കോഴിക്കോട് റെയിൽവേ സ്റ്റേഷന് പുറത്ത് ടിക്കറ്റ് മെഷീൻ റീചാർജ് ചെയ്യാൻ പോകവേ അപ്രതീക്ഷിതം; പണം തട്ടി ഓടി യുവാവ്

കോഴിക്കോട് റെയിൽവേ സ്റ്റേഷന് പുറത്ത് ടിക്കറ്റ് മെഷീൻ റീചാർജ് ചെയ്യാൻ പോകവേ അപ്രതീക്ഷിതം; പണം തട്ടി ഓടി യുവാവ്
Apr 24, 2025 07:30 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com) കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപത്ത് നിന്ന് പണം തട്ടിപ്പറിച്ച് ഓടിപ്പോയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ബീമാ പള്ളി സ്വദേശി സിയാദിനെയാണ് കോഴിക്കോട് ടൗൺ പൊലീസ് പിടികൂടിയത്.

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിന് പുറത്ത് ടിക്കറ്റ് കൗണ്ടറിന് അടുത്തേക്ക് ടിക്കറ്റ് മെഷീൻ റീചാർജ് ചെയ്യുന്നതിന് നടന്നു പോകുകയായിരുന്ന കല്ലായി സ്വദേശി നൌഷാദിനെ തള്ളി താഴെയിട്ട് കയ്യിലുണ്ടായിരുന്ന 4500 രൂപ പിടിച്ച് പറിച്ച് കൊണ്ട് പോകുകയായിരുന്നു.

തുടർന്ന് കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് പരാതിക്കാരൻ പറഞ്ഞ അടയാള വിവരങ്ങളോട് കൂടിയ ആളെ സംശയ്സ്പദമായ രീതിയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് വാഹനം നിർത്തുന്നത് കണ്ട് സ്ഥലത്തു നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ടൗൺ പൊലീസ് തടഞ്ഞ് നിർത്തി ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

#unexpected #occurred #youngman #stole #money #ranaway

Next TV

Related Stories
അമ്പലമുക്ക് വിനീത കൊലക്കേസ്; പ്രതി രാജേന്ദ്രന് വധശിക്ഷ

Apr 24, 2025 11:51 AM

അമ്പലമുക്ക് വിനീത കൊലക്കേസ്; പ്രതി രാജേന്ദ്രന് വധശിക്ഷ

പ്രതിക്ക് വധശിക്ഷ നൽകാനുള്ള എല്ലാ കാരണങ്ങളും ഉണ്ടെന്ന് പറഞ്ഞ കോടതി പ്രതി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്നാണ് റിപ്പോർട്ടുകൾ...

Read More >>
ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയായ ഭർത്താവ്  കുറ്റക്കാരനെന്ന് കോടതി

Apr 24, 2025 11:08 AM

ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയായ ഭർത്താവ് കുറ്റക്കാരനെന്ന് കോടതി

ക്രിസ്തുമസ് രാത്രിയിൽ ബന്ധുക്കൾ മടങ്ങിയശേഷം അരുൺ ഭാര്യയെ കൊല്ലാൻ മുൻകൂട്ടി പദ്ധതിയിട്ടിരുന്നെന്ന് പൊലീസ്...

Read More >>
വടകര പുതിയ ബസ്റ്റാന്റിൽ മധ്യവയസ്കൻ മരിച്ച നിലയിൽ

Apr 24, 2025 10:54 AM

വടകര പുതിയ ബസ്റ്റാന്റിൽ മധ്യവയസ്കൻ മരിച്ച നിലയിൽ

വടകര പൊലീസെത്തി മൃതദേഹം വടകര ജില്ല ആശുപത്രിയിലേക്ക്...

Read More >>
പ്ലാസ്റ്റിക് ഉരുക്കിയ എണ്ണയിൽ പലഹാര നിർമാണം, ഭക്ഷണ സാമ്പിൾ ശേഖരിക്കാതെ അധികൃതർ, നടപടി വൈകുന്നു

Apr 24, 2025 10:45 AM

പ്ലാസ്റ്റിക് ഉരുക്കിയ എണ്ണയിൽ പലഹാര നിർമാണം, ഭക്ഷണ സാമ്പിൾ ശേഖരിക്കാതെ അധികൃതർ, നടപടി വൈകുന്നു

അതോടൊപ്പം കൊല്ലത്തെ ഹോട്ടലുകളിലും ഭക്ഷണനിർമ്മാണ മേഖലകളിലും കാറ്ററിങ് യൂണിറ്റുകളിലും ആരോഗ്യ വകുപ്പ് പരിശോധന...

Read More >>
കള്ളുകുപ്പി കൊണ്ട് തലയ്ക്കും ദേഹത്തും മർദ്ദിച്ചു; ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്ന സംഭവം, പ്രതിക്കായി അന്വേഷണം

Apr 24, 2025 10:32 AM

കള്ളുകുപ്പി കൊണ്ട് തലയ്ക്കും ദേഹത്തും മർദ്ദിച്ചു; ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്ന സംഭവം, പ്രതിക്കായി അന്വേഷണം

ഗുരുതരമായി പരുക്കേറ്റ യദു കൃഷ്ണനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി പതിനൊന്നു മണിയോടെ...

Read More >>
Top Stories