കോഴിക്കോട്: (truevisionnews.com) കോഴിക്കോട് വടകര കുറുമ്പയിൽ ഇടിച്ചിട്ടശേഷം നിർത്താതെ പോയ കാറും ഡ്രൈവറും പൊലീസ് കസ്റ്റഡിയിൽ. മാർച്ച് പതിനാലിന് കക്കട്ട് സ്വദേശികളായ ബൈക്ക് യാത്രികരെ ഇടിച്ചിട്ട് കടന്നു കളഞ്ഞ കേസിലാണ് നടപടി.

കല്ലാച്ചി സ്വദേശി മുഹമ്മദ് മുഷായേലിനെയാണ് വടകര പൊലീസ് കസ്റ്റഡിയിലെടുത്തത്. മാർച്ച് 14 വൈകീട്ട് അഞ്ചരയോടടുത്ത നേരത്തായിരുന്നു സംഭവം. കക്കട്ട് സ്വദേശികളായ സജിത്, സുധി എന്നിവർ വടകരയിൽ നിന്ന് ആയഞ്ചേരിക്ക് പോവുമ്പാഴാണ് കാർ സ്കൂട്ടറിലിടിച്ചത്. ഇരുവരും പരിക്കുപറ്റി ചികിത്സയിലായിരുന്നു. സിസിടിവികൾ പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.
#car #driver #who #failed #stop #after #hitting #car #Kurumba #Vadakara #Kozhikode #police #custody.
