കണ്ണൂരിൽ ഭർത്താവിന്‍റെ കുത്തേറ്റ് രണ്ടാം ഭാര്യക്ക് ഗുരുതര പരിക്ക്; യുവതിയെ നിരന്തരം ഉപദ്രവിക്കുക പതിവാണെന്ന് നാട്ടുകാർ

കണ്ണൂരിൽ ഭർത്താവിന്‍റെ കുത്തേറ്റ് രണ്ടാം ഭാര്യക്ക് ഗുരുതര പരിക്ക്; യുവതിയെ നിരന്തരം ഉപദ്രവിക്കുക പതിവാണെന്ന് നാട്ടുകാർ
Mar 27, 2025 07:38 AM | By VIPIN P V

എടക്കാട് (കണ്ണൂർ): (www.truevisionnews.com) ചിൽഡ്രൻസ് പാർക്കിന് സമീപം ഭർത്താവിന്റെ കുത്തേറ്റ് ഗുരുതര പരിക്കേറ്റ രണ്ടാം ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിക്കൂർ സ്വദേശിയായ ഷഫീനക്കാണ് (38 ) കുത്തേറ്റത്.

എടക്കാട്ടെ പാച്ചക്കര ഹൗസിൽ ഭർത്താവിന്റെ വീട്ടിൽ കഴിയുന്ന ഷഫീന ബുധനാഴ്ച ജോലിക്ക് പോയി തിരിച്ചുവരുമ്പോൾ എടക്കാട് ബീച്ചിനടുത്തുവെച്ച് കാത്തുനിന്ന ഭർത്താവ് സുബൈർ കത്തികൊണ്ട് കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. ബുധനാഴ്ച വൈകീട്ടാണ് സംഭവം.

പരിക്കേറ്റ ഷഫീനയെ ആദ്യം തലശ്ശേരി സഹകരണ ആശുപത്രിയിലും തുടർന്ന് പരിക്ക് ഗുരുതരമായതിനാൽ പരിയാരം ആശുപത്രിയിലേക്കും മാറ്റി. വിവരമറിഞ്ഞെത്തിയ എടക്കാട് പൊലീസ് സുബൈറിനെ (49) അറസ്റ്റ് ചെയ്തു.

സ്ഥിരം മദ്യപാനിയായ സുബൈർ ഭാര്യയെ നിരന്തരം ഉപദ്രവിക്കുക പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.

#Second #wife #seriously #injured #stabbed #husband #Kannur #Locals #constantly #harasses #woman

Next TV

Related Stories
Top Stories