എഐവൈഎഫ് ജില്ല നേതാവ് ഷാഹിനയുടെ മരണം; ആത്മഹത്യ തന്നെ; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് ക്രൈംബ്രാഞ്ച്

എഐവൈഎഫ് ജില്ല നേതാവ് ഷാഹിനയുടെ മരണം; ആത്മഹത്യ തന്നെ; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് ക്രൈംബ്രാഞ്ച്
Mar 22, 2025 11:34 AM | By Susmitha Surendran

പാലക്കാട്: (truevisionnews.com)  പാലക്കാട് എഐവൈഎഫ് ജില്ല നേതാവ് ഷാഹിനയുടേത് ആത്മഹത്യ തന്നെയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഷാഹിനയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.

ഷാഹിനയുടെ മരണത്തിന് ആരുടെയും പ്രേരണ ഇല്ലെന്നാണ് റിപ്പോർട്ടിലുള്ളത്. ഒറ്റപ്പാലം സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് റിപ്പോർട്ട് കൈമാറി.

ഷാഹിന വിഷാദ രോഗാവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്നും പെരിന്തൽ മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയിട്ടുണ്ടെന്നും തെളിഞ്ഞു. മുൻപും ആത്മഹത്യാ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

2024 ജൂൺ 22-നാണ് ഷാഹിനയെ വടക്കുമണ്ണത്തെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ മറ്റൊരു എഐവൈഎഫ് നേതാവിന് പങ്കുണ്ടെന്ന് ഭർത്താവ് സാദിഖ് മണ്ണാർക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

#Crime #Branch #investigation #report #states #Palakkad #AIYF #district #leader #Shahina #committed #suicide.

Next TV

Related Stories
കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

May 14, 2025 09:15 AM

കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന്...

Read More >>
വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം;  കോഴിക്കോട്  വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

May 14, 2025 12:04 AM

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ...

Read More >>
കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

May 13, 2025 09:47 PM

കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച...

Read More >>
Top Stories