കൊല്ലം: ( www.truevisionnews.com ) കരുനാഗപ്പള്ളിയിൽ സന്തോഷിനെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തിയ പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. കൊല നടത്തി 24 മണിക്കൂർ കഴിയുമ്പോഴും നാലംഗ കൊലയാളി സംഘം ഒളിവിലാണ്. അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസിന്റെ അന്വേഷണം. വവ്വാക്കാവിൽ വെച്ച് വെട്ടേറ്റ അനീർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
അലുവ അതുൽ എന്ന് വിളിക്കുന്ന അതുലാണ് തന്നെ വെട്ടിയതെന്നാണ് അനീറിൻ്റെ മൊഴി. ഇയാൾക്കൊപ്പം മറ്റ് മൂന്ന് പേരും ഉണ്ടായിരുന്നതായും മൊഴി നൽകി. ഗുണ്ടാ സംഘങ്ങൾക്കിടയിലെ കുടിപ്പകയാണ് ആക്രമണങ്ങൾക്ക് കാരണം.
#Karunagappally #Santosh #murder #Police #unable #find #accused #search #intensified
