‘എന്റെ മുന്നിലിട്ടാണ് കൊന്നത്’: അച്ഛനെ കോടാലിക്കു വെട്ടിക്കൊന്ന കേസിൽ അമ്മയ്‌ക്കെതിരെ മൊഴി നൽകി മകൻ

‘എന്റെ മുന്നിലിട്ടാണ് കൊന്നത്’: അച്ഛനെ കോടാലിക്കു വെട്ടിക്കൊന്ന കേസിൽ അമ്മയ്‌ക്കെതിരെ മൊഴി നൽകി മകൻ
Apr 17, 2025 08:55 AM | By Anjali M T

കോട്ടയം: (truevisionnews.com) അച്ഛനെ കോടാലിക്കു വെട്ടിക്കൊന്ന കേസിൽ അമ്മയ്ക്കെതിരെ ഒൻപതാം ക്ലാസുകാരനായ മകന്റെ മൊഴി. പുതുപ്പള്ളി മാത്യു കൊലക്കേസിന്റെ വിചാരണയ്ക്കിടെയാണ്, മാത്യുവിനെ അമ്മ റോസന്ന കൊലപ്പെടുത്തുന്നതു കണ്ടെന്നു മകൻ കോടതിയിൽ പറഞ്ഞത്. കേസ് 21നു കോടതി വീണ്ടും പരിഗണിക്കും.

അഡിഷനൽ ഡിസ്ട്രിക്ട് കോടതിയിൽ (2) ആണു കേസ്. 2021 ഡിസംബർ 14ന് ആയിരുന്നു സംഭവം. പുതുപ്പള്ളി പെരുങ്കാവ് പടനിലത്ത് മാത്യു ഏബ്രഹാം (കൊച്ച്-48) ആണു കൊല്ലപ്പെട്ടത്. ഭാര്യ റോസന്ന (45) ആണ് പ്രതി.

പ്രായപൂർത്തിയാകാത്ത മകന്റെ മുന്നിലിട്ടാണ് മാത്യുവിനെ കൊലപ്പെടുത്തിയത്. ശിശുസംരക്ഷണ സമിതിയുടെ മേൽനോട്ടത്തിലായിരുന്ന കുട്ടിയെ ബന്ധുക്കളാണ് ഇപ്പോൾ സംരക്ഷിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സിറിൽ തോമസ് പാറപ്പുറം ഹാജരായി.



#killed #Son #testifies #mother#murder #case

Next TV

Related Stories
 ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 6, 2025 07:17 PM

ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

തമിഴ്‌നാട്ടിൽ ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത്...

Read More >>
Top Stories










Entertainment News