കൊല്ലം: (truevisionnews.com) കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതി അലുവ അതുൽ പൊലീസിന്റെ മുന്നിൽനിന്ന് രക്ഷപ്പെട്ടു. വാഹന പരിശോധനയ്ക്കിടെ ആലുവ എടത്തലയിൽ വച്ചാണ് സംഭവം.
പ്രതി സഞ്ചരിച്ച കാർ പൊലീസ് തടഞ്ഞതോടെ ഇയാൾ ഇറങ്ങി ഓടുകയായിരുന്നു. സംഭവ സമയം ഭാര്യയും കുഞ്ഞും ഇയാളുടെ കൂടെയുണ്ടായിരുന്നു. ഇവരെ ഉപേക്ഷിച്ചാണ് അതുൽ രക്ഷപ്പെട്ടത്.
.gif)

കേസിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊലയിൽ നേരിട്ട് പങ്കെടുത്ത രാജപ്പൻ എന്ന രാജീവ്, വാഹനം എടുത്തുനൽകിയ കുക്കു എന്ന മനു എന്നിവരാണ് പിടിയിലായത്. അലുവ അതുലാണ് ക്വാട്ടേഷൻ കൊടുത്തത്. ഇയാൾ അടക്കം ഇനി നാലുപേർ കൂടി പിടിയിലാകാനുണ്ട്.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷ് കൊല്ലപ്പെടുന്നത്. സന്തോഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ജിം സന്തോഷ് എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.
#Karunagappally #Santhosh #murder #Main #accused #Athul #fled #from #police
