മുളങ്കുന്നത്തുകാവ് (തൃശൂർ): ( www.truevisionnews.com ) തിരുത്തിപ്പറമ്പ് കനാൽ പാലം പരിസരത്ത് വീട്ടിൽ കയറി അച്ഛനെയും മകനെയും വെട്ടിപ്പരുക്കേൽപിച്ചു. മോഹനൻ, മകൻ ശ്യാം എന്നിവരെയാണ് രണ്ടംഗ സംഘം വെട്ടിയത്.

പരുക്കേറ്റ ഇവരെ തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി എട്ടിനാണു സംഭവം. രതീഷ് (മണികണ്ഠൻ), ശ്രീജിത്ത് അരവൂർ എന്നിവരാണ് വീട്ടിൽ കയറി ആക്രമിച്ചെന്നാണു സൂചന.
അക്രമികൾക്കു ക്രിമിനൽ പശ്ചാത്തലമുണ്ടെന്നു വിവരമുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നു കരുതുന്നു.
ശ്യാമിനെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണു മോഹനനു വെട്ടേറ്റത്. ഇരുവരുടെയും പരുക്ക് ഗുരുതരമല്ലെന്നാണു വിവരം. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
#two #member #gang #broke #house #hacked #father #son #death #Thrissur #CCTVfootage #search #intensifies #accused
