'ജനിച്ചപ്പോൾ ജീവനില്ലായിരുന്നു', എസ്റ്റേറ്റിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം; യുവതി കസ്റ്റഡിയിൽ

'ജനിച്ചപ്പോൾ ജീവനില്ലായിരുന്നു', എസ്റ്റേറ്റിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം; യുവതി കസ്റ്റഡിയിൽ
Mar 28, 2025 09:58 AM | By Athira V

ഇടുക്കി: ( www.truevisionnews.com) ഖജനാപ്പാറയിലെ അരമനപ്പാറ എസ്റ്റേറ്റിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവതി പൊലീസ് കസ്റ്റഡിയിലെടുത്തു. ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ്‍ സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ജനിച്ചപ്പോൾ ജീവനില്ലാതിരുന്നതിനാൽ കുഴിച്ചിട്ടതാണെന്നാണ് ജാർഖണ്ഡ് സ്വദേശിയായ യുവതി പൊലീസിനോട് പറഞ്ഞത്.

ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് ഖജനാപ്പാറയിലെ അരമനപ്പാറ എസ്റ്റേറ്റിലെ ഏലത്തോട്ടത്തിൽ നിന്നും നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. നായ്ക്കൾ പകുതി ഭക്ഷിച്ച് നിലയിലായിരുന്നു മൃതദേഹം. തൊഴിലാളികൾ ഉടൻ തന്നെ വിവരം രാജാക്കാട് പൊലീസിനെ അറിയിച്ചു.

രാജാക്കാട് പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ ജാർഖണ്ഡ് സ്വദേശിയായ പൂനം സോറൻ എന്ന യുവതിയാണ് കുഞ്ഞിനെ പ്രസവിച്ചതെന്ന് കണ്ടെത്തി. ശനിയാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. ജനിച്ചപ്പോൾ കുഞ്ഞിന് ജീവനില്ലായിരുന്നുവെന്നും അതിനാലാണ് കുഴിച്ചിട്ടതെന്നുമാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ചാക്കിൽ കെട്ടിയാണ് കുഴിച്ചിട്ടത്.

ഇവരുടെ ആദ്യ ഭർത്താവ് ഏഴ് മാസം മുൻപ് മരിച്ചിരുന്നു. ഡിസംബറിൽ മോത്തിലാൽ മുർമു എന്നയാളെ വിവാഹം കഴിച്ചു. യുവതിയുടെ ആദ്യ ബന്ധത്തിൽ ഉള്ളതാണ് കുഞ്ഞ്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്ന് രാജാക്കാട് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള ദമ്പതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

#newborn #baby's #body #found #estate #Woman #custody

Next TV

Related Stories
വീണ്ടും മരണം ; പൊട്ടിവീണ വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം

Jul 28, 2025 01:32 PM

വീണ്ടും മരണം ; പൊട്ടിവീണ വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം

കാസര്‍കോട് പൊട്ടിവീണ വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ് വയോധികന്...

Read More >>
കോഴിക്കോട് പേരാമ്പ്രയിൽ വീണ്ടും സ്വകാര്യ ബസ് അപകടം; കുറ്റ്യാടി ബസ് തട്ടി വയോധികന് പരിക്ക്

Jul 28, 2025 01:10 PM

കോഴിക്കോട് പേരാമ്പ്രയിൽ വീണ്ടും സ്വകാര്യ ബസ് അപകടം; കുറ്റ്യാടി ബസ് തട്ടി വയോധികന് പരിക്ക്

കോഴിക്കോട് പേരാമ്പ്രയിൽ വീണ്ടും സ്വകാര്യ ബസ് അപകടം; കുറ്റ്യാടി ബസ് തട്ടി വയോധികന്...

Read More >>
കണ്ണൂരിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; നിരവധി യാത്രക്കാർക്ക് പരിക്ക്

Jul 28, 2025 11:51 AM

കണ്ണൂരിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; നിരവധി യാത്രക്കാർക്ക് പരിക്ക്

കണ്ണൂരിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; നിരവധി യാത്രക്കാർക്ക്...

Read More >>
കോഴിക്കോട് ആയഞ്ചേരിയിൽ ഇന്നോവകാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; അഞ്ചു പേർക്ക് പരിക്ക്

Jul 28, 2025 11:41 AM

കോഴിക്കോട് ആയഞ്ചേരിയിൽ ഇന്നോവകാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; അഞ്ചു പേർക്ക് പരിക്ക്

വടകര ആയഞ്ചേരി മുക്കടത്തുംവയലിൽ ഇന്നോവകാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചു പേർക്ക്...

Read More >>
'എന്റെ കുട്ടിക്ക് ഞാന്‍ എങ്ങിനെ വിടനല്‍കും'; മന്ത്രി ആർ. ബിന്ദുവിന്റെ സുരക്ഷാ ഉദ്യോ​ഗസ്ഥൻ അന്തരിച്ചു

Jul 28, 2025 11:32 AM

'എന്റെ കുട്ടിക്ക് ഞാന്‍ എങ്ങിനെ വിടനല്‍കും'; മന്ത്രി ആർ. ബിന്ദുവിന്റെ സുരക്ഷാ ഉദ്യോ​ഗസ്ഥൻ അന്തരിച്ചു

ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ പി.വി. സന്ദേശ് (46) അന്തരിച്ചു....

Read More >>
വേഗം വിട്ടോ ....സ്വർണം കാത്തിരുന്നവർക്ക് വാങ്ങാൻ പറ്റിയ അവസരം, ഒരു പവന് ഇന്ന് വില 73,280

Jul 28, 2025 11:12 AM

വേഗം വിട്ടോ ....സ്വർണം കാത്തിരുന്നവർക്ക് വാങ്ങാൻ പറ്റിയ അവസരം, ഒരു പവന് ഇന്ന് വില 73,280

സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവന് ഇന്ന് വില...

Read More >>
Top Stories

//Truevisionall