വടകര സ്വദേശി ജ്യൂസിൽ മദ്യം കലർത്തി യുവതിയുടെ നഗ്ന വീഡിയോ പകർത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

വടകര സ്വദേശി ജ്യൂസിൽ മദ്യം കലർത്തി യുവതിയുടെ നഗ്ന വീഡിയോ പകർത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്
Mar 23, 2025 11:50 AM | By Susmitha Surendran

കാസർഗോഡ് : (truevisionnews.com) കാഞ്ഞങ്ങാട് ജ്യൂസിൽ മദ്യം കലർത്തി യുവതിയുടെ നഗ്ന വീഡിയോ പകർത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . വടകര വില്യാപ്പള്ളി സ്വദേശി മുഹമ്മദ്‌ ജാസ്മിനെയാണ് പയ്യന്നൂർ പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്.

ഈ മാസം 12 നാണ് ജാസ്മിനെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രവാസിയായ യുവതി നാട്ടിലെത്തിയ സമയത്ത് ഇൻസ്റ്റഗ്രാമിലൂടെ പ്രതിയുമായി സൗഹൃദത്തിൽ ആയിരുന്നു. തുടർന്ന് നാലുദിവസം ജാസ്മിൻ യുവതിയോടൊപ്പം താമസിക്കുകയും ചെയ്തു.

ഇതിനിടയിൽ ജ്യൂസിൽ മദ്യം കലർത്തിയാണ് യുവതിയെ പീഡിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെട്ട് ഭീഷണി തുടങ്ങിയതോടെ യുവതി ചന്തേര പൊലീസിൽ പരാതി നൽകി.

വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മുഹമ്മദ് ജാസ്മിനെ കരിപ്പൂർ എയർപോർട്ടിൽ വച്ച് പൊലീസ് പിടികൂടി. ഇതിന് പിന്നാലെയാണ് യുവതിയുടെ മകൻ പയ്യന്നൂർ പൊലീസിനെ സമീപിച്ചത്. അമ്മയോടൊപ്പം ഉള്ള നഗ്ന വീഡിയോ ദൃശ്യങ്ങൾ ഇയാൾ 16 കാരന് അയച്ചിരുന്നു.

വീഡിയോകൾ കണ്ട കുട്ടിയുടെ മാനസികനില തെറ്റുകയും ചെയ്തു. റിമാൻഡിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് പയ്യന്നൂർ പൊലീസ് രേഖപ്പെടുത്തി. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് നിരവധി പെൺകുട്ടികൾ മുഹമ്മദ് ജാസ്മിന്റെ വലയിൽ അകപ്പെട്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.








#More #details #emerged #about #incident #nude #video #youngwoman #recorded #after #mixing #alcohol #juice #Kanhangad.

Next TV

Related Stories
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories










Entertainment News