'വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു ദൃശ്യങ്ങൾ ചിത്രീകരിച്ചു'; ഒളിവിലായിരുന്ന പ്രഫസർ അറസ്റ്റിൽ

'വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു ദൃശ്യങ്ങൾ ചിത്രീകരിച്ചു';  ഒളിവിലായിരുന്ന  പ്രഫസർ അറസ്റ്റിൽ
Mar 20, 2025 10:51 PM | By Vishnu K

ലക്നൗ: (www.truevisionnews.com) ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ പ്രൊഫസർ അറസ്റ്റിൽ. വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്ത സേത്ത് ഫൂൽ ചന്ദ് ബാഗ്ല പിജി കോളജിലെ ഭൂമിശാസ്ത്ര പ്രഫസർ രജനീഷ് കുമാറാണ് അറസ്റ്റിലായത്.

ഇയാൾക്കെതിരെ ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇയാൾ ഒളിവിലായിരുന്നു.

വിദ്യാർഥികളെ രജനീഷ് പീഡിപ്പിക്കുന്നതിന്റെ 59 വിഡിയോകള്‍ പെൻഡ്രൈവിൽനിന്നു ലഭിച്ചു. ഈ ദൃശ്യങ്ങൾ ഉപയോഗിച്ചു പെൺകുട്ടികളെ ഭീഷണിപ്പെടുത്തി ചൂഷണം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

പരീക്ഷയിൽ കൂടുതൽ മാർക്ക് നൽകാമെന്നും കോളജിൽ അധ്യാപക ജോലി നൽകാമെന്നും പറഞ്ഞാണ് ഇയാൾ വിദ്യാർഥികളെ വശത്താക്കിയിരുന്നത്. ഈ വാഗ്ദാനങ്ങൾ നൽകി വിദ്യാർഥികളിൽനിന്നും രക്ഷിതാക്കളിൽനിന്നും പണം വാങ്ങിയതായും വിവരമുണ്ട്.

2008–ലാണ് ഇയാൾ ക്രൂരകൃത്യം ആരംഭിച്ചത്. 2009ൽ പീഡനങ്ങൾ ചിത്രീകരിക്കാൻ തുടങ്ങി. 2009ൽ ഒരു വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അറിയാതെ വെബ്ക്യാമിൽ പതിഞ്ഞു.

അതിനുശേഷമാണു പീ‍ഡിപ്പിക്കുന്നത് ചിത്രീകരിക്കാൻ തുടങ്ങിയതെന്നു രജനീഷ് മൊഴി നൽകി. ഇതിനായി കംപ്യൂട്ടറിൽ പ്രത്യേക സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തു.

പ്രതിയുടെ ഫോണിൽനിന്നു മാത്രം 65 വിഡിയോകൾ പൊലീസ് വീണ്ടെടുത്തു. ഇതിൽ ചിലതു പോണോഗ്രാഫിക് വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ചിരുന്നു.

#'Sexually #assaulted #students #filmed #footage#Absconding #professor #arrested

Next TV

Related Stories
വാരാന്ത്യ ആഘോഷം അഡ്വഞ്ചർ പാർക്കിൽ, സിപ് ലൈനിൽ കയറുന്നതിനിടെ അപകടം; ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം

Apr 21, 2025 04:43 PM

വാരാന്ത്യ ആഘോഷം അഡ്വഞ്ചർ പാർക്കിൽ, സിപ് ലൈനിൽ കയറുന്നതിനിടെ അപകടം; ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം

ഹാർനെസ് ബന്ധിപ്പിച്ചിരുന്ന വയറിന് നീളം കുറവായതിനാൽ ഒരു ചെറിയ കസേരയിട്ട് അതിൽ കയറി ഹാർനെസ് ധരിക്കാൻ ശ്രമിക്കുമ്പോൾ യുവതിയുടെ കാലിടറി നിലത്ത്...

Read More >>
‘കാരുണ്യത്തിന്റെയും വിനയത്തിന്റെയും ദീപം’: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും

Apr 21, 2025 04:29 PM

‘കാരുണ്യത്തിന്റെയും വിനയത്തിന്റെയും ദീപം’: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും

സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശത്തിലൂടെ വിവിധ മതങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചു....

Read More >>
പൊലീസ് ഉദ്യോഗസ്ഥന്‍ ബാറ്റണ്‍കൊണ്ട് ബൈക്കിലിടിച്ചു; ബാലന്‍സ് പോയ വണ്ടിയില്‍ നിന്നും ട്രക്കിനിടയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം

Apr 21, 2025 03:34 PM

പൊലീസ് ഉദ്യോഗസ്ഥന്‍ ബാറ്റണ്‍കൊണ്ട് ബൈക്കിലിടിച്ചു; ബാലന്‍സ് പോയ വണ്ടിയില്‍ നിന്നും ട്രക്കിനിടയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം

സംഭവത്തിന് പിന്നാലെ ഗ്രാമവാസികള്‍ റോഡ് ഉപരോധിച്ചു. പൊലീസും പ്രാദേശിക ഭരണകൂടവും ഇടപെട്ടതിന് ശേഷം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഗതാഗതം...

Read More >>
'മുളകു പൊടിയെറിഞ്ഞു, കെട്ടിയിട്ട് കത്തിയും കുപ്പിയും ഉപയോഗിച്ച് ആക്രമിച്ചു'; ഓം പ്രകാശിന്റെ കൊലപാതകത്തില്‍ ഭാര്യയുടെ മൊഴി

Apr 21, 2025 01:01 PM

'മുളകു പൊടിയെറിഞ്ഞു, കെട്ടിയിട്ട് കത്തിയും കുപ്പിയും ഉപയോഗിച്ച് ആക്രമിച്ചു'; ഓം പ്രകാശിന്റെ കൊലപാതകത്തില്‍ ഭാര്യയുടെ മൊഴി

ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം കത്തിയും കുപ്പിയും ഉപയോഗിച്ച് അക്രമിച്ചെന്നാണ് മൊഴി....

Read More >>
മുൻ ഡിജിപി ഓം പ്രകാശിൻ്റെ കൊലപാതകം; ഭാര്യ പല്ലവി 'സ്‌കീസോഫ്രീനിയ രോഗി'യെന്ന് മകൻ; ചോദ്യം ചെയ്യൽ തുടരുന്നു

Apr 21, 2025 11:50 AM

മുൻ ഡിജിപി ഓം പ്രകാശിൻ്റെ കൊലപാതകം; ഭാര്യ പല്ലവി 'സ്‌കീസോഫ്രീനിയ രോഗി'യെന്ന് മകൻ; ചോദ്യം ചെയ്യൽ തുടരുന്നു

അന്വേഷണത്തിന്റെ ഭാ​ഗമായി പല്ലവിയെയും മകളെയും ചോദ്യം ചെയ്യുന്നത് ഇപ്പോഴും...

Read More >>
മുൻ ഡിജിപിയുടെ കൊലപാതകം; സ്വത്തുക്കൾ സഹോദരിക്ക് ഇഷ്ടദാനം നൽകിയത് ഭാര്യയെ ചൊടിപ്പിച്ചെന്ന് പൊലീസ്

Apr 21, 2025 11:43 AM

മുൻ ഡിജിപിയുടെ കൊലപാതകം; സ്വത്തുക്കൾ സഹോദരിക്ക് ഇഷ്ടദാനം നൽകിയത് ഭാര്യയെ ചൊടിപ്പിച്ചെന്ന് പൊലീസ്

മകൻ കാർത്തികേഷിന്റെ പേരിൽ ബാക്കി സ്വത്തുക്കൾ എഴുതിയതും തർക്ക വിഷയമായെന്ന് കുടുംബം പൊലീസിനോട്...

Read More >>
Top Stories