ബദിയഡുക്ക ( കാസർഗോഡ് ) : ( www.truevisionnews.com ) ചെർളടുക്കയിൽ വിദ്യാർഥിയെ സ്റ്റീൽ പൈപ്പും നഞ്ചക്കും ഉപയോഗിച്ച് ആക്രമിച്ചതായി പരാതി. 16കാരന്റെ പരാതിയിൽ ചെർക്കള, നെല്ലിക്കട്ട, സാൽ തടുക്ക സ്വദേശികളായ അഞ്ചുപേർക്കെതിരെ ബദിയഡുക്ക പൊലീസ് വധശ്രമത്തിന് കേസെടുത്തു.

ഇവരിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. അബുതാഹിർ (20), മുഹമ്മദ് ഷരീക്ക് (20) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. രാത്രി എട്ടോടെ കൂട്ടുകാർക്കൊപ്പം നിൽക്കുകയായിരുന്ന വിദ്യാർഥിയെയാണ് ഇവർ ആക്രമിച്ചത്. രണ്ടു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
മൂന്നുപേർ കടന്നുകളഞ്ഞു. ഇവരിൽ ഒരാളുടെ പേര് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു രണ്ടുപേരെ കണ്ടാൽ തിരിച്ചറിയുമെന്ന് പരാതിക്കാരനായ വിദ്യാർഥി പറഞ്ഞു. പിടികൂടാനുള്ള പ്രതികളെ പെട്ടെന്ന് വലയിലാക്കുമെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
#student #attacked #with #steel #pipe #nunchaku
