വിവാഹനിശ്ചയത്തിന് ദിവസങ്ങൾക്കു മുമ്പ് കാമുകിയെ തലക്കൊടിച്ചു കൊന്നു; യുവാവ് അറസ്റ്റിൽ

വിവാഹനിശ്ചയത്തിന് ദിവസങ്ങൾക്കു മുമ്പ് കാമുകിയെ തലക്കൊടിച്ചു കൊന്നു; യുവാവ് അറസ്റ്റിൽ
Apr 4, 2025 12:32 PM | By VIPIN P V

ചെന്നൈ: (www.truevisionnews.com) വിവാഹനിശ്ചയത്തിന് ഒരുങ്ങിയ കാമുകിയെ തലക്കടിച്ചുകൊന്ന കേസിൽ യുവാവ് അറസ്റ്റിൽ. ബൈക്കപകടത്തിൽ മരിച്ചതായി വീട്ടുകാർ കരുതിയെങ്കിലും പൊലീസ് അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

ചെന്നൈ കൊളത്തൂരിലെ വിഘ്‌നേശ്വരി (24)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പുതുക്കോട്ടയിലെ ദീപനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി പിള്ളയാർപാക്കത്തെ ഒരു സ്വകാര്യ ഫാക്ടറിയിൽ ജോലി ചെയ്തിരുന്നു.

സഹപ്രവർത്തകനായ ദീപൻ എന്ന യുവാവുമായി ഇവർ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച വിഘ്‌നേശ്വരിയുമായി വിവാഹനിശ്ചയം നടത്താനിരിക്കുകയായിരുന്നു. സഹപ്രവർത്തകനായിരുന്ന ദീപൻ മറ്റൊരു ജാതിയിൽപ്പെട്ടയാളാണ്.

ഇതു സംബന്ധിച്ച് ഇരുവരും വാക് തർക്കത്തിൽ ഏർപ്പെടാറുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രി ദീപൻ തന്നെ ഉപേക്ഷിച്ചുപോകുമെന്ന് ഭയമുണ്ടെന്ന് മാതാപിതാക്കളെ അറിയിച്ചുകൊണ്ട് വിഘ്‌നേശ്വരി വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

ബുധനാഴ്ച പുലർച്ചെ കൊളത്തൂർ ശ്മശാനത്തിന് സമീപം വിഘ്‌നേശ്വരിയുടെ സ്‌കൂട്ടർ അപകടത്തിൽപെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. തലക്ക് പരിക്കേറ്റ നിലയിൽ ബൈക്കിനടുത്ത് മരിച്ചുകിടക്കുന്ന നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആദ്യം ഇതൊരു അപകടമായിരിക്കുമെന്ന് കുടുംബം കരുതി.

എന്നാൽ അജ്ഞാത സന്ദേശം ലഭിച്ചതിനെത്തുടർന്ന് ശ്രീപെരുമ്പുത്തൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ദീപനെ ചോദ്യം ചെയ്തപ്പോൾ സ്റ്റീൽ വാട്ടർ ബോട്ടിൽ ഉപയോഗിച്ച് പെൺകുട്ടിയെ അടിച്ചതായും അത് അവളുടെ മരണത്തിലേക്ക് നയിച്ചതായും യുവാവ് വെളിപ്പെടുത്തി.

തുടർന്ന് തന്റെ പ്രവൃത്തി മറച്ചുവെക്കാൻ, അയാൾ ഒരു അപകടം കെട്ടിച്ചമക്കുകയായിരുന്നു. കൊലപാതകക്കുറ്റത്തിന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

#Man #arrested #beheading #girlfriend #days #engagement

Next TV

Related Stories
'1000 രൂപയ്ക്ക് പാമ്പിനെ വാങ്ങി, വൻ പ്ലാനിങ്'; പാമ്പുകടിയേറ്റെന്ന് കരുതിയ യുവാവിന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു

Apr 17, 2025 03:38 PM

'1000 രൂപയ്ക്ക് പാമ്പിനെ വാങ്ങി, വൻ പ്ലാനിങ്'; പാമ്പുകടിയേറ്റെന്ന് കരുതിയ യുവാവിന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു

പ്രതികൾ പ്രദേശത്തെ ഒരു പാമ്പാട്ടിയിൽ നിന്ന് 1000 രൂപയ്ക്ക് പാമ്പിനെ വാങ്ങുകയായിരുന്നുവെന്ന് എസ്പി രാകേഷ് കുമാർ...

Read More >>
കോഴിക്കോട് നാദാപുരത്ത് അഞ്ചാം ക്ലാസുകാരിക്കെതിരെ ലൈംഗികാതിക്രമം; എഇഒക്കെതിരെ നടപടിയെടുക്കാതെ വിദ്യാഭ്യാസ വകുപ്പ്

Apr 17, 2025 11:29 AM

കോഴിക്കോട് നാദാപുരത്ത് അഞ്ചാം ക്ലാസുകാരിക്കെതിരെ ലൈംഗികാതിക്രമം; എഇഒക്കെതിരെ നടപടിയെടുക്കാതെ വിദ്യാഭ്യാസ വകുപ്പ്

പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തില്ലെങ്കില്‍ എഇഒക്കെതിരെ വകുപ്പ് തല നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് സ്കൂള്‍ മാനേജറുടെ...

Read More >>
'ഒരതിജീവനം ഇനി ഉണ്ടാവുമോ'; 46-കാരൻ ഭാര്യയെ കൊന്ന് ജീവനൊടുക്കി, മുറിയില്‍ ആത്മഹത്യാ കുറിപ്പ്

Apr 17, 2025 11:03 AM

'ഒരതിജീവനം ഇനി ഉണ്ടാവുമോ'; 46-കാരൻ ഭാര്യയെ കൊന്ന് ജീവനൊടുക്കി, മുറിയില്‍ ആത്മഹത്യാ കുറിപ്പ്

തുടര്‍ന്ന് സ്വയം വെടിയുതിര്‍ത്തു. വെടിയൊച്ച കേട്ട് കുട്ടികള്‍ റൂമിലേക്ക് ഓടിയെത്തി മാതാപിതാക്കളെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും...

Read More >>
‘എന്റെ മുന്നിലിട്ടാണ് കൊന്നത്’: അച്ഛനെ കോടാലിക്കു വെട്ടിക്കൊന്ന കേസിൽ അമ്മയ്‌ക്കെതിരെ മൊഴി നൽകി മകൻ

Apr 17, 2025 08:55 AM

‘എന്റെ മുന്നിലിട്ടാണ് കൊന്നത്’: അച്ഛനെ കോടാലിക്കു വെട്ടിക്കൊന്ന കേസിൽ അമ്മയ്‌ക്കെതിരെ മൊഴി നൽകി മകൻ

പ്രായപൂർത്തിയാകാത്ത മകന്റെ മുന്നിലിട്ടാണ് മാത്യുവിനെ കൊലപ്പെടുത്തിയത്....

Read More >>
വൃദ്ധയെ കമ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; മൃതദേഹത്തിന് മുകളിൽ നൃത്തം ചെയ്ത 14-കാരൻ പിടിയിൽ

Apr 16, 2025 10:26 PM

വൃദ്ധയെ കമ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; മൃതദേഹത്തിന് മുകളിൽ നൃത്തം ചെയ്ത 14-കാരൻ പിടിയിൽ

കമലാദേവി തന്നെ നിരന്തരം അധിക്ഷേപിക്കാറുണ്ടെന്നും മാനസിക-ശാരീരിക പീഡനം സഹിക്കാനാവാതെയാണ് കൃത്യം ചെയ്തതെന്നും ആൺകുട്ടി പൊലീസിന് മൊഴി...

Read More >>
പത്തുവയസ്സുകാരിയായ ഭാര്യാസഹോദരിയെ കൊന്ന് മാൻഹോളിൽ ഉപേക്ഷിച്ച 24കാരൻ പൊലീസ് പിടിയിൽ

Apr 16, 2025 09:04 PM

പത്തുവയസ്സുകാരിയായ ഭാര്യാസഹോദരിയെ കൊന്ന് മാൻഹോളിൽ ഉപേക്ഷിച്ച 24കാരൻ പൊലീസ് പിടിയിൽ

മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന പെൺകുട്ടിയെ ശനിയാഴ്ചയാണ് വീട്ടിൽ നിന്ന്...

Read More >>
Top Stories