റോഡരികിൽ നിന്ന് ലഹരി ഉപയോഗം ചോദ്യം ചെയ്തു; പെരുന്നാൾ ദിനത്തിൽ മാരകായുധങ്ങളുമായി അക്രമം,3 പേർ പിടിയിൽ

 റോഡരികിൽ നിന്ന് ലഹരി ഉപയോഗം ചോദ്യം ചെയ്തു; പെരുന്നാൾ ദിനത്തിൽ മാരകായുധങ്ങളുമായി അക്രമം,3 പേർ പിടിയിൽ
Apr 1, 2025 10:25 PM | By Anjali M T

ലപ്പുറം:(truevisionnews.com)പാണക്കാട് റോഡരികിൽ വെച്ച് ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധം വെച്ച് മാരകായുധങ്ങളുമായി അക്രമം നടത്തി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ പിടിയിൽ. മലപ്പുറം പൊലീസ് ഇൻസ്പെക്ടർ പി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളായ 3 പേരെയും അറസ്റ്റ് ചെയ്തത്.

പാണക്കാട് പെരിയേങ്ങൽ അബ്ദുറഹിമാൻ മകൻ മുഹമ്മദ് റാഷിഖ്‌ (27), പാണക്കാട് പട്ടർക്കടവ് എർളാക്കര അബ്ദുസ്സമദ് മകൻ മുഹമ്മദ് ജാസിത് (26), പാണക്കാട് കുണ്ടുപുഴക്കൽ അയ്യൂബ് മകൻ മുഹമ്മദ് ബാസിത് (21) എന്നിവരെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. പാണക്കാട് റോഡ‍രികിൽ നിന്ന് ലഹരി ഉപയോഗിക്കുന്ന ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടാണ് പ്രതികൾ അക്രമം നടത്തിയത്.

പെരുന്നാൾ ദിനത്തിൽ പുലർച്ചെ പാണക്കാട് പട്ടർക്കടവ് സ്വദേശി ഹാരിസിനേയും, പിതൃ സഹോദരന്റെ മകനായ റിയാസിനേയുമാണ് പ്രതികൾ മാരകായുധങ്ങളുമായി ആക്രമിച്ചത്. റിയാസിനെ പ്രതികൾ അക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിക്കുമ്പോഴാണ് ഹാരിസിനും ക്രൂര മർദ്ദനമേറ്റത്. മാരകായുധങ്ങളായ നഞ്ചക്ക്, ഇരുമ്പുവടി എന്നിവ ഉപയോഗിച്ചായിരുന്നു പ്രതികളുടെ അക്രമം.

നഞ്ചക്കും ഇരുമ്പുവടിയും കൊണ്ട് ഹാരിസിനെ ആക്രമിക്കുകയും, ഒന്നാം പ്രതിയായ മുഹമ്മദ് റാഷിഖ്, ഹാരിസിനെ ചാവി കൊണ്ട് കുത്തി മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. റിയാസ് പ്രതികൾ പാണക്കാട് റോഡരികിലിരുന്ന് ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം. 

ലഹരി ഉപയോഗിച്ചതിനും, അക്രമങ്ങൾ നടത്തിയതിനും പ്രതികൾക്ക് മുൻപും മലപ്പുറത്തും മറ്റ് പൊലീസ് സ്റ്റേഷനുകളിലും കേസുകൾ ഉള്ളതായി പൊലീസ് അറിയിച്ചു. മലപ്പുറം പൊലിസ് സബ് ഇൻസ്പെക്ടർ പ്രിയൻ എസ് കെ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

#Questioned #drug #use#roadside#Violence #deadly #weapons #Eid

Next TV

Related Stories
തലശ്ശേരിയിൽ അനധികൃതമായി വീട്ടിൽ സൂക്ഷിച്ച പണവും വെള്ളി ആഭരണങ്ങളും പോലീസ് പിടികൂടി

Apr 2, 2025 10:43 PM

തലശ്ശേരിയിൽ അനധികൃതമായി വീട്ടിൽ സൂക്ഷിച്ച പണവും വെള്ളി ആഭരണങ്ങളും പോലീസ് പിടികൂടി

കഴിഞ്ഞവർഷം തലശ്ശേരി എസ്.ഐ.ആയിരുന്ന വി.വി.ദീപ്തിയും സംഘവും നടത്തിയ വാഹന പരിശോധനയിൽ ഒന്നര കോടിയോളം രൂപ കാറിയിൽ നിന്ന്...

Read More >>
അട്ടപ്പാടിയിൽ ഏ​ഴു മാ​സം പ്രാ​യ​മു​ള്ള ഗർഭസ്ഥ ശിശു മരിച്ചു; അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് പൊ​ലീ​സ്

Apr 2, 2025 10:38 PM

അട്ടപ്പാടിയിൽ ഏ​ഴു മാ​സം പ്രാ​യ​മു​ള്ള ഗർഭസ്ഥ ശിശു മരിച്ചു; അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് പൊ​ലീ​സ്

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് അ​ഗ​ളി പൊ​ലീ​സ്...

Read More >>
ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കെ സുരേന്ദ്രന്‍ ട്രാക്ടര്‍ ഓടിച്ച സംഭവം; ട്രാക്ടര്‍ ഉടമയ്ക്ക് പിഴയിട്ട് എന്‍ഫോഴ്‌സ്‌മെന്റ്

Apr 2, 2025 10:11 PM

ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കെ സുരേന്ദ്രന്‍ ട്രാക്ടര്‍ ഓടിച്ച സംഭവം; ട്രാക്ടര്‍ ഉടമയ്ക്ക് പിഴയിട്ട് എന്‍ഫോഴ്‌സ്‌മെന്റ്

പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് കെ സുരേന്ദ്രന്‍ അന്ന് ഓടിച്ച ട്രാക്ടറിന്റെ ഉടമയ്ക്ക് 5000 രൂപയാണ് പിഴ ചുമത്തിയത്. കെ സുരേന്ദ്രന് മതിയായ ലൈസന്‍സ്...

Read More >>
 ഹജ്ജിന് അപേക്ഷ സമർപ്പിച്ചവര്‍ ശ്രദ്ധിക്കുക; അണ്ടർടേക്കിംഗ് നൽകാനുള്ള അവസാന തീയതി നാളെ അവസാനിക്കുമെന്ന് അറിയിപ്പ്

Apr 2, 2025 09:52 PM

ഹജ്ജിന് അപേക്ഷ സമർപ്പിച്ചവര്‍ ശ്രദ്ധിക്കുക; അണ്ടർടേക്കിംഗ് നൽകാനുള്ള അവസാന തീയതി നാളെ അവസാനിക്കുമെന്ന് അറിയിപ്പ്

അണ്ടർടേക്കിംഗ് ഓൺലൈനായി സബ്മിറ്റ് ചെയ്തവരെ മാത്രമേ ഈ വർഷത്തെ ഹജ്ജിന് പരിഗണിക്കുകയുള്ളൂ....

Read More >>
കോട്ടയത്ത് വൻ ലഹരി വേട്ട; രഹസ്യ വിവരം കിട്ടി വീട്ടിലെത്തിയ പൊലീസ് കണ്ടത് 3750 ​ഹാൻസ് പാക്കറ്റുകൾ, രണ്ട് പേർ പിടിയിൽ

Apr 2, 2025 09:43 PM

കോട്ടയത്ത് വൻ ലഹരി വേട്ട; രഹസ്യ വിവരം കിട്ടി വീട്ടിലെത്തിയ പൊലീസ് കണ്ടത് 3750 ​ഹാൻസ് പാക്കറ്റുകൾ, രണ്ട് പേർ പിടിയിൽ

വിപണിയിൽ രണ്ട് ലക്ഷം രൂപയോളം വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ്...

Read More >>
വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ച സംഭവം; ഒളിവില്‍പോയ ഡ്രൈവര്‍ പോലീസിൽ കീഴടങ്ങി

Apr 2, 2025 09:06 PM

വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ച സംഭവം; ഒളിവില്‍പോയ ഡ്രൈവര്‍ പോലീസിൽ കീഴടങ്ങി

പരിക്കേറ്റ രോഹിണി, അഖില എന്നിവരെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍...

Read More >>
Top Stories

Entertainment News