Apr 1, 2025 10:20 AM

(truevisionnews.com) എമ്പുരാൻ സിനിമയ്ക്കെതിരായ വിവാദം പാർലമെന്റിൽ ഉന്നയിക്കാൻ സിപിഎം. മറ്റു സഭാ നടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.എ. റഹീം എംപി രാജ്യസഭാ അധ്യക്ഷന് കത്തു നൽകി.

രാജ്യത്ത് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം സംഘപരിവാർ നടത്തുകയാണെന്നും ഇതാണ് എമ്പുരാൻ വിഷയത്തിൽ പ്രകടമാകുന്നതെന്നും റഹീം പറയുന്നു.

നേരത്തേ, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദൻ തുടങ്ങി പാർട്ടി നേതാക്കളും മന്ത്രിമാരും തീയറ്ററിലെത്തി എമ്പുരാൻ കണ്ട് ചിത്രത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയും സംഘപരിവാർ ആക്രമണത്തെ എതിർത്ത് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പാർലമെന്റിൽ വിഷയം ഉന്നയിക്കാൻ സിപിഎം തീരുമാനിച്ചത്.

#Empuran' #Parliament #CPM #AARahim #write #raise #issue #RajyaSabha

Next TV

Top Stories