെടുത്ത് ഇരുവരെയും പിന്നീട് ജാമ്യത്തിൽ വിട്ടു. ഡെപ്യൂട്ടി സ്പീക്കറുടെ വാഹനം അതിവേഗത്തിലായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

#Couple #arrested #after #overtaking #blocking #Deputy #Speaker #vehicle #dispute

Next TV

Related Stories
അതുല്യ ജീവനൊടുക്കിയത് തന്നെ; ഫോറന്‍സിക് ഫലം പുറത്ത്; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നാളെ പൂര്‍ത്തിയാകും

Jul 28, 2025 06:33 PM

അതുല്യ ജീവനൊടുക്കിയത് തന്നെ; ഫോറന്‍സിക് ഫലം പുറത്ത്; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നാളെ പൂര്‍ത്തിയാകും

ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടേത് ആത്മഹത്യയെന്ന് ഫോറന്‍സിക്...

Read More >>
നിർണായക മൊഴി, കൂടത്തായി കൊലപാതക പരമ്പര: മരിച്ച റോയ് തോമസിന്റെ ശരീരത്തിൽ സയനൈഡ് കണ്ടെത്തിയെന്ന് ഫൊറൻസിക് സർജൻ

Jul 28, 2025 04:51 PM

നിർണായക മൊഴി, കൂടത്തായി കൊലപാതക പരമ്പര: മരിച്ച റോയ് തോമസിന്റെ ശരീരത്തിൽ സയനൈഡ് കണ്ടെത്തിയെന്ന് ഫൊറൻസിക് സർജൻ

കൂടത്തായി കൊലപാതക പരമ്പരയിൽ പ്രതി ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളിൽച്ചെന്നാണെന്ന് ഫൊറൻസിക് സർജന്റെ മൊഴി....

Read More >>
കോഴിക്കോട് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു വീണ് വിദ്യാർത്ഥിക്ക് പരിക്ക്, തകർന്നത് മീഞ്ചന്ത ആർട്സ് കോളേജിന് സമീപത്തെ ബസ് ഷെൽട്ടർ

Jul 28, 2025 04:05 PM

കോഴിക്കോട് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു വീണ് വിദ്യാർത്ഥിക്ക് പരിക്ക്, തകർന്നത് മീഞ്ചന്ത ആർട്സ് കോളേജിന് സമീപത്തെ ബസ് ഷെൽട്ടർ

കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളേജിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു വീണ് വിദ്യാർത്ഥിക്ക്...

Read More >>
Top Stories

//Truevisionall