കൊല്ലം: ( www.truevisionnews.com ) പനയത്ത് മദ്യപാനത്തിനിടെയുണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പനയം സ്വദേശി അനിൽ കുമാറാണ് കൊല്ലപ്പെട്ടത്. പ്രതി അജിത്ത് പൊലീസ് കസ്റ്റഡിയിലാണ്. ധനേഷ് എന്നൊരാൾക്ക് കത്തിക്കുത്തിൽ പരിക്കേൽക്കുകയും ചെയ്തു. വൈകീട്ട് 7.30നാണ് സംഭവം.

അനിൽകുമാറും അജിത്തും ധനേഷും സുഹൃത്തുക്കളാണ്. മദ്യലഹരിയിൽ അനിൽകുമാറും അജിത്തും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. തുടർന്നാണ് രണ്ടുപേർക്ക് കുത്തേറ്റത്.
കുത്തേറ്റ ധനേഷിന് പരിക്ക് ഗുരുതരമാണ്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
#Drunk #man #stabbed #death #Panayam #Kollam #accused #custody
