പാലായിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

പാലായിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
Mar 28, 2025 03:40 PM | By VIPIN P V

പാലാ: (www.truevisionnews.com) പാലായിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഉപ്പുതറ ചീപ്പുറത്ത് ജിബിൻ ബിജു (22) ആണ് മരിച്ചത്.

ബൈക്കിൽ ഒപ്പം സഞ്ചരിച്ച യുവതിയ്ക്ക് അപകടത്തിൽ പരിക്കേറ്റു. ഉപ്പുതറ പള്ളിക്കൽ സോന (22 )യ്ക്കാണ് ​ഗുരുതരമായി പരിക്കേറ്റത്. സോനയെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

മുത്തോലി ജംങ്ഷന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് അപകടമുണ്ടായത്. കോട്ടയം ഭാഗത്തുനിന്ന് എത്തിയ ബൈക്ക് പാലായിൽനിന്ന് കോട്ടയം ഭാഗത്തേക്ക് പോയ ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഉടൻ തന്നെ ഇരുവരെയും ചേർപ്പുങ്കലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിബിൻ മരിച്ചു. പാലാ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

#Bike #lorry #collide #Pala #Young #biker #dies

Next TV

Related Stories
കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

May 14, 2025 09:15 AM

കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന്...

Read More >>
വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം;  കോഴിക്കോട്  വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

May 14, 2025 12:04 AM

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ...

Read More >>
കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

May 13, 2025 09:47 PM

കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച...

Read More >>
Top Stories