കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസ്; പ്രധാന പ്രതികളായ മൈന ഹരിയും പ്യാരിയും പിടിയില്‍

കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസ്; പ്രധാന പ്രതികളായ മൈന ഹരിയും പ്യാരിയും പിടിയില്‍
Mar 30, 2025 09:23 PM | By VIPIN P V

കൊല്ലം : (www.truevisionnews.com) കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസില്‍ പ്രധാന പ്രതികള്‍ പിടിയില്‍. മൈന ഹരി, പ്യാരി എന്നിവരാണ് പിടിയിലായത്. ഇരുവരും കൊലയില്‍ നേരിട്ട് പങ്കുള്ളവരാണ്. മാവേലിക്കര, തഴക്കരയില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയത്.

ഇതോടെ കൊലയില്‍ പങ്കാളികളായ മൂന്ന് പേരാണ് പിടിയിലായത്. കൊലയില്‍ നേരിട്ട് പങ്കെടുത്ത മറ്റൊരു പ്രതി രാജീവ് എന്ന രാജപ്പനെ പൊലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് പ്യാരിയെയും മൈന ഹരിയെയും പിടികൂടിയത്.

കരുനാഗപ്പള്ളി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കൊലയ്ക്കുപയോഗിച്ച വാഹനത്തിന്റേത് വ്യാജ നമ്പറാണെന്ന് പൊലീസ് കണ്ടെത്തയിട്ടുണ്ട്.

സന്തോഷിന്റെ കൊലപാതകത്തില്‍ ക്വട്ടേഷന്‍ സംഘത്തിലുള്‍പ്പെട്ട അരുനല്ലൂര്‍ സ്വദേശി അയ്യപ്പനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവദിവസം കൊലയാളി സംഘം തന്റെ വീട്ടിലെത്തിയതായി അയ്യപ്പന്‍ പൊലീസിനോട് പറഞ്ഞു.

അതേസമയം, പ്രതികള്‍ ആദ്യം ലക്ഷ്യം വച്ചത് ക്വട്ടേഷന്‍ സംഘാംഗമായ ഷിനു പീറ്ററിനെയെന്ന വിവരവും പുറത്തുവന്നു. ഷിനു പീറ്ററിന്റെ വീടിന്റെ പരിസരത്ത് പ്രതികള്‍ എത്തിയിരുന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു.

മുഖ്യസൂത്രധാരന്‍ പങ്കജിന് കൊടും ക്രിമിനലുകളുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകളും പുറത്ത് വന്നു. ഷിനു പീറ്ററിന്റെ വീട്ടിലേക്ക് തോട്ടെയെറിഞ്ഞ് രണ്ട് വര്‍ഷം മുമ്പ് ഇയാളെ അപായപ്പെടുത്താന്‍ രാജപ്പന്‍ എന്ന രാജീവ് ശ്രമിച്ചിരുന്നു.

ഷിനു പീറ്ററിന്റെ എതിരാളിയാണ് അയ്യപ്പന്‍. കഴിഞ്ഞയാഴ്ച ചവറയിലെ ക്ഷേത്രത്തിലെ ഉത്സവത്തിന്നിടെ ഷിനു പീറ്ററും അയ്യപ്പനും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സന്തോഷിന്റെ കൊലപാതകത്തിലെ മുഖ്യ സൂത്രധാരന്‍ പങ്കജിന് കുപ്രസിദ്ധ ഗുണ്ടകളായ ആറ്റിങ്ങല്‍ അയ്യപ്പനും ഓംപ്രകാശുമായും അടുത്ത ബന്ധമുള്ളതിന്റെ ചിത്രങ്ങള്‍ കൂടി പുറത്തുവന്നു.’ബിഗ് ബ്രദേഴ്സ്’ എന്ന തലക്കെട്ടോടെ പങ്കജ് തന്നെ പ്രചരിപ്പിച്ച ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

കൊല്ലപ്പെട്ട ജിം സന്തോഷിനെ അനുസ്മരിക്കാന്‍ സന്തോഷ് സുഹൃത് സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് കരുനാഗപ്പള്ളിയില്‍ അനുശോചനയോഗം സംഘടിപ്പിച്ചിട്ടുണ്ട്.

#Karunagappally #JimSanthosh #murdercase #MainaHari #Pyari #main #accused #arrested

Next TV

Related Stories
 'ലഹരിവില്‍പ്പനയ്ക്ക് എന്നെ മറയാക്കി, പുറത്തേക്ക് പോവുമ്പോള്‍ എന്നേയും ഒപ്പം കൂട്ടുമായിരുന്നു'; വെളിപ്പെടുത്തലുമായി യുവതി

Apr 1, 2025 08:20 PM

'ലഹരിവില്‍പ്പനയ്ക്ക് എന്നെ മറയാക്കി, പുറത്തേക്ക് പോവുമ്പോള്‍ എന്നേയും ഒപ്പം കൂട്ടുമായിരുന്നു'; വെളിപ്പെടുത്തലുമായി യുവതി

പോലീസ് പിടിയിലാകാതിരിക്കാന്‍ ലഹരിവില്‍പ്പന നടത്തുന്ന സ്ഥലത്തേക്ക് തന്നേയും കൂട്ടിയാണ് ഷിജാസ് പോയിരുന്നതെന്നാണ് യുവതിയുടെ...

Read More >>
കോഴിക്കോട് വടകരയിൽ ബസിൽ മാഹി മദ്യം കടത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ

Apr 1, 2025 08:11 PM

കോഴിക്കോട് വടകരയിൽ ബസിൽ മാഹി മദ്യം കടത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ ഗ്രേഡ് ജയപ്രസാദ് സി കെയുടെ നേതൃത്വത്തിലാണ് വാഹന പരിശോധന...

Read More >>
നാദാപുരത്തെ സ്ഫോടനം; പടക്ക ശേഖരം മാറ്റി തെളിവ് നശിപ്പിച്ചതായി പൊലീസ്; രക്ഷപ്പെട്ട രണ്ടുപേർക്കായി തെരച്ചില്‍ ഊർജിതം

Apr 1, 2025 08:08 PM

നാദാപുരത്തെ സ്ഫോടനം; പടക്ക ശേഖരം മാറ്റി തെളിവ് നശിപ്പിച്ചതായി പൊലീസ്; രക്ഷപ്പെട്ട രണ്ടുപേർക്കായി തെരച്ചില്‍ ഊർജിതം

പരിക്കേറ്റവരെ കൂടാതെ രണ്ടു പേരാണ് കാറിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു ....

Read More >>
കേരളത്തിന് ആശ്വാസമായി വേനൽ മഴ; വരും മണിക്കൂറിൽ ഇടിമിന്നൽ മഴ സാധ്യത 6 ജില്ലകളിൽ

Apr 1, 2025 08:04 PM

കേരളത്തിന് ആശ്വാസമായി വേനൽ മഴ; വരും മണിക്കൂറിൽ ഇടിമിന്നൽ മഴ സാധ്യത 6 ജില്ലകളിൽ

മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നാണ്...

Read More >>
പൊതുസ്ഥലത്ത് പടക്കംപൊട്ടിച്ച് പെരുന്നാൾ ആഘോഷം; നാദാപുരത്ത് മൂന്ന് പേർ കസ്റ്റഡിയിൽ

Apr 1, 2025 07:41 PM

പൊതുസ്ഥലത്ത് പടക്കംപൊട്ടിച്ച് പെരുന്നാൾ ആഘോഷം; നാദാപുരത്ത് മൂന്ന് പേർ കസ്റ്റഡിയിൽ

തിരക്കേറിയ കല്ലാച്ചി-നാദാപുരം റോഡിൽവെച്ച് പടക്കംപൊട്ടിച്ചതുമൂലം ഏറെസമയം ഗതാഗതം...

Read More >>
കിടപ്പു രോഗിയായ 80കാരിക്ക് നേരെ ലൈംഗികാതിക്രമം; 74 കാരൻ പിടിയിൽ

Apr 1, 2025 07:29 PM

കിടപ്പു രോഗിയായ 80കാരിക്ക് നേരെ ലൈംഗികാതിക്രമം; 74 കാരൻ പിടിയിൽ

ബലാൽസംഗശ്രമത്തിനിടെ പരിക്കുപറ്റി ആശുപത്രിയിലാണെന്ന വിവരപ്രകാരം, വയോധികയുടെ മൊഴിയെടുത്ത കോന്നി പൊലീസ്, പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു....

Read More >>
Top Stories