കോഴിക്കോട് ഈങ്ങാപ്പുഴ ഷിബില കൊലപാതകം: യാസിർ കടയിലെത്തി കത്തി വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്

കോഴിക്കോട് ഈങ്ങാപ്പുഴ ഷിബില കൊലപാതകം: യാസിർ കടയിലെത്തി കത്തി വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്
Mar 25, 2025 05:40 PM | By VIPIN P V

കോഴിക്കോട്: (www.truevisionnews.com) ഈങ്ങാപ്പുഴ ഷിബില കൊലക്കേസിലെ പ്രതിയായ ഭർത്താവ് യാസിർ കടയിലെത്തി കത്തി വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്. കൊല നടന്ന ഈ മാസം 18-ന്, കൈതപ്പൊയിലിലെ കെ.കെ. മിനി സൂപ്പർമാർക്കറ്റിലെത്തി ഇയാൾ കത്തി വാങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

കേസിൽ ഇത് നിർണായക തെളിവാകും. കൊലപാതകശേഷം പിടിയിലാകുമ്പോൾ യാസിറിന്റെ കാറിൽനിന്ന് രണ്ട് കത്തികൾ പോലീസ് കണ്ടെത്തിയിരുന്നു. അതേസമയം, സൂപ്പർമാർക്കറ്റിൽ ചൊവ്വാഴ്ച പ്രതിയെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

യാസിറാണ് കത്തി വാങ്ങിയതെന്ന് കടയുടമ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയെ തൊട്ടടുത്തുള്ള പെട്രോൾ പമ്പിൽ എത്തിച്ചും അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. കത്തിവാങ്ങിയ ശേഷം ഇയാൾ 2000 രൂപയ്ക്ക് കാറിൽ പെട്രോൾ അടിച്ചത് ഈ പമ്പിൽനിന്നായിരുന്നു.

കൊല്ലപ്പെട്ട ഷിബിലയുടെ വീട്ടിലെത്തിച്ച് യാസിറുമായി തെളിവെടുപ്പ് നടത്തുകയാണ് പോലീസിന്റെ അടുത്ത നീക്കം. കക്കാട് നാക്കിലമ്പാട് അബ്ദുറഹ്‌മാന്റെ മകള്‍ ഷിബില(24)യെ ഭര്‍ത്താവ് പുതുപ്പാടി തറോല്‍മറ്റത്തുവീട്ടില്‍ യാസര്‍(26) ഈ മാസം 18നാണ് കുത്തിക്കൊലപ്പെടുത്തിയത്.

ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാനെയും മാതാവ് ഹസീനയെയും കുത്തിപ്പരിക്കേല്‍പ്പിച്ച് കാറില്‍ രക്ഷപ്പെട്ട യാസിറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പാര്‍ക്കിങ്ങില്‍ വച്ചാണ് പോലീസ് പിടികൂടിയത്.



#Kozhikode #Eengappuzha #Shibilamurder #CCTVfootage #Yasir #going #shop #buying #knife #released

Next TV

Related Stories
Top Stories