'ഭർത്താവ് മുറിക്ക് മുന്നിൽവന്ന് മൂത്രമൊഴിക്കും, ഭര്‍തൃമാതാവ് അശ്ലീലം പറയും'; പരാതിയുമായി യുവതി

'ഭർത്താവ് മുറിക്ക് മുന്നിൽവന്ന് മൂത്രമൊഴിക്കും, ഭര്‍തൃമാതാവ് അശ്ലീലം പറയും'; പരാതിയുമായി യുവതി
Mar 30, 2025 02:21 PM | By Athira V

ഏറ്റുമാനൂര്‍ ( കോട്ടയം ) : ( www.truevisionnews.com ) ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിക്കുന്നതായി 47-കാരിയുടെ വെളിപ്പെടുത്തല്‍. ഭര്‍ത്താവ് ജോമോന്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും 19-കാരിയായ മകളെയും ഭര്‍ത്താവ് മര്‍ദ്ദിക്കുന്നുവെന്നും യുവതി ആരോപിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഭക്ഷണം കഴിക്കാന്‍ പോലുമുള്ള സാമ്പത്തികം ഇല്ലാത്ത അവസ്ഥയിലേക്ക് തന്നെ എത്തിച്ചു. എങ്ങനെ ജീവിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ്. ഭര്‍ത്താവ് മുറിയിലെത്തി ഉപദ്രവിക്കുകയും മുറിയുടെ മുന്നില്‍ വന്നുനിന്ന് മൂത്രമൊഴിക്കുകയും ചെയ്യുന്നു. ഭര്‍തൃമാതാവ് അശ്ലീലം പറയുകയും വീട്ടിലെ കറന്റ് ഓഫാക്കുകയും ചെയ്യുന്നുണ്ട്- യുവതി ആരോപിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി വിദേശത്ത് നേഴ്‌സായി ജോലിചെയ്തുവരുകയായിരുന്നു. അവിടെനിന്ന് സമ്പാദിക്കുന്ന പണത്തിന്റെ ഒരുഭാഗം ഭര്‍ത്താവിന് അയച്ചുകൊടുക്കാറുണ്ടായിരുന്നു. ലോണ്‍ അടക്കാന്‍ ഈ പണം ഉപയോഗിച്ചിരുന്നുവെന്നും എന്നാല്‍ ഭര്‍ത്താവ് മദ്യപിക്കാന്‍ തുടങ്ങിയതുമുതല്‍ ഇത് മുടങ്ങിയെന്നും അവര്‍ പറയുന്നു. ശേഷം വിദേശത്തെ ജോലി രാജിവെച്ച് അവര്‍ നാട്ടിലേക്ക് തിരിച്ചുവരുകയായിരുന്നു.

ഇതിന് മുമ്പും വീട്ടമ്മ ഗാര്‍ഹികപീഡനപരാതി പോലീസിന് നല്‍കിയിട്ടുണ്ട്. അന്ന് പോലീസ് കേസെടുത്തതിന് പിന്നാലെ ഭര്‍ത്താവ് ജോമോന്‍ റിമാന്‍ഡിലായിരുന്നു. പിന്നീട് കോടതി ജാമ്യം നല്‍കുകയായിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇയാള്‍ വീണ്ടും ഭാര്യയെ മര്‍ദ്ദിച്ചത്.

#husband #assaulted #wife #police #complaint

Next TV

Related Stories
മാഹി എക്സൽ പബ്ലിക്ക് സ്കൂൾ പരിസരഞ്ഞ് മണ്ണിടിച്ചൽ ശക്തം; കുന്നിടിച്ചുള്ള കെട്ടിട നിർമ്മാണത്തിലും അധികാരികൾക്ക് മൗനമെന്ന് നാട്ടുകാർ

Jul 20, 2025 07:44 PM

മാഹി എക്സൽ പബ്ലിക്ക് സ്കൂൾ പരിസരഞ്ഞ് മണ്ണിടിച്ചൽ ശക്തം; കുന്നിടിച്ചുള്ള കെട്ടിട നിർമ്മാണത്തിലും അധികാരികൾക്ക് മൗനമെന്ന് നാട്ടുകാർ

മാഹി എക്സൽ പബ്ലിക്ക് സ്കൂൾ പരിസരത്ത് മണ്ണിടിച്ചൽ ശക്തമായിട്ടും അധികാരികൾക്ക് മിണ്ടാട്ടമില്ലെന്ന്...

Read More >>
കില്ലാടി തന്നെ....; മദ്യലഹരിയിൽ യുവാവ് ആറ്റിൽചാടി, പുലിവാല് പിടിച്ച തിരച്ചിലിനൊടുവിൽ ട്വിസ്റ്റ്

Jul 20, 2025 07:39 PM

കില്ലാടി തന്നെ....; മദ്യലഹരിയിൽ യുവാവ് ആറ്റിൽചാടി, പുലിവാല് പിടിച്ച തിരച്ചിലിനൊടുവിൽ ട്വിസ്റ്റ്

മദ്യലഹരിയിൽ യുവാവ് ആറ്റിൽചാടി, പുലിവാല് പിടിച്ച തിരച്ചിലിനൊടുവിൽ...

Read More >>
യാത്രയ്ക്കാരെ.... അറിഞ്ഞില്ലേ.. ? ജുലൈ 22 മുതൽ സംസ്ഥാനത്ത് അനിശ്ചിതക്കാല സ്വകാര്യ ബസ്സ് സമരം

Jul 20, 2025 07:33 PM

യാത്രയ്ക്കാരെ.... അറിഞ്ഞില്ലേ.. ? ജുലൈ 22 മുതൽ സംസ്ഥാനത്ത് അനിശ്ചിതക്കാല സ്വകാര്യ ബസ്സ് സമരം

ജുലൈ 22 മുതൽ സംസ്ഥാനത്ത് അനിശ്ചിതക്കാല സ്വകാര്യ ബസ്സ്...

Read More >>
അമ്മയുമായി സ്കൂട്ടറിൽ പോകവേ കഴുത്തിൽ കേബിൾ കുരുങ്ങി; വാഹനം മറിഞ്ഞ്  യുവതിക്കും അമ്മയ്ക്കും പരിക്ക്

Jul 20, 2025 07:27 PM

അമ്മയുമായി സ്കൂട്ടറിൽ പോകവേ കഴുത്തിൽ കേബിൾ കുരുങ്ങി; വാഹനം മറിഞ്ഞ് യുവതിക്കും അമ്മയ്ക്കും പരിക്ക്

പത്തനംതിട്ടയിൽ കഴുത്തിൽ കേബിൾ കുരുങ്ങി വാഹനം മറിഞ്ഞ് യുവതിക്കും അമ്മയ്ക്കും...

Read More >>
അയൽവാസിയുടെ ക്രൂരത; പെട്രോളൊഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന ക്രിസ്റ്റഫർ മരിച്ചു

Jul 20, 2025 07:09 PM

അയൽവാസിയുടെ ക്രൂരത; പെട്രോളൊഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന ക്രിസ്റ്റഫർ മരിച്ചു

വടുതലയിൽ‌ അയൽവാസി തീ കൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ക്രിസ്റ്റഫർ...

Read More >>
'എത്തിമക്കളേ ...ഓണക്കിറ്റ്...'; വെളിച്ചെണ്ണയും പഞ്ചസാരയും പരിപ്പും ഉൾപ്പടെ 15 ഇനങ്ങൾ; ആറ് ലക്ഷം കുടുംബങ്ങൾക്ക് ഓണക്കിറ്റ് സൗജന്യം

Jul 20, 2025 07:07 PM

'എത്തിമക്കളേ ...ഓണക്കിറ്റ്...'; വെളിച്ചെണ്ണയും പഞ്ചസാരയും പരിപ്പും ഉൾപ്പടെ 15 ഇനങ്ങൾ; ആറ് ലക്ഷം കുടുംബങ്ങൾക്ക് ഓണക്കിറ്റ് സൗജന്യം

വെളിച്ചെണ്ണയും പശ്ചസാരയും പരിപ്പും ഉൾപ്പടെ 15 ഇനങ്ങൾ; ആറ് ലക്ഷം കുടുംബങ്ങൾക്ക് ഓണക്കിറ്റ്...

Read More >>
Top Stories

//Truevisionall