താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന ബാര്‍ ജീവനക്കാരന്‍റെ കഴുത്തിൽ കത്തിവെച്ച് കവര്‍ച്ച; നാലു പേര്‍ പിടിയിൽ

താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന ബാര്‍ ജീവനക്കാരന്‍റെ കഴുത്തിൽ കത്തിവെച്ച് കവര്‍ച്ച; നാലു പേര്‍ പിടിയിൽ
Mar 21, 2025 07:26 PM | By VIPIN P V

ഇടുക്കി: (www.truevisionnews.com) ബാർ ജീവനക്കാരന്‍റെ കഴുത്തിൽ കത്തിവെച്ച് കവർച്ച നടത്തിയ കേസിൽ നാല് പേർ പിടിയിൽ. ഇടുക്കി തങ്കമണി സ്വദേശി വിബിൻ ബിജു (22),ആലുവ സ്വദേശി ജിനോയ് ജേക്കബ്ബ് (33), തൃശൂർ വെള്ളിക്കുളങ്ങര സ്വദേശി ആലീഫ് (24), ആലപ്പുഴ മുതുകുളം സ്വദേശി മുഹമ്മദ് ഫൈസൽ (29) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ഞായറാഴ്ച്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. കണ്ണൂരിലെ വീട്ടിൽ നിന്ന് ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി താമസസ്ഥലത്തേക്ക് പോവുകയായിരുന്നു ശ്രീജേഷ്.

ഇതിനിടയിലാണ് ശ്രീജേഷിനുനേരെ ആക്രമണം ഉണ്ടായത്. ശ്രീജേഷിന്‍റെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുകയായിരുന്നു.

#Bar #employee #robbed #knifepoint #residence #four #arrested

Next TV

Related Stories
അതുല്യ ജീവനൊടുക്കിയത് തന്നെ; ഫോറന്‍സിക് ഫലം പുറത്ത്; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നാളെ പൂര്‍ത്തിയാകും

Jul 28, 2025 06:33 PM

അതുല്യ ജീവനൊടുക്കിയത് തന്നെ; ഫോറന്‍സിക് ഫലം പുറത്ത്; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നാളെ പൂര്‍ത്തിയാകും

ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടേത് ആത്മഹത്യയെന്ന് ഫോറന്‍സിക്...

Read More >>
നിർണായക മൊഴി, കൂടത്തായി കൊലപാതക പരമ്പര: മരിച്ച റോയ് തോമസിന്റെ ശരീരത്തിൽ സയനൈഡ് കണ്ടെത്തിയെന്ന് ഫൊറൻസിക് സർജൻ

Jul 28, 2025 04:51 PM

നിർണായക മൊഴി, കൂടത്തായി കൊലപാതക പരമ്പര: മരിച്ച റോയ് തോമസിന്റെ ശരീരത്തിൽ സയനൈഡ് കണ്ടെത്തിയെന്ന് ഫൊറൻസിക് സർജൻ

കൂടത്തായി കൊലപാതക പരമ്പരയിൽ പ്രതി ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളിൽച്ചെന്നാണെന്ന് ഫൊറൻസിക് സർജന്റെ മൊഴി....

Read More >>
കോഴിക്കോട് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു വീണ് വിദ്യാർത്ഥിക്ക് പരിക്ക്, തകർന്നത് മീഞ്ചന്ത ആർട്സ് കോളേജിന് സമീപത്തെ ബസ് ഷെൽട്ടർ

Jul 28, 2025 04:05 PM

കോഴിക്കോട് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു വീണ് വിദ്യാർത്ഥിക്ക് പരിക്ക്, തകർന്നത് മീഞ്ചന്ത ആർട്സ് കോളേജിന് സമീപത്തെ ബസ് ഷെൽട്ടർ

കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളേജിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു വീണ് വിദ്യാർത്ഥിക്ക്...

Read More >>
Top Stories

//Truevisionall