ചോദ്യപ്പേപ്പർ ചോർന്നു; 11ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയതായി വിദ്യാഭ്യാസ മന്ത്രി

ചോദ്യപ്പേപ്പർ ചോർന്നു; 11ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയതായി വിദ്യാഭ്യാസ മന്ത്രി
Mar 23, 2025 10:51 AM | By VIPIN P V

ഗുവാഹത്തി: (www.truevisionnews.com) വിവിധ സ്ഥലങ്ങളിൽ നിരവധി ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മാർച്ച് 24 മുതൽ 29 വരെ നടക്കേണ്ടിയിരുന്ന അസം സ്റ്റേറ്റ് ബോർഡിന്റെ 11-ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി. 36 വിഷയങ്ങൾ ഉൾപ്പെടുന്ന എല്ലാ പരീക്ഷകളും റദ്ദാക്കിയതായി വിദ്യാഭ്യാസ മന്ത്രി റനോജ് പെഗു അറിയിച്ചു.

നേരത്തെ, ബോർഡിന്റെ മാർച്ച് 21ന് നടക്കേണ്ടിയിരുന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ ഗണിതശാസ്ത്ര പേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷകൾ റദ്ദാക്കിയിരുന്നു. ഹയർ സെക്കൻഡറി ഒന്നാം വർഷ അല്ലെങ്കിൽ 11-ാം ക്ലാസ് പരീക്ഷകൾ മാർച്ച് 6നാണ് ആരംഭിച്ചത്.

മാർച്ച് 29 വരെ തുടരാൻ നിശ്ചയിച്ചിരുന്നു. ചോദ്യപേപ്പർ ചോർച്ചയും പ്രോട്ടോക്കോൾ ലംഘനവും സംബന്ധിച്ച റിപ്പോർട്ടുകൾ കാരണം 2025ലെ എച്ച്.എസ് ഒന്നാം വർഷ പരീക്ഷയുടെ ശേഷിക്കുന്ന വിഷയങ്ങൾ റദ്ദാക്കി.

#Questionpaperleaked #Class #exams #cancelled #says #EducationMinister

Next TV

Related Stories
ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

May 9, 2025 03:35 PM

ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

അഹ്മദാബാദ് -കൊൽക്കത്ത എക്സ്പ്രസിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി....

Read More >>
'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

May 9, 2025 12:57 PM

'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ...

Read More >>
Top Stories