ആശ്വാസമായി മഴയെത്തുന്നു, അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; പുതുക്കിയ മഴ മുന്നറിയിപ്പ്

 ആശ്വാസമായി മഴയെത്തുന്നു, അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; പുതുക്കിയ മഴ മുന്നറിയിപ്പ്
Mar 31, 2025 03:00 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഏപ്രിൽ 3ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. 4 ന് എറണാകുളം, തൃശൂ‌ർ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ജാഗ്രത പുല‍ർത്തണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

#Rain brings #relief #rain #likely #next #five #days #Updated #rain #warning

Next TV

Related Stories
ഭക്ഷണത്തിൻ്റെ പണം നൽകുന്നതിനെ ചൊല്ലി തർക്കം, പിന്നാലെ ഹോട്ടലിന് മുന്നിൽ കൂട്ടത്തല്ല്

Apr 2, 2025 06:00 AM

ഭക്ഷണത്തിൻ്റെ പണം നൽകുന്നതിനെ ചൊല്ലി തർക്കം, പിന്നാലെ ഹോട്ടലിന് മുന്നിൽ കൂട്ടത്തല്ല്

മോഹനൻ എന്നയാളുടെ ഹോട്ടലിന് മുന്നിലാണ് സംഘർഷമുണ്ടായത്....

Read More >>
ടിടിസി വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പൊലീസ്

Apr 1, 2025 10:36 PM

ടിടിസി വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പൊലീസ്

എട്ടുമണിയായിട്ടും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് നോക്കിയപ്പോഴായിരുന്നു തൂങ്ങിയ നിലയിൽ...

Read More >>
 റോഡരികിൽ നിന്ന് ലഹരി ഉപയോഗം ചോദ്യം ചെയ്തു; പെരുന്നാൾ ദിനത്തിൽ മാരകായുധങ്ങളുമായി അക്രമം,3 പേർ പിടിയിൽ

Apr 1, 2025 10:25 PM

റോഡരികിൽ നിന്ന് ലഹരി ഉപയോഗം ചോദ്യം ചെയ്തു; പെരുന്നാൾ ദിനത്തിൽ മാരകായുധങ്ങളുമായി അക്രമം,3 പേർ പിടിയിൽ

നഞ്ചക്കും ഇരുമ്പുവടിയും കൊണ്ട് ഹാരിസിനെ ആക്രമിക്കുകയും, ഒന്നാം പ്രതിയായ മുഹമ്മദ് റാഷിഖ്, ഹാരിസിനെ ചാവി കൊണ്ട് കുത്തി മാരകമായി...

Read More >>
കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതകം; പ്രതികൾ ഒളിച്ചിരുന്ന സ്ഥലത്ത് നിന്ന് നാടൻ ബോംബ് കണ്ടെത്തി

Apr 1, 2025 10:24 PM

കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതകം; പ്രതികൾ ഒളിച്ചിരുന്ന സ്ഥലത്ത് നിന്ന് നാടൻ ബോംബ് കണ്ടെത്തി

നേരത്തെ മുഖ്യപ്രതി അലുവ അതുലിന്റെ വീട്ടിൽ നിന്ന് എയർ പിസ്റ്റൾ പിടിച്ചെടുത്തിരുന്നു. റെയ്ഡിനിടെ മഴുവും വെട്ടുകത്തിയും കണ്ടെത്തിയിരുന്നു....

Read More >>
Top Stories