Apr 2, 2025 10:11 AM

(truevisionnews.com) ചെങ്കൊടിയും തോരണങ്ങളും നിറഞ്ഞ മധുരയിലെ തമുക്കം കണ്‍വെന്‍ഷന്‍ സെന്റിറില്‍ സിപിഐഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി. ചെങ്കൊടിയുയര്‍ന്നു. മുതിര്‍ന്ന നേതാവ് ബിമന്‍ ബസുവാണ് കൊടിയുയര്‍ത്തിയത്. പ്രതിനിധി സമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.

ഏപ്രില്‍ ആറുവരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ്. കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ മധുരയിലെത്തിയത്. കനത്ത സുരക്ഷയില്‍ എത്തിയ അദ്ദേഹത്തെ തമിഴ്‌നാട് സര്‍ക്കാര്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സ്വീകരിച്ചത്.

സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍, പിബി അംഗങ്ങള്‍, കേരളത്തിലെ മറ്റ് 9 മന്ത്രിമാര്‍ എന്നിവര്‍ മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസിനായി എത്തിയിട്ടുണ്ട്.





#red #flag #raised #Party #Congress #CPI(M) #begun

Next TV

Top Stories










//Truevisionall