(www.truevisionnews.com) 2025-ലെ ആദ്യത്തെ സൂര്യഗ്രഹണം നാളെ. ഭാഗിക സൂര്യഗ്രഹണം ആണ് നടക്കുക. ചന്ദ്രന്‍ ഭൂമിക്കും സൂര്യനും ഇടയില്‍ നീങ്ങുകയും സൂര്യപ്രകാശത്തെ ഭാഗികമായി തടയുകയും ഭൂമിയുടെ ചില ഭാഗങ്ങളില്‍ നിഴല്‍ വീഴ്ത്തുകയും ചെയ്യുമ്പോഴാണ് ഈ സൂര്യഗ്രഹണം ഉണ്ടാകുന്നത്.

ചന്ദ്രക്കലയുടെ ആകൃതിയിൽ സൂര്യനെ കാണപ്പെടുകയും ഇത് ഇരട്ട സൂര്യോദയമെന്ന തോന്നലുണ്ടാക്കുകയും ചെയ്യും. അപൂർവ കാഴ്ചയാണിത്. ഇന്ത്യയിൽ സൂര്യഗ്രഹണം കാണാനാകുമോയെന്ന് അറിയാം.
നാസയുടെ റിപ്പോർട്ട് പ്രകാരം, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ആര്‍ട്ടിക് എന്നിവിടങ്ങളിലെ പ്രദേശങ്ങളില്‍ ഗ്രഹണം ദൃശ്യമാകും. അതേസമയം, ഇന്ത്യയില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകില്ല. ചന്ദ്രന്റെ നിഴല്‍ രാജ്യത്തിന് മുകളിലൂടെ കടന്നുപോകില്ല.
2024 ഏപ്രില്‍ എട്ടിന് സംഭവിച്ചത് പോലുള്ള പൂര്‍ണ സൂര്യഗ്രഹണമാകില്ല. സൂര്യന്‍ ഉദിക്കുമ്പോഴാണ് ഭാഗിക സൂര്യഗ്രഹണം സംഭവിക്കുക. ഇത് ചക്രവാളത്തില്‍ ചന്ദ്രക്കലയുടെ ആകൃതിയിലുള്ള സൂര്യന്റെ അപൂര്‍വ കാഴ്ച കാണാം.
സൂര്യൻ കഷ്ണങ്ങളായി അവ ഒറ്റയ്ക്ക് ഉദിക്കുന്നതായി കാഴ്ചക്കാർക്ക് അനുഭവപ്പെടും. വടക്കേ അമേരിക്കയിലുടനീളം രക്തചന്ദ്രന്‍ എന്ന പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമായതിന് രണ്ടാഴ്ച കഴിഞ്ഞാണ് ഈ സംഭവം നടക്കാൻ പോകുന്നത്. അമേരിക്കയിലും കാനഡയിലുമാണ് മികച്ച സൂര്യഗ്രഹണ കാഴ്ചാനുഭവങ്ങളുണ്ടാകുക.
#rare #double #sunrise #first #solareclipse #year #tomorrow
