സാധാരണ അട ഉണ്ടാക്കി മടുത്തോ? എങ്കിൽ ഇത്തവണ ഒരു വെറൈറ്റി ആയാലോ... കുട്ടികള്‍ക്കായി തയ്യാറാക്കാം രുചിയൂറും ചെറുപയര്‍ അട

സാധാരണ അട ഉണ്ടാക്കി മടുത്തോ? എങ്കിൽ ഇത്തവണ ഒരു വെറൈറ്റി ആയാലോ... കുട്ടികള്‍ക്കായി തയ്യാറാക്കാം രുചിയൂറും ചെറുപയര്‍ അട
Mar 25, 2025 10:36 PM | By Vishnu K

ചേരുവകള്‍

ചെറുപയര്‍ പുഴുങ്ങിയത്- രണ്ട് കപ്പ്

കരുപ്പെട്ടി- ഒരു കപ്പ്

അരിപ്പൊടി- മൂന്ന് കപ്പ്

പഞ്ചസാര- 1 ടീസ്പൂണ്‍

ഏലയ്ക്ക- രണ്ടെണ്ണം

കശുവണ്ടി നുറുക്കിയത്- 10 എണ്ണം


തയ്യാറാക്കുന്ന രീതി

പുഴുങ്ങിയ ചെറുപയര്‍,കരിപ്പെട്ടി എന്നിവ നന്നായി മിക്‌സ് ചെയ്യുക. അരിപ്പൊടി,പഞ്ചസാര,ഏലയ്ക്ക,കശുവണ്ടി എന്നിവ പാകത്തിന് വെള്ളമൊഴിച്ച് നന്നായി മിക്സ് ചെയ്തെടുക്കുക. മാവ് വട്ടയിലയിൽ പരത്തി അതിന് മുകളിലേയ്ക്ക് ചെറുപയര്‍ മിക്‌സ് വെച്ചു ഇല മടക്കി വെച്ച് ആവിയില്‍ വേവിച്ചെടുക്കാം.

#Delicious #nutritious #dal #kids

Next TV

Related Stories
Top Stories