ഒരു ഹെയർ കട്ടിന് ഒരു ലക്ഷം രൂപ..! ഇന്ത്യയിലെ ഏറ്റവും 'വിലപിടിപ്പുള്ള' ബാര്‍ബർ

ഒരു ഹെയർ കട്ടിന് ഒരു ലക്ഷം രൂപ..! ഇന്ത്യയിലെ ഏറ്റവും 'വിലപിടിപ്പുള്ള' ബാര്‍ബർ
Mar 25, 2025 07:54 PM | By Athira V

( www.truevisionnews.com) ബോളിവുഡ് നടന്മാരും ക്രിക്കറ്റ് താരങ്ങളും ഉള്‍പ്പടെയുള്ള സെലിബ്രിറ്റികളുടെ വസ്ത്രങ്ങളും ഹെയർസ്റ്റൈലുകളുമെല്ലാം ഫാഷന്‍ പ്രേമികള്‍ വിടാതെ പിന്തുടരുന്ന കാര്യങ്ങളാണ്. ഓരോരുത്തർക്കും പേഴ്സണലായ ഡിസൈനേഴ്സും ഹെയർസ്റ്റൈലിസ്റ്റുമുള്‍പ്പടെയുണ്ടാകും. ഇന്ത്യയില്‍ സെലിബ്രിറ്റികള്‍ക്ക് സിഗ്നേച്ചര്‍ ലുക്കുകള്‍ നല്‍കുന്നതില്‍ പ്രശസ്തനായ ഹെയര്‍ സ്റ്റെലിസ്റ്റാണ് ആലിം ഹക്കിം.

രണ്‍ബീര്‍ കപൂര്‍, ഹൃതിക് റോഷന്‍, എം എസ് ധോണി, വിരാട് കോഹിലി തുടങ്ങിയവര്‍ക്ക് ഹെയര്‍കട്ടുകള്‍ ചെയ്യുന്നത് അദ്ദേഹമാണ്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ബാര്‍ബറാണ് ആലിം ഹക്കിം. ഒരു ഹെയര്‍ കട്ടിന് കുറഞ്ഞത് ഒരു ലക്ഷം രൂപ വരെയാണ് അദ്ദേഹം ഈടാക്കുന്നത്.

ആലിം ഹക്കിമിൻ്റെ ക്രിയേറ്റിവിറ്റിയും കൃത്യതയുമാണ് അഭിനേതാക്കളും കായിക താരങ്ങളും അദ്ദേഹത്തെ തിരഞ്ഞെടുക്കാൻ കാരണം. അദ്ദേഹത്തിന്റെ ഹെയര്‍സ്‌റ്റൈലുകള്‍ ഇൻഡസ്ട്രിയിൽ പല ട്രെന്‍ഡുകള്‍ക്കും തുടക്കമിട്ടിട്ടുണ്ട്.

ആലിം ഹക്കിം എന്ന ഹെയർസ്റ്റൈലിസ്റ്റ്

ആലിമിന്റെ പിതാവ് ഹക്കിം കൈരാന്‍വി പ്രശസ്തനായ ഹെയര്‍സ്റ്റൈലിസ്റ്റായിരുന്നു. അമിതാഭ് ബച്ചന്‍, ദിലീപ് കുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. അച്ഛന്‍ മരിക്കുമ്പോള്‍ ആലിമിന് ഒന്‍പത് വയസ്സായിരുന്നു പ്രായം. അന്ന് ബാങ്ക് ബാലന്‍സ് 13 രൂപ മാത്രമായിരുന്നുവെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്. അച്ഛന്റെ മരണത്തിന് പിന്നാലെ പിതാവിന്റെ പാത പിന്തുടർന്നു. അങ്ങനെ വീട്ടിലെ ബാല്‍ക്കണിയില്‍ മുടിമുറിക്കൽ ആരംഭിച്ചു.

ആദ്യ നാളുകളില്‍ വളരെ അധികം ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ബാര്‍ബറായി കരിയര്‍ തെരഞ്ഞെടുത്തതില്‍ പലരും പരിഹസിച്ചു. പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ അദ്ദേഹം തന്റെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞ് ലോറിയല്‍ വിദേശത്തേക്ക് പരിശീലനത്തിനായി അയച്ചു. പരിശീലനം കഴിഞ്ഞെത്തിയതിന് പിന്നാലെ പല സെലിബ്രിറ്റികളും അലീമിനെ തേടിയെത്തി. സല്‍മാന്‍ ഖാന്‍, അജയ് ദേവ്ഗണ്‍, സുനില്‍ ഷെട്ടി തുടങ്ങിയവരായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സെലിബ്രിറ്റി ക്ലയന്റുകളില്‍ ചിലര്‍.

ബോളിവുഡ് സിനിമയായ ആനിമലില്‍ രണ്‍ബീര്‍ കപൂറിനും വാറില്‍ ഹൃത്വിക് റോഷനെയും ആലിമാണ് സ്‌റ്റെല്‍ ചെയ്തത്. എംഎസ് ധോണി, വിരാട് കോഹ്‌ലി, തുടങ്ങിയ ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചു. ഐപിഎല്‍ 2024ന് മുമ്പ് അദ്ദേഹം കോഹ്ലിയുടെ പുരികത്തില്‍ ഒരു പുതിയ സ്റ്റെല്‍ നല്‍കി. അത് പിന്നീട് ട്രെന്‍ഡായി മാറുകയും ചെയ്തിരുന്നു. മുടിമുറിക്കുന്നത് മാത്രമല്ല, സവിശേഷമായ ലുക്ക് നല്‍കുക കൂടിയാണ് ഹെയര്‍സ്റ്റൈലിംഗ് എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.











#indias #costliest #barber #aalim #hakim #charges #rs #1lakh #per #cut

Next TV

Related Stories
'മോഡേണ്‍ ഔട്ട്ഫിറ്റില്‍ മാത്രമല്ല സാരിയിലും 'ക്യൂട്ട് ഗേളാ'ണ്; പുതിയ പോസ്റ്റുമായി അനന്യ

Apr 28, 2025 11:15 AM

'മോഡേണ്‍ ഔട്ട്ഫിറ്റില്‍ മാത്രമല്ല സാരിയിലും 'ക്യൂട്ട് ഗേളാ'ണ്; പുതിയ പോസ്റ്റുമായി അനന്യ

സാരിയും സല്‍വാറും അണിഞ്ഞ് ട്രഡീഷണല്‍ ലുക്കിലാണ് താരം പ്രൊമോഷനുകള്‍ക്ക്...

Read More >>
മനോഹരമായ ചിത്രങ്ങൾ പോലെ സാരിയിൽ അതി സുന്ദരിയായി നിമിഷ

Apr 25, 2025 05:13 PM

മനോഹരമായ ചിത്രങ്ങൾ പോലെ സാരിയിൽ അതി സുന്ദരിയായി നിമിഷ

ഗോള്‍ഡന്‍ പ്രിന്റുകള്‍ വരുന്ന മെറൂണ്‍ സാരിക്കൊപ്പം അതേ നിറത്തിലുള്ള ബ്ലൗസാണ്...

Read More >>
നീല ഫ്‌ളെയേഡ് പാന്റിനൊപ്പം വെള്ള ക്രോപ്പ്ഡ് ബ്ലേസറും; നുസ്രത് ബറൂച്ചയുടെ കിടിലൻ സമ്മര്‍ ഔട്ട്ഫിറ്റ്

Apr 19, 2025 02:26 PM

നീല ഫ്‌ളെയേഡ് പാന്റിനൊപ്പം വെള്ള ക്രോപ്പ്ഡ് ബ്ലേസറും; നുസ്രത് ബറൂച്ചയുടെ കിടിലൻ സമ്മര്‍ ഔട്ട്ഫിറ്റ്

ഇന്‍സ്റ്റഗ്രാമിലാണ് കിടിലന്‍ ലുക്കിലുള്ള പുതിയ ചിത്രങ്ങള്‍ താരം പങ്കുവെച്ചത്. പതിനായിരക്കണക്കിന് ആരാധകര്‍ ഇതിനകം ചിത്രങ്ങള്‍ ലൈക്ക്...

Read More >>
അമ്പോ...! വില കേട്ട് ഞെട്ടി ആരാധകര്‍, സൂപ്പര്‍താരം ധരിച്ച ഷര്‍ട്ടിന് 85000 രൂപ

Apr 16, 2025 12:50 PM

അമ്പോ...! വില കേട്ട് ഞെട്ടി ആരാധകര്‍, സൂപ്പര്‍താരം ധരിച്ച ഷര്‍ട്ടിന് 85000 രൂപ

ജൂനിയര്‍ എൻടിആര്‍ നായകനായി ഒടുവില്‍ വന്നത് ദേവരയാണ് ജൂനിയര്‍ എൻടിആറിന്റെ ദേവര 500 കോടി ക്ലബിലെത്തിയെന്ന്...

Read More >>
താമരക്കുളത്തിൽ ദേവതയെപോലെ ദീപ്തി സതിയുടെ നീരാട്ട്; വൈറലായി ചിത്രങ്ങൾ

Apr 12, 2025 02:07 PM

താമരക്കുളത്തിൽ ദേവതയെപോലെ ദീപ്തി സതിയുടെ നീരാട്ട്; വൈറലായി ചിത്രങ്ങൾ

വെള്ള നിറത്തിലുള്ള സെമി ട്രാൻസ്പരന്റ് സ്ട്രാപ് ഡ്രസ് ആണ് ദീപ്തി ധരിച്ചത്. പടനിലത്തെ ഏലിയാസ് നഗറിലാണ് ഫോട്ടോഷൂട്ട്...

Read More >>
'ഇതിലും വലിയ മാറ്റം സ്വപ്‌നങ്ങളില്‍ മാത്രം'; പുതിയ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് രജിഷ

Apr 10, 2025 12:48 PM

'ഇതിലും വലിയ മാറ്റം സ്വപ്‌നങ്ങളില്‍ മാത്രം'; പുതിയ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് രജിഷ

ഈ ഔട്ട്ഫിറ്റിന് ഇണങ്ങുന്ന വിധം പോണി ടെയില്‍ ഹെയര്‍ സ്‌റ്റൈലാണ് നടി പരീക്ഷിച്ചിരിക്കുന്നത്. ചുവപ്പ് പശ്ചാത്തിലെടുത്ത ഈ ചിത്രങ്ങള്‍...

Read More >>
Top Stories










GCC News