Apr 2, 2025 09:45 AM

(truevisionnews.com) പാർട്ടി കോൺഗ്രസ് നിർണായക തീരുമാനങ്ങളുമായി മുന്നോട്ടുപോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പൊളിറ്റ് ബ്യൂറോ അംഗങ്ങളിൽ പ്രായപരിധിയിൽ ഇളവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. കോൺഗ്രസ് പല മേഖലയിലും മൃദുഹിന്ദുത്വ നിലപാടെടുക്കുന്നു.

ഡൽഹിയിൽ ബിജെപിക്ക് അനുകൂല രാഷ്ട്രീയ സാഹചര്യ രൂപപ്പെടാൻ കോൺഗ്രസ് ശ്രമിച്ചുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വഖഫ് ബില്ലിൽ പാർട്ടി ആദ്യം തന്നെ കൃത്യമായി നിലപാട് എടുത്തിട്ടുണ്ട്. പാർട്ടി എംപിമാർ ബില്ലിനെ എതിർത്ത വോട്ട് ചെയ്യുമെന്ന് എംവി ​ഗോവിന്ദൻ വ്യക്തമാക്കി.

ഏതെങ്കിലും സംഘടനയുടെ പ്രമേയത്തെ അടിസ്ഥാനമാക്കി മാറ്റാൻ പറ്റുന്നതല്ല പാർട്ടിയുടെ നിലപാട്. കഴിഞ്ഞ സമ്മേളനത്തിൽ നടപ്പാക്കിയ നയത്തിൽ നിന്നും വ്യത്യസ്തമായ സമീപനം സ്വീകരിക്കാൻ പാർട്ടി ഉദ്ദേശിക്കുന്നില്ല. പ്രായപരിധിയിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇത്തവണയും ഇളവ് പ്രതീക്ഷിക്കുന്നുണ്ടെന്ന് അദേഹം പറ‍ഞ്ഞു.


നിലവിലുള്ള പോളിറ്റ് അംഗങ്ങളിൽ നിന്നും പുതിയ ജനറൽ സെക്രട്ടറി ഉയർന്നു വരും. കേരളത്തിൽ നിന്നുള്ള നേതാവ് ജനറൽ സെക്രട്ടറി ആകുന്ന സാധ്യത തള്ളാനില്ലെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. പോളിറ്റ് ബ്യുറോയിലേക്ക് പുതിയ അംഗങ്ങൾ ഉയർന്നു വരുമെന്ന് അദേഹം പറഞ്ഞു. സിപിഐഎമ്മിൻ്റെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിനാണ് മധുരയിലെ തമുക്കം സീതാറാം യെച്ചൂരി നഗറിൽ ഇന്ന് പതാക ഉയരുന്നത്. രാവിലെ എട്ടിന് ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തിൽ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും.


800ലധികം പ്രതിനിധികൾ ആണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. മണിക് സർക്കാർ അധ്യക്ഷനാകും. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐഎംഎൽ ജനറൽ സെക്രട്ടറി ദിപാങ്കർ ഭട്ടാചര്യ, ആർഎസ്പി ജനറൽ സെക്രട്ടറി മനോജ്‌ ഭട്ടാചാര്യ, എഐഎഫ്‌ബി ജനറൽ സെക്രട്ടറി ജി ദേവരാജൻ തുടങ്ങിയവർ ഉദ്ഘാടനത്തിൽ പങ്കെടുക്കും. ഈ മാസം ആറിന് നടക്കുന്ന പൊതു സമ്മേളനത്തോടെ പാർട്ടി കോൺഗ്രസിന് സമാപനമാകും.



#Congress #taking #soft #Hindutva #stance #new #general #secretary #emerge #MVGovindan

Next TV

Top Stories










Entertainment News