ആധാർ കാർഡുകളും മറ്റ് രേഖകളും വ്യാജം; അനധികൃതമായി തങ്ങിയ രണ്ട് അന്യസംസ്ഥാന പൗരന്മാർ പിടിയിൽ

ആധാർ കാർഡുകളും മറ്റ് രേഖകളും വ്യാജം; അനധികൃതമായി തങ്ങിയ രണ്ട്  അന്യസംസ്ഥാന പൗരന്മാർ പിടിയിൽ
Mar 20, 2025 10:29 PM | By Vishnu K

കൊച്ചി: (www.truevisionnews.com)കൃത്യമായ രേഖകളില്ലാതെ അനധികൃതമായി തങ്ങിയ ബംഗ്ലാദേശി പൗരന്മാർ പിടിയിൽ. ബംഗ്ലാദേശിലെ മുഹമ്മദ് നഗർ സ്വദേശികളായ മൊനിറൂൽ മുല്ല (30), അൽത്താബ് അലി (27) എന്നിവരാണ് അങ്കമാലി പോലീസിൻ്റെ പിടിയിലായത്.

ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിൽ കറുകുറ്റി ഭാഗത്ത് നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

2017ൽ ആണ് ഇവർ അതിർത്തി കടന്ന് ബംഗാളിലെത്തിയത്. തുടർന്ന് വ്യാജ ആധാർ കാർഡ്, മറ്റു രേഖകൾ എന്നിവ നിർമ്മിച്ചു. മൊബെൽ കണക്ഷനും, താമസത്തിനും മറ്റു കാര്യങ്ങൾക്കുമായി ഈ വ്യാജ രേഖകളാണ് ഉപയോഗിച്ചിരുന്നത്. അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും മാറി മാറി താമസിച്ചു വരികയായിരുന്നു.

വിവിധ ജോലികൾ ചെയ്തിരുന്ന ഇവർ പണം ഏജന്റിന് ബംഗാളിലേക്ക് അയച്ചു കൊടുക്കുകയും അവിടെ നിന്ന് ഏജൻ്റ് ബംഗ്ലാദേശിലെത്തിക്കുകയുമായിരുന്നുവെന്ന് പോലീസിനോട് പറഞ്ഞു.

ഇവർക്ക് സൗകര്യം ചെയ്തു കൊടുത്തവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതോടെ റൂറൽ ജില്ലയിൽ ഈ വർഷം പോലീസ് പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം നാൽപ്പതായി.

#Two #foreign #nationals #arrested #illegally #staying #fake #Aadhaar #cards #documents

Next TV

Related Stories
കോഴിക്കോട് ദേശീയ പാതയ്ക്ക് സമീപം കഞ്ചാവ് ചെടികൾ, പിഴുതെടുത്ത് എക്സൈസ്

Apr 21, 2025 05:23 PM

കോഴിക്കോട് ദേശീയ പാതയ്ക്ക് സമീപം കഞ്ചാവ് ചെടികൾ, പിഴുതെടുത്ത് എക്സൈസ്

രണ്ടും എക്സൈസ് പിഴുതെടുത്തു. ചെടികൾക്ക് 130, 110 സെന്റീമീറ്റർ നീളം...

Read More >>
യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Apr 21, 2025 05:17 PM

യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള...

Read More >>
വിവാഹ‌ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ; നാദാപുരം കല്ലുമ്മലിൽ പൊലീസ് കാവൽ, പ്രതികൾക്കായി അന്വേഷണം

Apr 21, 2025 05:00 PM

വിവാഹ‌ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ; നാദാപുരം കല്ലുമ്മലിൽ പൊലീസ് കാവൽ, പ്രതികൾക്കായി അന്വേഷണം

കല്ലുമ്മലിൽ വാഹനങ്ങൾ തമ്മിൽ ഉരസിയതിനെ തുടർന്നായിരുന്നു സംഘർഷം....

Read More >>
പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് പരിശോധനാഫലം; എട്ട് മാസമായി ജയിലില്‍ കഴിയുന്ന യുവതിക്കും യുവാവിനും സ്വന്തം ജാമ്യം

Apr 21, 2025 04:52 PM

പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് പരിശോധനാഫലം; എട്ട് മാസമായി ജയിലില്‍ കഴിയുന്ന യുവതിക്കും യുവാവിനും സ്വന്തം ജാമ്യം

പിടിച്ചെടുത്തത് മയക്കുമരുന്നല്ലെന്ന് രാസ പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് കോടതി...

Read More >>
 കോഴിക്കോട് കക്കട്ടിൽ  ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര മാസം പ്രായമുള്ള കുട്ടി  മരിച്ച നിലയിൽ

Apr 21, 2025 04:07 PM

കോഴിക്കോട് കക്കട്ടിൽ ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ച നിലയിൽ

ഇന്ന് രാവിലെ ഒൻപതര മണിക്ക് മൂത്ത മകൾ എത്തി നോക്കിയപ്പോഴാണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഉമ്മയുടെ അടുത്ത് ചലനമറ്റ് ശരീരം തണുത്ത നിലയിൽ കുട്ടിയെ...

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ വാട്ട്‌സ്ആപ്പ് സന്ദേശം ഷെയർ ചെയ്തതിന്റെ പേരിൽ അക്രമം, രണ്ടു പേർക്കെതിരെ കേസ്

Apr 21, 2025 03:42 PM

കോഴിക്കോട് കുറ്റ്യാടിയിൽ വാട്ട്‌സ്ആപ്പ് സന്ദേശം ഷെയർ ചെയ്തതിന്റെ പേരിൽ അക്രമം, രണ്ടു പേർക്കെതിരെ കേസ്

കാലിനും തലയ്ക്കുമുൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കുകളോടെ ഇയാളെ കുറ്റ്യാടി ഗവണ്മെന്റ് കോളേജ് ആശുപത്രിയിൽ...

Read More >>
Top Stories