കണ്ണൂര്‍ : (truevisionnews.com) കൈതപ്രത്ത് ബി.ജെ.പി പ്രാദേശിക നേതാവിനെ വെടിവെച്ചുകൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . കൈതപ്രം സ്വദേശി രാധാകൃഷ്ണ (49 ) നാണ് കൊല്ലപ്പെട്ടത്. വൈകിട്ട് 7.30ന് നിര്‍മാണം നടക്കുന്ന വീട്ടിലായിരുന്നു കൊലപാതകം.

പ്രതി പെരുമ്പടവ് സ്വദേശി സന്തോഷ് കസ്റ്റഡിയില്‍. കൊലപാതക കാരണം വ്യക്തമല്ല. രാധാകൃഷ്ണന്റെ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് കരാര്‍ സന്തോഷിന് നല്‍കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട തര്‍ക്കം ഇരുവര്‍ക്കിടയിലും നേരത്തെ തന്നെയുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ഈ വീടിനുള്ളില്‍ വെച്ചുതന്നെയാണ് കൊല നടന്നത്. വെടിയൊച്ചയും നിലവിളിയും കേട്ട് തൊട്ടടുത്തുണ്ടായിരുന്നു ആളുകൾ ഓടിയെത്തുമ്പോഴാണ് രാധാകൃഷ്ണൻ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്.
പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. സന്തോഷിനെ ചോദ്യം ചെയ്യുന്നു. തോക്കിന് ലൈസന്‍സ് ഉണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഇയാള്‍ തോക്ക് നേരത്തെയും ഉപയോഗിക്കുമായിരുന്നുവെന്നും അറിയുന്നു.
ഭാര്യ. മക്കൾ: അമർനാഥ്, അർപ്പിത് (ഇരുവരും വിദ്യാർഥികൾ). മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ
#More #details #death #local #BJP #leader #Kannur #murder #took #place #house #under #construction.
