(www.truevisionnews.com) കുടുംബവഴക്കിനിടെ യുവതി ഭർത്താവിൻ്റെ നാക്ക് കടിച്ചുമുറിച്ചു. രാജസ്ഥാനിലെ ജലവാർ ജില്ലയിലെ ബകാനി പട്ടണത്തിലാണ് സംഭവം. കനയ്യലാലിൻ്റെ നാക്കാണ് വേർപ്പെട്ടുപോയത്.

ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ രവീന സെയ്നി എന്ന യുവതിക്കെതിരെ പൊലീസ് കേസെടുത്തു.
വ്യാഴാഴ്‌ച രാത്രി ദമ്പതികൾ തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനിടെയാണ് യുവതി ദേഷ്യത്തിൽ 25കാരനായ കനയ്യലാലിൻ്റെ നാക്ക് കടിച്ചുമുറിച്ചത്. ഗുരുതരമായ പരിക്ക് പറ്റിയ ഇയാളെ കുടുംബാംഗങ്ങൾ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനിടെയാണ് യുവതി മുറി അകത്ത് നിന്നും പൂട്ടി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. പിന്നീട് കനയ്യലാലിൻ്റെ സഹോദരനാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ 115(2), 118(2) വകുപ്പുകൾ പ്രകാരം 23കാരിക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം യുവതിയുടെ മൊഴി പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കനയ്യലാലും രവീനയും ഒരു വർഷം മുൻപാണ് വിവാഹിതരായത്.
വിവാഹത്തിന് ശേഷം ഇരുവരും തമ്മിൽ വാക്കുതർക്കങ്ങളിൽ ഏർപ്പെടുന്നത് പതിവായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം വാക്കുതർക്കം ഉണ്ടായപ്പോഴാണ് യുവതി ഭർത്താവിൻ്റെ നാക്ക് കടിച്ചുമുറിച്ചതെന്നാണ് കുടുംബം പറയുന്നത്.
#Woman #bites #husband #tongue #during #family #dispute #attempt #suicide #cutting #wrist
