പെൺകുട്ടികളുടെ ഹോസ്റ്റലിൽ തീപിടുത്തം; ബാൽക്കണിയിലൂടെ ഇറങ്ങാൻ ശ്രമിക്കവെ വഴുതിവീണ് വിദ്യാർത്ഥിനിക്ക് പരിക്ക്

പെൺകുട്ടികളുടെ ഹോസ്റ്റലിൽ തീപിടുത്തം; ബാൽക്കണിയിലൂടെ ഇറങ്ങാൻ ശ്രമിക്കവെ വഴുതിവീണ് വിദ്യാർത്ഥിനിക്ക് പരിക്ക്
Mar 28, 2025 10:12 PM | By Athira V

നോയിഡ: ( www.truevisionnews.com) എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചതിനെ ഹോസ്റ്റലിൽ വൻ തീപിടുത്തം. ഗ്രേറ്റ‍ർ നോയിഡ നോളജ് പാർക്ക് -3ലെ അന്നപൂർണ ഗേൾസ് ഹോസ്റ്റലിൽ കഴി‌ഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. 160ഓളം പെൺകുട്ടികൾ താമസിച്ചിരുന്ന കെട്ടിടത്തിലെ എയർ കണ്ടീഷണറാണ് പൊട്ടിത്തെറിച്ചത്. 

പൊട്ടിത്തെറിക്ക് പിന്നാലെ തീ പടർന്നുപിടിച്ചതോടെ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർത്ഥിനികൾ ബാൽക്കണിയിൽ ഇറങ്ങി അതുവഴി താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. രണ്ടാം നിലയിൽ നിന്ന് താഴേക്ക് ഇറങ്ങാൻ ശ്രമിക്കവെ വഴുതി താഴേക്ക് വീണ് ഒരു കുട്ടിക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹോസ്റ്റലിൽ സ്ഥാപിച്ചിരുന്ന ഒരു എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്ന് നോയിഡ ചീഫ് ഫയർ ഓഫീസർ പ്രദീപ് കുമാർ പറഞ്ഞു. പിന്നീട് എല്ലാവരെയും രക്ഷപ്പെടുത്താൻ സാധിച്ചതായും അധികൃതർ അറിയിച്ചു.

തീപിടുത്തം സംബന്ധിച്ച വിവരം ലഭിച്ചതിന് പിന്നാലെ രണ്ട് അഗ്നിശമന സേനാ വാഹനങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രിക്കാൻ ശ്രമങ്ങൾ തുടങ്ങിയിരുന്നു. പ്രദേശവാസികളുടെ കൂടെ സഹായത്തോടെ എല്ലാ വിദ്യാ‍ർത്ഥികളെയും അപകടമൊന്നുമില്ലാതെ എത്രയും വേഗം പുറത്തിറക്കാൻ സാധിച്ചതായും ഇതിനിടെ അഗ്നിശമന സേനാ അംഗങ്ങൾ തീ പൂർണമായും കെടുത്തുകയായിരുന്നു എന്നും ചീഫ് ഫയർ ഓഫീസർ അറിയിച്ചു.

ബാൽക്കണിക്ക് പുറത്ത് നാട്ടുകാർ കൊണ്ടുവെച്ചു കൊടുത്ത ഗോവണിയിലൂടെ കുട്ടികൾ താഴേക്ക് ഇറങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇങ്ങനെ ഇറങ്ങുമ്പോഴാണ് ഒരു കുട്ടിക്ക് ബാലൻസ് തെറ്റി വീണ് പരിക്കേറ്റത്. മറ്റാർക്കും പരിക്കുകളില്ലെന്നും തുടർന്ന് ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അഗ്നിശമന സേന അറിയിച്ചു.





#Fire #breaks #out #girls #hostel #student #injured #after #slipping #while #trying #climb #down #balcony

Next TV

Related Stories
കുംഭമേളയി​ലെ വൈറൽ താരം മൊണാലിസക്ക് സിനിമയിൽ അവരം വാഗ്ദാനം ചെയ്ത സംവിധായകൻ ബലാത്സംഗ കേസിൽ അറസ്റ്റിൽ

Mar 31, 2025 03:48 PM

കുംഭമേളയി​ലെ വൈറൽ താരം മൊണാലിസക്ക് സിനിമയിൽ അവരം വാഗ്ദാനം ചെയ്ത സംവിധായകൻ ബലാത്സംഗ കേസിൽ അറസ്റ്റിൽ

അടുത്ത സിനിമയായ ദ ഡയറി ഓഫ് മണിപ്പുര്‍ എന്ന സിനിമയിലാണ് അവസരം നല്‍കുക. ഇതിന്റെ ഭാഗമായി മൊണാലിസക്ക് സംവിധായകൻ ക്ലാസുകളും നൽകിയിരുന്നു....

Read More >>
കോണ്‍ഗ്രസ് നേതാക്കള്‍ പ്രബുദ്ധരാവുന്നു; ശശി തൂരിന്റെ പ്രശംസയില്‍ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖര്‍

Mar 31, 2025 01:44 PM

കോണ്‍ഗ്രസ് നേതാക്കള്‍ പ്രബുദ്ധരാവുന്നു; ശശി തൂരിന്റെ പ്രശംസയില്‍ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖര്‍

അതുവഴി മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സാധിച്ചതിനൊപ്പം ആഗോളതലത്തില്‍ മുന്‍നിരയിലേക്ക് വരാന്‍ ഇന്ത്യക്ക് സാധിച്ചെന്നും...

Read More >>
വീടിന് തീപിടിച്ച് രണ്ട് കുട്ടികൾ വെന്തു മരിച്ചു

Mar 31, 2025 01:00 PM

വീടിന് തീപിടിച്ച് രണ്ട് കുട്ടികൾ വെന്തു മരിച്ചു

ഞായറാഴ്ച വൈകുന്നേരം 8.30 ഓടെയാണ് ഈസ്റ്റ് പഞ്ചാബി ബാഗ് പാർക്ക് ഏരിയയിൽ...

Read More >>
സാമൂഹ്യ പ്രവർത്തകൻ ടിഎസ് ശ്യാംകുമാറിന് നേരെ ആർഎസ്എസ് കയ്യേറ്റ ശ്രമം

Mar 31, 2025 12:07 PM

സാമൂഹ്യ പ്രവർത്തകൻ ടിഎസ് ശ്യാംകുമാറിന് നേരെ ആർഎസ്എസ് കയ്യേറ്റ ശ്രമം

സനാതന ധർമ്മത്തെക്കുറിച്ചുള്ള പ്രഭാഷണം നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെ കയ്യേറ്റ ശ്രമം ഉണ്ടായത്....

Read More >>
വഖഫ് ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്യണം; കെസിബിസി നിലപാട് സ്വാഗതം ചെയ്ത് കേന്ദ്രസർക്കാർ

Mar 31, 2025 10:14 AM

വഖഫ് ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്യണം; കെസിബിസി നിലപാട് സ്വാഗതം ചെയ്ത് കേന്ദ്രസർക്കാർ

രാഷ്ട്രീയം മാറ്റി വെച്ച് എല്ലാ എംപിമാരും ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണം. വഖഫിലെ ഭരണഘടന വിരുദ്ധ നിലപാടിനെതിരെയാണ് കെസിബിസി എന്നും നിർമ്മല...

Read More >>
Top Stories