Mar 29, 2025 11:27 AM

തിരുവനന്തപുരം: (truevisionnews.com)  ടാ​ഗോർ ഹാളിൽ വെളിച്ചം കുറഞ്ഞതിൽ സംഘാടകരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പരിപാടിയിൽ പങ്കെടുക്കുന്നവരെ കാണുന്ന തരത്തിൽ വെളിച്ചം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ടാഗോർ ഹാളിൽ നടന്ന ജിടെക് - സ്കിൽ ഫെസ്റ്റിവലിൻ്റെ ഉദ്ഘാടന പ്രസംഗത്തിന് ഒടുവിലായിരുന്നു വിമർശനം. ഇത്തവണ മൈക്കിന് പകരം മുഖ്യമന്ത്രിയെ പ്രകോപ്പിച്ചത് ഹാളിലെ വെളിച്ച സംവിധാനമാണ്.

സാധാരണ കലാപരിപാടികൾക്കാണ് മങ്ങിയ വെളിച്ചം ഏർപ്പെടുത്തുന്നത്. ഹാളിൽ അൽപ്പം ചൂട് കൂടുമെന്നെ ഉള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

#PinarayiVijayan #criticized #organizers #low #lighting #Tagore #Hall.

Next TV

Top Stories










//Truevisionall