​ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്, പിന്നിൽ സാമ്പത്തിക തർക്കം, പ്രതി കസ്റ്റഡിയിൽ

 ​ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്, പിന്നിൽ സാമ്പത്തിക തർക്കം, പ്രതി  കസ്റ്റഡിയിൽ
Mar 20, 2025 12:21 PM | By Susmitha Surendran

മലപ്പുറം : (truevisionnews.com) കൊണ്ടോട്ടി കിഴിശ്ശേരിയിൽ ​ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രതി അസം സ്വദേശി ഗുൽസാർ ഹുസൈനെ (35) പൊലീസ് കസ്റ്റഡിയിലെടുത്തു.

അസം സ്വദേശി അഹദുൽ ഇസ്ലാം (32) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10.15ഓടെയായിരുന്നു സംഭവം. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

കിഴിശ്ശേരി-മഞ്ചേരി റൂട്ടിൽ ഇസ്സത്ത് സ്കൂളിന് സമീപത്തുവെച്ചാണ് അഹദുൽ ഇസ്‌ലാമിനെ ഗുൽസാർ ഹുസൈൻ ഓടിച്ച ഓട്ടോയിടിച്ചത്. ബന്ധുവിനോടൊത്ത് നടന്നുപോവുകയായിരുന്നു അഹദുൽ ഇസ്‌ലാം.

ഇടിയേറ്റ് റോഡിൽ വീണ യുവാവിന്റെ ശരീരത്തിലൂടെ വീണ്ടും ഓട്ടോ കയറ്റി ഇറക്കിയതായി ദൃക്സാക്ഷികൾ പറയുന്നു. ശേഷം ഗുഡ്സ് ഓട്ടോ നിർത്താതെ പോവുകയായിരുന്നു. നാട്ടുകാർ ഉടൻ അഹദുൽ ഇസ്ലാമിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

നിർമാണത്തൊഴിലാളിയാണ് മരിച്ച അഹദുൽ ഇസ്ലാം. 15 വർഷമായി മേഖലയിൽ താമസിക്കുന്നയാളാണ് ഗുൽസാർ ഹുസൈൻ. പ്രതിയും അഹദുൽ ഇസ്ലാമും തമ്മിൽ ചീട്ടുകളിയുമായി ബന്ധപ്പെട്ട തർക്കങ്ങളുണ്ടായിരുന്നു. ഇന്നലെ ഇവർ തമ്മിൽ വീണ്ടും തർക്കമുണ്ടായി. തുടർന്നാണ് അഹദുൽ ഇസ്ലാമിനെ ഓട്ടോയിടിച്ച് കൊലപ്പെടുത്തിയത്.

സ്ഥലത്തുനിന്ന് കടന്ന ഗുൽസാർ ഹുസൈനെ അരീക്കോടിനടുത്ത് വാവൂരിൽ വെച്ചാണ് രാത്രി ഒരു മണിയോടെ പൊലീസ് പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

#Police #called #death #young #man #after #being #hit #goods #auto #Kondotti #Kizhissery #murder.

Next TV

Related Stories
വെടിയേറ്റത് നെഞ്ചിൽ, രാധാകൃഷ്ണനെ വെടിവെച്ച് കൊന്നതിന് കാരണം വ്യക്തി വിരോധം? തോക്ക് കണ്ടെത്തിയിട്ടില്ല

Mar 20, 2025 10:46 PM

വെടിയേറ്റത് നെഞ്ചിൽ, രാധാകൃഷ്ണനെ വെടിവെച്ച് കൊന്നതിന് കാരണം വ്യക്തി വിരോധം? തോക്ക് കണ്ടെത്തിയിട്ടില്ല

രാധാകൃഷ്ണന്റെ നെഞ്ചിലാണ് വെടിയേറ്റത്. നിർമാണ കരാറുകാരനാണ് സന്തോഷ്. രാധാകൃഷ്ണന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് കൊലപാതകം...

Read More >>
മലപ്പുറത്ത് കോടികളുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; ആറു പേർക്കെതിരെ കേസ്; രണ്ടു പേർ അറസ്റ്റിൽ

Mar 20, 2025 10:34 PM

മലപ്പുറത്ത് കോടികളുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; ആറു പേർക്കെതിരെ കേസ്; രണ്ടു പേർ അറസ്റ്റിൽ

നിലവിൽ ആറു പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 35 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് പ്രാഥമിക...

Read More >>
'കൊള്ളും എന്നത് ഉറപ്പ്'; രാധാകൃഷ്ണനെ കൊല്ലുന്നതിന് മുന്‍പും ശേഷവും എഫ്ബി പോസ്റ്റ്, കൊലപാതകം ആസൂത്രിതം!

Mar 20, 2025 10:31 PM

'കൊള്ളും എന്നത് ഉറപ്പ്'; രാധാകൃഷ്ണനെ കൊല്ലുന്നതിന് മുന്‍പും ശേഷവും എഫ്ബി പോസ്റ്റ്, കൊലപാതകം ആസൂത്രിതം!

കൈതപ്രത്ത് വാടകയ്ക്ക് താമസിക്കുന്ന രാധാകൃഷ്ണനെ പെരുമ്പടവ് സ്വദേശി സന്തോഷ് ആണ്...

Read More >>
ആധാർ കാർഡുകളും മറ്റ് രേഖകളും വ്യാജം; അനധികൃതമായി തങ്ങിയ രണ്ട്  അന്യസംസ്ഥാന പൗരന്മാർ പിടിയിൽ

Mar 20, 2025 10:29 PM

ആധാർ കാർഡുകളും മറ്റ് രേഖകളും വ്യാജം; അനധികൃതമായി തങ്ങിയ രണ്ട് അന്യസംസ്ഥാന പൗരന്മാർ പിടിയിൽ

ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിൽ കറുകുറ്റി ഭാഗത്ത് നിന്നുമാണ് ഇവരെ...

Read More >>
പുറമേ നിന്ന് കണ്ടാൽ വാഴ കൃഷി തന്നെ! പക്ഷേ രഹസ്യ വിവരത്തിൽ രാത്രി പൊലീസ് പരിശോധന, കണ്ടത് 3 കഞ്ചാവ് ചെടി

Mar 20, 2025 10:16 PM

പുറമേ നിന്ന് കണ്ടാൽ വാഴ കൃഷി തന്നെ! പക്ഷേ രഹസ്യ വിവരത്തിൽ രാത്രി പൊലീസ് പരിശോധന, കണ്ടത് 3 കഞ്ചാവ് ചെടി

പ്രദേശത്തെ മദ്രസയുടെ കീഴിലുള്ള സ്ഥലം സ്വകാര്യ വ്യക്തിക്ക് വാഴ കൃഷിക്കായി പാട്ടത്തിന്...

Read More >>
'കൊല നടന്നത് നിർമാണം നടക്കുന്ന വീട്ടിൽവെച്ച്', കണ്ണൂരിൽ ബി.ജെ.പി പ്രാദേശിക നേതാവിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ

Mar 20, 2025 10:10 PM

'കൊല നടന്നത് നിർമാണം നടക്കുന്ന വീട്ടിൽവെച്ച്', കണ്ണൂരിൽ ബി.ജെ.പി പ്രാദേശിക നേതാവിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ

പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. സന്തോഷിനെ ചോദ്യം ചെയ്യുന്നു....

Read More >>
Top Stories