'പാകിസ്താനിൽ നിന്ന് വന്ന് മതപരിവർത്തനം നടത്തുന്നവരല്ലേ'; ഒഡീഷയിൽ മലയാളി വൈദികന് പൊലീസിന്റെ ക്രൂരമർദ്ദനം

'പാകിസ്താനിൽ നിന്ന് വന്ന് മതപരിവർത്തനം നടത്തുന്നവരല്ലേ'; ഒഡീഷയിൽ മലയാളി വൈദികന് പൊലീസിന്റെ ക്രൂരമർദ്ദനം
Apr 5, 2025 03:24 PM | By VIPIN P V

ഭുവനേശ്വർ: (www.truevisionnews.com) ഒഡിഷ്യയിൽ മലയാളി വൈദികൻ പൊലീസിൽ നിന്ന് നേരിട്ടത് ക്രൂര മർദനം. സമീപത്തെ ഗ്രാമത്തിൽ കഞ്ചാവ് പരിശോധന നടത്തിയ ഒഡിഷ പൊലീസ് ആണ് ബെഹറാംപൂർ ലത്തീൻ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോർജിനെയും സഹ വികാരിയെയും മർദിച്ചത്.

പാകിസ്താനിൽ നിന്ന് വന്ന് മതപരിവർത്തനം നടത്തുന്നവരല്ലേ എന്നാക്രോശിച്ചായിരുന്നു മർദനം. മാത്രമല്ല പള്ളിയിൽ നിന്ന് പണം അപഹരിക്കുകയും ചെയ്തു. മാർച്ച് 22നാണ് സംഭവം നടന്നത്.

പരിസരത്തെ ഗ്രാമങ്ങളിൽ നടന്ന കഞ്ചാവ് പരിശോധനയ്ക്കിടെ പൊലീസ് പള്ളിയിലേക്ക് കയറിവന്ന് അവിടെയുണ്ടായിരുന്ന പെൺകുട്ടികളെ മർദിക്കാൻ തുടങ്ങി. ഇത് ചോദ്യം ചെയ്തപ്പോഴാണ് തനിക്കും സഹ വികാരിക്കും ക്രൂരമായ മർദനമേറ്റതെന്നും ഫാ. ജോഷി ജോർജ് പറയുന്നു.

സഹവികാരിയുടെ തോളെല്ലിനാണ് മർദനത്തിൽ പരിക്കേറ്റത്. പൊലീസ് സംഘം പള്ളിയിലെ ഓഫിസിൽ കയറി 40,000 രൂപ മോഷ്ടിച്ചുവെന്നും ഇദ്ദേഹം പറയുന്നു. എന്തിനാണ് തല്ലുന്നതെന്ന് ചോ​ദിച്ചതിൽ പ്രകോപിതരായ പൊലീസ് രണ്ടുപേരേയും റോഡിലൂടെ വലിച്ചിഴച്ചു.

അടുത്ത ​ഗ്രാമത്തിലേക്ക് കൊണ്ടുപോയി അധിക്ഷേപിച്ചതായും പരാതിയുണ്ട്.

ആക്രമണത്തിൽ തലയ്ക്കും തോളെല്ലിനും സാരമായി പരിക്കേറ്റ ഫാദർ ദയാനന്ദ് ബഹ്റാംപൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ രൂപത നിയമനടപടി സ്വീകരിക്കുമെന്നാണ് വൈദികൻ കരുതുന്നത്.

#not #people #who #Pakistan #convert #people #Malayali #priest #brutallybeaten #police #Odisha

Next TV

Related Stories
ആളൊഴിഞ്ഞ വഴിയിൽ പെൺകുട്ടിയെ കടന്നുപിടിച്ച് യുവാവ്; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സ്വമേധയാ കേസെടുത്ത് പോലീസ്

Apr 6, 2025 08:35 PM

ആളൊഴിഞ്ഞ വഴിയിൽ പെൺകുട്ടിയെ കടന്നുപിടിച്ച് യുവാവ്; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സ്വമേധയാ കേസെടുത്ത് പോലീസ്

ഇത്രയും ദിവസമായിട്ടും ആരും പരാതിയുമായി വരാതിരുന്നതോടെയാണ് പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സിസിടിവിയില്‍ കണ്ട,...

Read More >>
'വയറ്റിൽ ചവിട്ടുമെന്നും കുഞ്ഞിനെ ഇല്ലാതാക്കുമെന്നും പറഞ്ഞു'; ഒല ഡ്രൈവർ ഭീഷണിപ്പെടുത്തിയെന്ന് ​ഗർഭിണിയായ യുവതി

Apr 6, 2025 02:04 PM

'വയറ്റിൽ ചവിട്ടുമെന്നും കുഞ്ഞിനെ ഇല്ലാതാക്കുമെന്നും പറഞ്ഞു'; ഒല ഡ്രൈവർ ഭീഷണിപ്പെടുത്തിയെന്ന് ​ഗർഭിണിയായ യുവതി

ഡ്രൈവർക്കെതിരെ എത്രയും പെട്ടെന്ന് തന്നെ കർശനമായ നടപടി എടുക്കണം' എന്നും യുവതി തന്റെ പോസ്റ്റിൽ...

Read More >>
കോളജിലെ ഫെയര്‍വെല്‍ പ്രസംഗത്തിനിടെ 20-കാരി കുഴഞ്ഞുവീണ് മരിച്ചു

Apr 6, 2025 12:14 PM

കോളജിലെ ഫെയര്‍വെല്‍ പ്രസംഗത്തിനിടെ 20-കാരി കുഴഞ്ഞുവീണ് മരിച്ചു

മണിക്കൂറുകള്‍ക്കകം മരണവാര്‍ത്തയുമെത്തിയതോടെ സഹപാഠികള്‍ കടുത്ത...

Read More >>
ജബല്‍പൂരില്‍ വൈദികര്‍ക്കെതിരായ ആക്രമണം; വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ടയാള്‍ അറസ്റ്റില്‍

Apr 6, 2025 11:43 AM

ജബല്‍പൂരില്‍ വൈദികര്‍ക്കെതിരായ ആക്രമണം; വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ടയാള്‍ അറസ്റ്റില്‍

മണിക്കൂറുകള്‍ പൊലീസ് സ്റ്റേഷനില്‍ തുടര്‍ന്ന ശേഷമാണ് വൈദികരും തീര്‍ത്ഥാടകരും മാണ്ട്‌ലയിലേക്ക്...

Read More >>
Top Stories